അപരിചിത : ഭാഗം 40 || അവസാനിച്ചു
Feb 4, 2025, 08:21 IST

എഴുത്തുകാരി: മിത്ര വിന്ദ
മേഖന എഴുന്നേറ്റ് ശ്രീഹരിയുടെ അടുത്തേക്ക് വന്നു.. അവൻ കസേരയിൽ നിന്നും വേഗത്തിൽ എഴുന്നേറ്റു. ഇവിട നോക്കെടി ഗുണ്ട്മുളകെ . അവൻ തന്റെ കണ്ണിലേക്കു വിരൽ ചൂണ്ടി. അവൾ ചിരിച്ചു കൊണ്ട് അവന്റെ ഇരുകണ്ണിലേക്കും നോക്കി. എടി... അന്ന് ആ ബസിൽ വെച്ചു പരിചയപ്പെട്ട ആന്റി പറഞ്ഞത് അനുസരിച്ചു ഞാൻ ആ മാല കഴുത്തിൽ ഇട്ടു തന്നത് നീയ് അറിഞ്ഞായിരുന്നോ. ശ്രീഹരി അവളെ നോക്കി. പിന്നെ അറിയാതെ... അന്ന് ഞാൻ തലകറക്കം അഭിനയിച്ചതാരുന്നു. യാതൊരു കൂസലും ഇല്ലാതെ അവൾ പറഞ്ഞത് കേട്ട് അവൻ അവളുടെ ചെവിയിൽ പിടിച്ചു തിരുകി. ആഹ്... വേദനിക്കുന്നു... അവൾ തിരിച്ചു അവന്റെ കൈതണ്ടയിൽ ഒരു കടി വെച്ചു കൊടുത്തിട്ട് ഓടി.. വെച്ചിട്ടുണ്ടെടി.... നീ രാത്രിയിൽ ഈ മുറിയിൽ വരുമല്ലോ...അവൻ തന്റെ കൈത്തണ്ടയിലേക്ക് നോക്കി കൊണ്ട് അവളോട് വിളിച്ചു പറഞ്ഞു .. *****-*-------*** മോളേ... ദേ കുഞ്ഞിന് വിശക്കുന്നുണ്ട്, നീ അവിടെ എന്തെടുക്കുവാ.... ഗിരിജ വിളിച്ചു ചോദിച്ചു. അമ്മേ... ദേ ഒരു അഞ്ച് മിനിറ്റ്... ഈ പുളിശ്ശേരിക്കൊന്നു കടുക് വറക്കട്ടെ. മേഘ്‌ന അടുക്കളയിൽ നിന്നും ഉറക്കെ പറഞ്ഞു. അച്ചമ്മേടെ പൊന്നെ.... എന്താ മുത്തേ... വിശന്നോ.... അമ്മ ഇപ്പോൾ വരും കെട്ടോ... ഗിരിജ കുഞ്ഞിനെ കളിപ്പിക്കുക ആണ്. മുത്തശ്ശിയും ആര്യയും കൂടി മുറ്റത്തെന്തോ പരിപാടി ആണ്.. അതും കുഞ്ഞിനെ കാണിച്ചുകൊണ്ട് നിൽക്കുക ആണ് ഗിരിജ . അപ്പേടെ മുത്തേ... ആര്യ കുഞ്ഞിനെ ഉറക്കെ വിളിച്ചു. അവൻ അപ്പോൾ കയ്യും കാലും എടുത്തിട്ട് ചിരിക്കുക ആണ്. നീ കൈ നന്നായി കഴുകിയിട്ടേ കുഞ്ഞിനെ എടുക്കാവൂ കെട്ടോ, പ്രതാപൻ കുളി കഴിഞ്ഞു ഉമ്മറത്തേക്ക് ഇറങ്ങി വന്നു കൊണ്ട് ആര്യയെ നിർദ്ദേശിച്ചു. അവന്റെ അച്ഛൻ വരാൻ സമയം ആയി, അതാണ് അവൻ വഴിക്കണ്ണും ആയി നിൽക്കുന്നത്... മുത്തശ്ശി അതു പറയുമ്പോൾ പ്രതാപൻ കുഞ്ഞിനെ ഗിരിജയുടെ കൈയിൽ നിന്നും മേടിച്ചു. അയാൾ അവന്റെ കവിളിൽ മുത്തം കൊടുത്തു കൊണ്ട് അകത്തേക്ക് കയറി. അപ്പോളേക്കും മേഘ്‌ന അടുക്കളയിൽ നിന്നും വന്നു. മോളെ.....