അപരിചിത : ഭാഗം 4
എഴുത്തുകാരി: മിത്ര വിന്ദ
എന്ത് വർത്തമാനം ആണ് പറഞ്ഞത്.. പെണ്ണിനെ മാത്രം മതിയെന്നോ.. പ്രഭാവതി ഇടക്ക് കയറി.
എന്റെ അമ്മേ…. അവര്ക് ഒറ്റ മോൾ ആണ് ഉള്ളത്. അതും ഡോക്ടർ. പിന്നെ രേവതി പറഞ്ഞത് എന്താണെന്നോ… 200 പവൻ എങ്കിലും ഇട്ടേ ഞാൻ എന്റെ മോളെ വിടത്തോള്ളൂ എന്ന്… ഗിരിജ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത്രയും ഒക്കെ മേടിച്ചു വേളി കഴിക്കാൻ ഉള്ള പ്രതാപം എന്റെ മകന് ഉണ്ട് ഗിരിജേ…. പ്രതാപൻ ചിരിച്ചു.
അല്ലെന്നു ഞാൻ പറഞ്ഞില്ലാലോ ഏട്ടാ… ഇതാകുമ്പോൾ വിദ്യാഭ്യാസം ഉണ്ട്, കാണാനും അഴക് ഉള്ള കുട്ടി, നല്ല കുടുംബം, ജാതകം ചേർച്ച… എല്ലാം കൂടി ഒത്തു വന്നല്ലോ… ഗിരിജ കാര്യകാരണങ്ങൾ വ്യക്തമാക്കി.
അതൊക്കെ പോട്ടെ ശ്രീകുട്ടന് ഇഷ്ടമായോടാ…. പ്രതാപൻ വെറുതെ മകനോട് ചോദിച്ചു.
അയ്യോ…… പാവം എന്റെ ഏട്ടൻ… ഏട്ടന് ഇഷ്ടപെട്ടില്ലാ അച്ഛ….ആര്യജ കളിയാക്കി….
എടി…. മേടിക്കും നിയ്… ശ്രീഹരി അവളെ അടിക്കാൻ കൈ എടുത്തു.
എല്ലാവരും ചിരിച്ചു.
ഈശ്വരാ…. അവൾ ആണോ തന്റെ പെണ്ണ്….
ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്.
മെറൂൺ കളർ ദാവണി ഉടുത്ത വിടർന്ന കണ്ണുകൾ ഉള്ള ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന അവളെ അവൻ ഓർത്തു…
ശ്രീഹരി ശിൽപ….. ചേരുമോ… പേരിൽ അത്രക്ക് ചേരില്ല എന്ന് തോന്നുന്നു..
ഓഹ് പേരിൽ എന്ത് ഇരിക്കുന്നു..
പെട്ടന്ന് അവൻ ചാടി എഴുനേറ്റു.. ബാങ്ക് ടെസ്റ്റ് മറ്റന്നാൾ… അവൻ നോട്സ് എല്ലാം എടുത്തു വായിച്ചു പഠിക്കുക ആണ്..
ബാങ്കിൽ ജോലിക്ക് കൂടി കേറി പറ്റിയാൽ വേളി കഴിക്കുമ്പോൾ ഒരു അന്തസ് ഉണ്ട്. അല്ലാതെ അവളുടെ അച്ഛന്റെ കൂടെ ഈ നാടും വീടും വിട്ട് പോകുന്ന പ്രശ്നം ഇല്ല.
*******
മോനേ സൂക്ഷിച്ചു പോകണം… ഫ്രണ്ട്സ് എല്ലാവരും ഉണ്ടല്ലോ അല്ലേ…
പരീക്ഷയ്ക്ക് പോകുവാനായി ഇറങ്ങിയ ശ്രീഹരിയോട് ഗിരിജാദേവി പറഞ്ഞു.
എറണാകുളം വരെ നല്ല ദൂരം ഉണ്ട് അല്ലേ ഗിരിജേ…. പ്രഭാവതിയമ്മ ക്ഷേത്രത്തിൽ പോയി തൊഴുത്തിട്ട് വന്നതാണ്… അവർ ഇലച്ചീന്തിൽ നിന്നും പ്രസാദം എടുത്തു അവന്റെ നെറ്റിയിൽ തൊടുവിച്ചു .
വൈകാതെ അവൻ യാത്ര പറഞ്ഞു ഇറങ്ങി.
ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു.
അങ്ങനെ എറണാകുളത്തു എത്തി.
പലർക്കും പല പല സ്കൂളുകൾ ആയിരുന്നു.
എക്സാം ഒരുവിധം ഈസി ആയിരുന്നു.
