അപരിചിത : ഭാഗം 39
എഴുത്തുകാരി: മിത്ര വിന്ദ
ശിൽപ… താൻ ഒരു ഡോക്ടർ ആണ്, തനിക്കു ഒരു നല്ല ജീവിതം കിട്ടും..
പക്ഷെ… അവൾ… അവളങ്ങനെ അല്ല… അവൾക്ക് സ്വന്തം എന്നു പറയാൻ ജന്മം കൊടുത്ത മാതാപിതാക്കളോ, സന്തോഷവും സങ്കടവും പങ്ക് വെയ്ക്കുവാനുയി കൂടപ്പിറപ്പോ ഇല്ലാ… ആകെ ഉള്ളത് അവൾക്കു ഇപ്പോൾ ആ കോൺവെന്റിലെ മദർ മാത്രം ആണ്. ശ്രീഹരിയിൽ നിന്നറിഞ്ഞ കാര്യങ്ങൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
ആം സോറി…. എനിക്ക് എന്റെ അമ്മ പറഞ്ഞ വിവരങ്ങൾ മാത്രമേ അറിയികയുള്ളാരുന്നു… ശിൽപ അവനെ കുറ്റബോധത്തോടെ നോക്കി
ശ്രീഹരി അതിനുള്ള മറുപടി ഒന്നും പറഞ്ഞില്ല..
മേഘ്‌ന ഇയാളെ കാണുവാൻ വരും.. അവളുടെ നിരപരാധിത്വം ഇയാളെ ബോധ്യപ്പെടുത്താൻ… ശ്രീഹരി മന്ദഹസിച്ചു.
ആ കുട്ടിയ്ക്കു ഇനി അതിന്റെ ആവശ്യം അല്ല….ഞാൻ അവളോട് സംസാരിച്ചോളാം… ശിൽപ മറുപടി നൽകി…
ശിൽപ… ഇയാളെ ഞാൻ വിഷമിപ്പിച്ചോ… ശ്രീഹരി അവളെ നോക്കി.
നോ… നെവർ….ആ കുട്ടിയെ മനസ്സിൽ വരിച്ചു കൊണ്ട് എന്റെ കഴുത്തിൽ താലി ചാർത്തുന്നതിലും നല്ലത് എല്ലാം എന്നോട് തുറന്ന് പറഞ്ഞ ഇയാളുടെ നല്ല മനസ് ആണെടോ മാഷേ… അവൾ അവന്റെ തോളിൽ തട്ടി.
എന്റെ അമ്മ ഒരു വല്ലാത്ത പ്രകൃതo ആണ്… താൻ ക്ഷമിക്ക്…. ശിൽപ പോകുവാനായി എഴുനേറ്റു…
അവൾക്ക് വിഷമം ഉണ്ടെന്ന് ശ്രീഹരിക്ക് അറിയാം….പക്ഷെ…..
മിഥുൻ ഇല്ലേ… ഇയാളുടെ ഫ്രണ്ട്, ആൾ ആണ് എന്നോട് ഇയാളെ വന്നു കാണണം എന്ന് പറഞ്ഞത്. അവൾ പറഞ്ഞു.
അപ്പോളാണ് ശ്രീഹരിക്കും കാര്യങ്ങൾ മനസിലായത്, തന്നോട് അവളുടെ വീട്ടിൽ പോകാം എന്നു മിഥുൻ കുറെ നിർബന്ധിച്ചിരുന്നു,
എന്നിരുന്നാലും എന്റെ കൂട്ടുകാരാ, നീ കാരണം ആണ് അവളോട് ഇത്രയും പെട്ടന്ന് സംഭവിച്ചത് എല്ലാം തുറന്നു പറയുവാൻ കഴിഞ്ഞത്.
ശ്രീഹരി മനസ്സിൽ ഒരായിരം നന്ദി മിഥുനോട് രേഖപ്പെടുത്തി.
കോൺവെന്റന്റെ ഫോൺ നമ്പർ ഞാൻ നെറ്റിൽ സേർച്ച് ചെയ്തു എടുത്തോളാം, എന്നിട്ട് ആ മദറിനോട് ഞാൻ കാര്യങ്ങൾ പറയാം, ആ കുട്ടിയെകൊണ്ട് ശ്രീഹരിയെ വിവാഹം കഴിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു.
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ശിൽപയും ശ്രീഹരിയും ഗുഡ് ബൈ പറഞ്ഞു പോയി.
********-*-*
പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.
ശ്രീഹരി എറണാകുളത്തു പോയി എഴുതിയ പരീക്ഷ അവൻ വിജയിച്ചു.
ട്രെയിനിങ് പീരിയഡ് കഴിഞ്ഞു അവൻ പാലക്കാട് തന്നെ ഉള്ള ബാങ്കിൽ ജോലിക്കും പ്രവേശിച്ചു.
അറേഞ്ച്ഡ് ലവ് മാര്യേജ് ആയിരുന്നു നമ്മുടേത് അല്ലെ ഹരിയേട്ടാ….ഒരു ദിവസം ശ്രീഹരി മഴ ഒക്കെ കണ്ടുകൊണ്ട് അങ്ങനെ വരാന്തയിൽ ഇരിക്കുക ആണ്. അപ്പോളാണ് മേഘ്‌നയുടെ ചോദ്യം.
അല്ല എന്റേത് ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു… അവൻ ആണെകിൽ ആവി പൊങ്ങി വരുന്ന ചൂട് ചായ എടുത്തു ചുണ്ടോടടിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഓഹ്… സുല്ലിട്ടു…. അവൾ ചിരിച്ചു.
എടി… നിന്നോട് ഒരു കാര്യം ചോദിക്കട്ടെ… ശ്രീഹരി പെട്ടന്ന് ഓർത്തെടുത്ത് പോലെ ചോദിച്ചു.
എന്താ ഏട്ടാ.. അവൾ പിന്നിലൂടെ വന്നു അവന്റെ കഴുത്തിലേക്ക് ഇരുകൈകളും ഇട്ടു.
ച്ചെ… എന്തായിത്… ഇപ്പോൾ ചായ മറിഞ്ഞു പോയേനെ… അവൻ ദേഷ്യപ്പെട്ടു.
അവൾ അത് അവന്റെ കൈയിൽ നിന്നും മേടിച്ചു മേശമേൽ വെച്ചു.
എന്താ… പറയു… അവൾ വീണ്ടും അവന്റെ അടുത്തേക്ക് വന്നു..
അവൻ കസേരയിൽ നിന്നും എഴുന്നേറ്റു………തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…