അപരിചിത : ഭാഗം 38
എഴുത്തുകാരി: മിത്ര വിന്ദ
മേഘ്‌നയെ കുറിച്ച് ഉള്ള ഓർമകളിൽ ആണ് ശ്രീഹരി.
വെറുതെ അവൻ കട്ടിലിൽ കിടക്കുക ആണ് m
പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു..
.
.പരിചയം ഇല്ലാത്ത നമ്പർ ആണ്..
ഹെലോ… ശ്രീഹരി ഫോൺ എടുത്തു.
ഹെലോ… ശ്രീഹരി അല്ലെ… ഒരു പെൺശബ്ദം ആയിരുന്നു മറുതലക്കൽ..
അതേ…. ശ്രീഹരി ആണ്… അവൻ മറുപടി പറഞ്ഞു
ഞാൻ…ഞാൻ… ശിൽപ ആണ്… നമ്മൾക്ക് അത്യാവശ്യം ആയിട്ട് ഒന്നു നേരിൽ കാണണം… അവൾ അതുപറയുകയും ശ്രീഹരി ഒന്നു പകച്ചു.
ശ്രീഹരി എത്തേണ്ട സ്ഥലവും സമയവും പറഞ്ഞു കൊടുത്തു കൊണ്ട് ശിൽപ ഫോൺ കട്ട് ചെയ്തു.ടൗണിൽ ഉള്ള ഒരു പാർക്കിന്റെ പേരാണ് അവൾ നിർദ്ദേശിച്ചത്..
എന്തിനാണാവോ ശിൽപ തന്നെ കാണണംഎന്ന് പറഞ്ഞത്.
ഒരുപക്ഷേ മേഘ്‌ന അവളെ വിളിച്ചു കാണുമോ, പക്ഷെ അതിന് സാധ്യത കുറവാണ്, കാരണം ശിൽപയുടെ ഫോൺ നമ്പർ മേഘ്ന എങ്ങനെ സംഘടിപ്പിക്കും എന്ന് അവൻ ചിന്തിച്ചു. തന്നെയുമല്ല മേഘ്ന പറഞ്ഞത്, അവളും മദറും കൂടി ശിൽപയെ കാണാൻ വരും എന്നാണ്. അതുകൊണ്ട് ആ കാരണത്താൽ ആയിരിക്കുകയില്ല ശില്പ തന്നെ വിളിച്ചത്, അവന് അത് ഉറപ്പായിരുന്നു.
അവളുടെ അമ്മ തന്റെ ഇല്ലത്തു വന്നു പോയിട്ട് മൂന്ന് നാല് ദിവസം ആയതേ ഒള്ളു…
എന്തായാലും ശില്പ യെ ഒന്ന് നേരിട്ട് കാണണം എന്ന് അവനു തോന്നി, സംഭവിച്ച കാര്യങ്ങൾ ഒക്കെ ആ കുട്ടിയോട് തുറന്നു പറയുകയും ചെയ്യാം. ഒരുപക്ഷേ അവൾ തന്നെ മനസ്സിലാക്കി എങ്കിലോ, അങ്ങനെ വന്നാൽ തനിക്കും മേഘ്‌നയ്ക്കും ചിലപ്പോൾ….. അവനിൽ ഒരു പ്രതീക്ഷ പൊന്തി വന്നു.
ഈശ്വരാ… മേഘ്‌നയെ എനിക്ക് തന്നുടെ… ശ്രീഹരിക്കു അത് മാത്രമേ ഒള്ളു ഊണിലും ഉറക്കത്തിലും.
അടുത്ത ദിവസം കാലത്തെ ഉണർന്നപ്പോൾ, ശ്രീഹരി അമ്മയോടും അച്ഛനോടും ഈ കാര്യം പറഞ്ഞു.
അച്ഛൻ കോടതിയിലേക്ക് പോകാനായി തുടങ്ങുകയായിരുന്നു.
എന്താണ് ഇനി ആ കുട്ടിയുടെ ഉദ്ദേശം…. ഗിരിജ ആരോടെന്നില്ലാതെ പറഞ്ഞു.
നീ എന്തായാലും ആ കുട്ടിയെ ഒന്ന് പോയി കാണു മോനെ….. പ്രതാപൻ മകനെ നോക്കി.
വരട്ടെ നോക്കാം.. ശ്രീഹരി താല്പര്യമില്ലാത്ത മട്ടിലാണ് പ്രതികരിച്ചത്.
എങ്കിൽ ശ്രീഹരി ആര്യ മോളും ആയിട്ട് പോകട്ടെ.. മകന്റെ പാത്രത്തിലേക്ക് ഒരു ദോശ എടുത്തു വെച്ചു കൊണ്ട് ഗിരിജ പറഞ്ഞു.
