Novel

അപരിചിത : ഭാഗം 23

എഴുത്തുകാരി: മിത്ര വിന്ദ

കാലിൽ നല്ല നീരുണ്ട്.വേദനയും.. ശ്രീഹരി അവളെ സഹതാപത്തോടെ നോക്കി.

കിടന്നോളു…. അവൻ പറഞ്ഞു.

അവൾ നിലത്തു ബെഡ്ഷീറ്റ് എടുത്തു വിരിക്കാൻ തുടങ്ങിയതും ശ്രീഹരി അവളേ തടഞ്ഞു.

വയ്യാണ്ടിരിക്കുവല്ലേ…. ഇവിടെ കിടന്നോളു… അവൻ പറഞ്ഞു.

വേണ്ട സാർ… എനിക്ക് കുഴപ്പമില്ല… അവൾ അവനെ നോക്കാതെ അത് വിരിച്ചു.

നിലത്തു കിടക്കേണ്ട…. താൻ കട്ടിലിൽ കിടന്നോടോ… അവൻ കുറച്ചു കൂടി നിർബന്ധിച്ചപ്പോൾ അവൾ കട്ടിലിൽ കിടന്നു. കാരണം അവൾ അത്രക്ക് ക്ഷീണിതയും ആയിരുന്നു.

ഉറങ്ങാൻ പാടില്ല കെട്ടോ… കുറച്ചു സമയം കഴിഞ്ഞേ ഉറങ്ങാവു…. ശ്രീഹരി പറഞ്ഞു.

അവൾ പക്ഷേ ഇടക്ക് ഇടയ്ക്കു കോട്ടുവാ ഇടുന്നുണ്ടായിരുന്നു.

മേഘ്‌ന…. മേഘ്‌ന… എന്നവൻ അപ്പോൾ എല്ലാം വിളിക്കും.

അങ്ങനെ അവർ രണ്ടാളും അന്ന് രാത്രിയിൽ ഉറങ്ങിയിരുന്നില്ല..

ശ്രീഹരിക്ക് മനസിന്‌ കുറച്ചു ശാന്തത അനുഭവപെട്ടു…

ഇവൾ കള്ളി അല്ല….

എന്നാലും കുറച്ചു നിഗൂഢതകൾ ബാക്കി ആകുന്നു എന്നവൻ ഓർത്തു.

കാലത്തെ മുത്തശ്ശി വന്നു കൊട്ടി വിളിച്ചപ്പോൾ ആണ് രണ്ടാളും ഉണർന്നത്.

എന്റെ കുട്ട്യേ…. നേരം കുറച്ചു ആയിട്ടോ…. മുത്തശ്ശി അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.

മേഘ്‌ന കുറച്ചു പാട് പെട്ടാണ് എഴുന്നേറ്റത്.

എടോ… പതുക്കെ… ശ്രീഹരി ഓടിവന്നു അവളെ പിടിച്ചത് നോക്കി നിൽക്കുക ആണ് മുത്തശ്ശി.

പെട്ടന്നാണ് അവർ അവരുടെ കവിൾത്തടത്തിലെ പാട് കണ്ടത്..
ഇത് എന്താണ് ഇത്… അവർ അന്താളിച്ചു.

അത്… അത്… ഇന്നലെ ഞാൻ മുറ്റത്തു വീണപ്പോൾ പറ്റിയതാണ് മുത്തശ്ശി…. അവളുടെ മറുപടി കേട്ടപ്പോൾ ശ്രീഹരിക്ക് ശരിക്കും വിഷമം ആയിരുന്നു…

മുത്തശ്ശി വാത്സല്യത്തോടെ അവളുടെ കവിൾതടത്തിൽ തഴുകി.

മോളേ…. എങ്ങനെ ഉണ്ട് ഇപ്പോൾ.. അവർ മേഘ്‌നയെ നോക്കി.

കുഴപ്പമില്ല മുത്തശി… ഇപ്പോൾ എല്ലാം കുറവ് ആയി… അവൾ അവരെ നോക്കി.

മ്… അനങ്ങാതെ കിടന്നോളു കെട്ടോ. അവർ കുറച്ചു സമയം കൂടി സംസാരിച്ചിട്ട് ഇറങ്ങി പോയി.

ആ കുട്ടിക്ക് എങ്ങനെ ഉണ്ട് അമ്മേ… അവരുടെ മുറിയിൽ നിന്നു ഇറങ്ങി വരുന്ന അമ്മയെ കണ്ടപ്പോൾ പ്രതാപൻ അവരുടെ അടുത്തേക്ക് നടന്നു വന്നു.

നീര് വലിയാൻ തുടങ്ങിയിട്ടുണ്ട് മോനേ.. എന്നാലും ആ കുട്ടീടെ മുഖം ഒക്കെ വല്ലാണ്ട് വിളറി ഇരിക്കുന്നു.. അവർ പറഞ്ഞു.

ഒന്നുകൂടി വൈദ്യന്റെ അടുത്ത് കൊണ്ട് പോകണോ അമ്മേ… അയാൾ അമ്മയുടെ അഭിപ്രായം ചോദിച്ചു.

വരട്ടെ… നോക്കാം… അവർ മറുപടിയും നൽകി..

****:*****

ഇതാ മോനേ… ചായ കുടിക്ക്…. മിഥുന്റെ അമ്മ കൊടുത്ത ചായ മേടിച്ചു കൊണ്ട് ശ്രീഹരി പുഞ്ചിരിച്ചു.

മിഥുനോട് ശ്രീഹരി സംഭവങ്ങൾ ഓരോന്നായി വിശദീകരിച്ചു.

എന്റെ കൃഷ്ണാ… ആ പെണ്ണ് തട്ടി പോയിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി. മിഥുൻ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ മിഴിഞ്ഞിരുന്നു.

പോടാ… അങ്ങനെ ഒന്നു പറയാതെ… ശ്രീഹരി അവനെ വഴക്ക് പറഞ്ഞു.

നീ എന്നാലും അടിച്ചത് മോശമായി പോയി. അത് അത്രയും വേണ്ടിയിരുന്നില്ല. മിഥുൻ അവനെ കുറ്റപ്പെടുത്തി….

ശരിയാണ്… അത്രയും ദേഷ്യം വന്നതുകൊണ്ടാണ്… ഇതുവരെ ആയിട്ടും തന്റെ അനുജത്തിയെ പോലും അവൻ നുള്ളി നോവിച്ചിട്ടില്ലലോ എന്ന് ഓർത്തു.

എന്നിട്ടും ഇന്ന് കാലത്തെ മുത്തശ്ശി ചോദിച്ചപ്പോൾ….. ആ…. പാവം….

എടാ…. നീ ഇവിടെ ഒന്നും ഇല്ലേ…. മിഥുൻ അവന്റെ തോളിൽ തട്ടി

ശ്രീഹരി ഓർമ്മകളിൽ നിന്നും ഞെട്ടി എഴുനേറ്റു……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!