തിരിച്ചു എല്ലാവർക്കും ഒരുമിച്ചു കൂടാൻ പറ്റിയില്ല.. ആകെ ട്രാഫിക് ബ്ലോക്ക് ആയിരുന്നു.
കിട്ടിയ ബസിൽ എല്ലാവരും കയറി പോന്നു..
ശ്രീഹരി മാത്രം ഒള്ളു ഒരു സീറ്റിൽ…ബസ് വിടാൻ തുടങ്ങിയതും ഒരു പെൺകുട്ടി ഓടിവന്നു ബസിൽ കയറി , ഒരു ബാഗും അവളുടെ തോളിൽ ഉണ്ടായിരുന്നു.
കണ്ടക്ടർ അവൾക്ക് കാണിച്ചു കൊടുത്തത് ശ്രീഹരി ഇരിക്കുന്ന സീറ്റ് ആണ്.
അവൾ വേഗം വന്നു അവന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നു.
പെട്ടന്ന് ബസ് മുന്നോട്ട് എടുത്തതും അവൾ സൈഡിലേക്ക് വേച്ചു പോയി.
.
എന്തോ ഒരു ഉൾപ്രേരണയിൽ ശ്രീഹരി അവളുടെ വലംകൈയിൽ വേഗം പിടിച്ചത് കൊണ്ട് അവൾ വീണില്ല.
താങ്ക് യു….
അവളുടെ ശബ്‌ദം ചിലമ്പിച്ചു..
ബസ് പോയ്കൊണ്ടിരിക്കുക ആണ്. ആ പെൺകുട്ടി സീറ്റിൽ ചാരി കിടക്കുക ആണ്.. ഇടയ്ക്കു വളവുകൾ തിരിയുമ്പോൾ എല്ലാം അവൾ അവന്റെ അടുത്തേക്ക് ഊർന്നു വന്നു. രണ്ട് മൂന്ന് തവണ ആവർത്തിച്ചപ്പോൾ അവൾ മുൻപോട്ട് ആഞ്ഞിരുന്നു കമ്പിയിൽ മുറുക്കെ പിടിച്ചു.
ആഹ് അമ്മേ…. പുറപ്പെട്ടു, എക്സാം ഈസി ആയിരുന്നു അമ്മേ… ആഹ് തിരിച്ചതേ ഒള്ളു… 8മണി കഴിയും. ഓക്കേ ഓക്കേ… ആഹ് കൊടുക്ക്… എന്താ മുത്തശ്ശി…. ആഹ് കുഴപ്പമില്ല.. ശരി മുത്തശ്ശി വെക്കട്ടെ.. റേഞ്ച് കുറവാ… അവൻ ഫോൺ വെച്ചു. എന്നിട്ട് ഒന്നു ദീർഘനിശ്വാസപ്പെട്ടു..
ശ്രീഹരി പതിയെ തന്റെ ഒപ്പം ഇരിക്കുന്ന പെൺകുട്ടിയെ നോക്കി.
അവൾ ഇപ്പോൾ വീണ്ടും സീറ്റിൽ ചാരി കിടക്കുക ആണ്.
പിറകിൽ സീറ്റിൽ ഒരു തമിഴൻ ആണ് ഇരിക്കുനത്. കൂടെ ഉള്ള ആൾ മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ശ്രീഹരി ഓർത്തത് ആണ്, താനും കൂടി പിറകിലോട്ട് ഇറങ്ങി ഇരുന്നലോ എന്ന്. പക്ഷേ അപ്പോൾ ആ പെൺകുട്ടി ഉറങ്ങുക ആയിരുന്നു.. ശല്യപ്പെടുത്തേണ്ട എന്ന് അവൻ വിചാരിച്ചു.
ഇവൾ ആകെ ക്ഷീണിത ആണല്ലോ.. അവൻ ഓർത്തു..
ശ്രീഹരി വെറുതെ ഫോണിൽ നോക്കി ഇരിക്കുക ആണ്…. ബസ് ഏകദേശം ഒരു മുക്കാൽ മണിക്കൂർ പിന്നിട്ടു കാണും എന്ന് അവനു മനസിലായി.
പെട്ടന്ന് ആ പെൺകുട്ടി ഞെട്ടി കണ്ണ് തുറന്നു..
ശ്രീഹരി നോക്കിയപ്പോൾ അവളേ വിറക്കാൻ തുടങ്ങി.
അവൾ പിറകോട്ടു ഒന്നു തിരിഞ്ഞിട്ട് വേഗം മുൻപോട്ട് ആഞ്ഞിരുന്നു..
ഇപ്പോൾ അവൾ ആകെ ജാഗരൂകയായി ഇരിക്കുക ആണ്..
ശ്രീഹരി പിന്തിരിഞ്ഞു നോക്കിയപ്പോൾ ആ തമിഴൻ വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുക ആണ്. ….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…