വേണ്ട.. വേണ്ട… അതിന്റെ ആവശ്യം ഒന്നും തൽക്കാലമില്ല.ശ്രീഹരി നിരുത്സാഹ പെടുത്തി.
അങ്ങനെ ശ്രീഹരി തനിച്ചു ആണ് ശിൽപയെ കാണാനായി പോയത്.
പറഞ്ഞ സമയത്തു തന്നെ ശിൽപ അവനെ കാണുവാനായി എത്തിയിരിന്നു.
ഹായ്… ശ്രീഹരി എത്തിയിട്ട് ഒരുപാട് നേരം ആയോ… അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
ഇല്ലാ… അഞ്ച് മിനിറ്റ് ആയതേ ഒള്ളു ഞാൻ വന്നിട്ട്… ശ്രീഹരി പുഞ്ചിരിച്ചു.
വരൂ, നമ്മൾക്ക് അവിടെ ഇരുന്നു സംസാരിക്കാം.. അവൾ ഒരു ബെഞ്ചിലേക്ക് വിരൽ ചൂണ്ടി.
രണ്ടാളും കൂടി ആ ബെഞ്ചിൽ പോയി ഇരുന്നു.
ആ കുട്ടിക്ക് സുഖം ആണോ…? ശിൽപയുടെ പെട്ടന്നുള്ള ചോദ്യത്തെ അവനെ ഞെട്ടിച്ചു കളഞ്ഞു.. അവളുടെ അമ്മ പറഞ്ഞ കാര്യങ്ങൾ വെച്ചുകൊണ്ട് ആണ് അവളുടെ ചോദ്യം.
സുഖയിരിക്കുന്നു…. ശ്രീഹരി മറുപടി കൊടുക്കുകയും ചെയ്തു
ശിൽപ… എനിക്ക് ഇയാളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.
താൻ തന്റെ അമ്മയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഒന്നും സത്യം അല്ല.അതൊക്ക ഓർത്തുകൊണ്ടാണ് താൻ… ശ്രീഹരി അവളെ നോക്കി.
എനിക്ക് തല്ക്കാലം അതൊന്നും അറിയേണ്ട.. പാസ്ററ് ഒക്കെ നമ്മൾക്ക് വിടാം… ഇപ്പോൾ പ്രെസെന്റിൽ… ശ്രീഹരിക്ക് എന്നെ സ്വീകരിക്കാൻ കഴിയുമോ..എടുത്തടിച്ചത് പോലെ ആയിരുന്നു അവളുടെ ചോദ്യം.
എനിക്ക് ഇയാളെ ഇഷ്ടം ആണ്, വിശ്വാസം ആണ്, ശിൽപ അവനോട് ആവർത്തിച്ച്..
എ”ന്താ ശ്രീഹരി…. എന്റെ ചോദ്യത്തിന് താങ്കൾക്ക് ഉത്തരം ഇല്ലേ.. “..ശ്രീഹരി ഒരക്ഷരം പോലും മറുത്തു പറയാഞ്ഞപ്പോൾ അവൾ അവനെ നോക്കി.
എല്ലാ കാര്യങ്ങളും അവളോട് തുറന്ന് പറഞ്ഞിട്ട്, മേഘ്‌നയും ആയിട്ടുള്ള ഒരു ജീവിതം സ്വപ്നം കണ്ടു വന്നതായിരുന്നു അവൻ. എല്ലാം ഒരു നിമിഷം കൊണ്ട് തകിടം മറിഞ്ഞു.
എന്റെ കൂടെ എന്റെ മുറിയിൽ ഒരാഴ്ച ഒരുമിച്ചു താമസിച്ചതാണ് മേഘ്‌ന.. ആരോരും ഇല്ലാത്ത ഒരു അനാഥകുട്ടി ആണ് അവൾ. അവളെ ഉപേക്ഷിക്കുവാൻ എനിക്ക് മനസ് അനുവദിക്കുന്നില്ല ശിൽപ… അവളുടെ കഴുത്തിൽ ഞാൻ ചാർത്തിയ താലി ഉണ്ട്… ഒടുവിൽ ശ്രീഹരി അവളോട് പറഞ്ഞു.
ശിൽപയുടെ നെറ്റി ചുഴിഞ്ഞു.
വാട്ട് യു മീൻ “….അവൾ ശ്രീഹരിയെ നോക്കി.
സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അവൻ ശില്പയോട് പറഞ്ഞു.
ശിൽപ… താൻ ഒരു ഡോക്ടർ ആണ്, തനിക്കു ഒരു നല്ല ജീവിതം കിട്ടും………തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…