Novel

അപരിചിത : ഭാഗം 29

എഴുത്തുകാരി: മിത്ര വിന്ദ

കാറിൽ നിന്നു ഇറങ്ങയവരെ കണ്ടതും ശ്രീഹരി ഒന്നു പകച്ചു.

ശിൽപയുടെ അമ്മയായ രേവതി ആന്റിയും കൂടെ ഉള്ളത് താൻ ഇന്നലെ മിഥുന്റെ വീട്ടിൽ വെച്ചു പരിചയപെട്ട ആ സ്ത്രീയും ആണ്.

ഹെലോ ആന്റി,, കയറിവരു… ശ്രീഹരി അവരെ അകത്തേക്ക് ക്ഷണിച്ചു.

രേവതി ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ അകത്തേക്ക് കയറി. പിറകെ അവളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയും.

ഗിരിജ എവിടെ? അവർ ശ്രീഹരിയോട് ആരാഞ്ഞു.

അമ്മ ഒരു മാര്യേജ് ഫങ്ക്ഷന് പോയിരിക്കുന്നു. അവൻ മറുപടി നൽകി.

ഈ സമയം മേഘ്‌ന അടുക്കളയിൽ ആയിരുന്നു.

കാറിന്റെ ശബ്ദം കേട്ടതും, അവൾ വേഗം തന്റെ മുറിയിലേക്ക് പോകുവാനായി ഓടി വന്നതാണ്, ഗിരിജക്ക് ഇഷ്ടമാകില്ല അവൾ അടുക്കളയിൽ കയറണത് എന്ന് അവൾക്ക് അറിയാമായിരുന്നു.

പക്ഷെ സ്വീകരണമുറിയിൽ ഇരിക്കുന്നവരെ അവൾക്ക് മനസിലായില്ല.

ഇത് ആരാണു….. രേവതി ആണെങ്കിൽ ശ്രീഹരിയെ നേരിടുവാനായി എഴുനേറ്റു.

ഇത്…. മുത്തശ്ശിയുടെ ബന്ധത്തിൽ ഉള്ള ഒരു കുട്ടിയാണ്.. ശ്രീഹരിയുടെ മറുപടി കേട്ടതും രേവതി അവന്റെ മുൻപിലേക്ക് നടന്നു വന്നു.

എന്റെ മകളുടെ ജീവിതം നശിപ്പിക്കുവാൻ അല്ലേടാ നീ ഒരുങ്ങിയത്. അവർ അവന്റെ ഇരുതോളിലും പിടിച്ചു കുലുക്കി.

ഇത് ആരാണെന്നു നിനക്ക് അറിയാമോ.. ശിൽപയുടെ അച്ഛന്റെ സഹോദരി ആണ്. ഇന്നലെ നിന്റെ കൂട്ടുകാരൻ മിഥുന്റെ വീട്ടിൽ വന്നതാണ് ഇവർ. അപ്പോൾ നിന്നെ അവിടെ വെച്ചു കണ്ടതാണ് ഇവൾ. നിന്നെ കുറിച്ച് ചോദിച്ചപ്പോൾ മായ ആണ് എല്ലാ വിവരവും പറഞ്ഞത്. എന്റെ മകളെ ചതിക്കുവൻ അല്ലാരുന്നോടാ നിന്റെയും ഇവളുടെയും കള്ളക്കളി.

രേവതി ചീറിക്കൊണ്ട് പറയുകയാണ്.

ആന്റി…. മേഘ്‌ന ഓടിവന്നു അവളുടെ കാലിൽ വീണു. നടന്ന സംഭവങ്ങൾ ഒക്കെ അവൾ വിവരിച്ചു. എനിക്ക്…. എനിക്ക് വേറെ ഒരു മാർഗവും ഇല്ലായിരുന്നു ആന്റി… അതുകൊണ്ട് കുറച്ചു ദിവസം ഇവിടെ നിന്നിട്ട് ഞാൻ പോയ്കോളാം… അവൾ കേണു.

ഹരിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ പറയുന്നത് ആന്റി വിശ്വസിക്കണം. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു m

മാറി നിൽക്കെടി അങ്ങോട്ട്… അവർ മേഘ്‌നയെ പിടിച്ചു തള്ളി.

നിന്റെ ഒരു ഹരിയേട്ടൻ…. ഒരക്ഷരം മിണ്ടരുത് നീ… ഒരുമിച്ചു ഒരു മുറിയിൽ ആയിരിക്കും താമസിക്കുന്നത്. എന്നിട്ട് അവൾ നിന്നു പറയുന്നത് കേട്ടില്ലേ… മേലാൽ എന്റെ മുന്പിലോട്ട് നീ വന്നു പോയേക്കരുത്.. രേവതി വിയർത്തു.

എടാ… എനിക്ക് നിന്നോട് ആണ് ചോദിക്കേണ്ടത്… അവൾ ശ്രീഹരിക്ക് അഭിമുഖം ആയി വന്നു നിന്നു.

എവിടെ എങ്കിലും നടക്കുന്ന കാര്യം ആണോടാ ഇത്,ഏതോ ഒരു പെണ്ണിനെ കണ്ടമാത്രയിൽ അഭയo കൊടുക്കാനായിട്ടാണ് എന്ന് പറഞ്ഞു കൂട്ടികൊണ്ട് വന്നിരിക്കുന്നു, ഇതെന്താടാ വെള്ളരിക്കാപട്ടണമോ.. അതുപോലെ തന്നെ
സ്വന്തമായിട്ട് ഒരു ജോലി പോലും ഇല്ലാത്ത നിന്റെ കൂടെ എന്റെ മകളെ വേളി കഴിപ്പിക്കാൻ തീരുമാനിച്ചത് നിന്റെ അമ്മയും ഞാനും ആയുള്ള ബന്ധം വെച്ചാണ്… എന്നിട്ട് നീ കാണിച്ചത് എന്താടാ..

രേവതി കയർത്തു.

ആന്റി.. ഈ കുട്ടി പറയണത് എല്ലാം സത്യം ആണ്.. ഇവളെ ഞാൻ വേളി കഴിച്ചിട്ടില്ല… ശ്രീഹരി അവരെ പറഞ്ഞു മനസിലാക്കുവാൻ ശ്രെമിച്ചു.

പോട്ടെ… കഴിഞ്ഞത് എല്ലാം മറക്കാം… വേളിയും നടത്താം… കുറച്ചു കഴിയുമ്പോൾ ഇവൾ വയറും വീർപ്പിച്ചു വന്നാലോ, നിന്റെ കൊച്ചു ഇവളുടെ വയറ്റിൽ വളരുന്നു എന്ന് പറഞ്ഞു കൊണ്ട്.. രേവതി പരിഹസിച്ചു.

ഇറങ്ങി പോകു പുറത്ത്…. ശ്രീഹരിയുടെ ശബ്ദം അവിടമാകെ മുഴങ്ങി.

രേവതിയും കൂടെ വന്ന സ്ത്രീയും ഒരു പോലെ ഞെട്ടി.

നിങ്ങൾ സംസ്കാരം ഇല്ലാത്ത വർത്തമാനം പറഞ്ഞു ഇവിടെ നിൽക്കാതെ ഇറങ്ങി വെളിയിൽ പോകു…. ശ്രീഹരി ഒച്ച വെച്ചതും അവർ രണ്ടാളും വെളിയിൽ ഇറങ്ങി.

അപ്പോളാണ് വിവാഹത്തിന് പോയവർ എല്ലാവരും കൂടെ വന്നു ഇറങ്ങിയ്ത…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!