ഇതാ കുഞ്ഞിനെ മേടിക്ക്.. അവൾ കുഞ്ഞും ആയിട്ട് ഉമ്മറത്തേക്ക് ഇറങ്ങി. ശ്രീഹരിയുടെ കാറിന്റെ ശബ്ദം കേട്ടതും അവൻ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു. ശ്രീഹരി അവനെ എടുക്കുന്നത് വരെ അവൻ അക്ഷമനായി അമ്മയുടെ കയ്യിൽ ഇരുന്നു. തക്കുടു.... അവൻ കുഞ്ഞിനേയും മേടിച്ചു കൊണ്ട് അകത്തേക്ക് കയറി. രാത്രി**** എടി നാളെ നമ്മൾക്ക് ടൌൺ വരെ ഒന്നു പോകണം. ശിൽപയുടെ വിവാഹത്തിന് ഇടാൻ ഉള്ള ഡ്രസ്സ് മേടിക്കണ്ടേ.... ശ്രീഹരി പറഞ്ഞു. മ്... പോകാം.... ഞാൻ നാളെ റെഡി ആയി നിൽക്കാം.... മേഘ്‌ന മറുപടി കൊടുത്തു. ഏട്ടന് എപ്പോളെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ... മേഘ്‌ന ബെഡ് വിരിച്ചു കൊണ്ട് അവനെ നോക്കാതെ ചോദിച്ചു. എന്തിനു... ശ്രീഹരി അവളെ നോക്കി. അല്ല..... ആ... ഡോക്ടർ കുട്ടിയെ വിവാഹം കഴിക്കാത്തതിൽ... അവൾ അല്പം ഗൗരവത്തിൽ ചോദിച്ചു. പിന്നെ... നിരാശ ഉണ്ടോ എന്നു... ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പo... ശ്രീഹരി കപട ദേഷ്യത്തിൽ അവളോട് പറഞ്ഞു. എന്റെ, ഹരിയേട്ടാ.... ഞാൻ ഒരു തമാശക്ക്... എനിക്കറിയില്ലേ എന്റെ ഹരിയേട്ടനെ... അവൾ വന്നു അവനെ കെട്ടിപ്പുണർന്ന്. എടി പ്രിയതമേ.... കല്യാണവും കഴിഞ്ഞു, കുട്ടിയും ആയി, അടുത്ത കുട്ടിയെ കുറിച്ചും ആലോചിക്കുന്ന എന്നോടാണോ നിന്റെ ഈ ചോദ്യം... ശ്രീഹരിയുടെ കൈകൾ അവളെ തിരിച്ചു വരിഞ്ഞു മുറുക്കിയതും കുഞ്ഞു തൊട്ടിയിൽ കിടന്നു കരഞ്ഞു.. അമ്മേടെ പൊന്നെ.... എന്താ വാവേ.... അവൾ കുഞ്ഞിനെ എടുത്തുകൊണ്ടു കട്ടിലിൽ ശ്രീഹരിയുടെ അരികതയി വന്നിരുന്നു. എന്റെ മോനേ... നിന്റെ അമ്മ ഇപ്പോൾ ഏതെങ്കിലും തമിഴന്റെ കൂടെ കഴിയേണ്ടതായിരുന്നു, നിന്റെ അച്ഛന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഇവൾ നിന്റെ അമ്മയായി ഇവിടെ ഇരിക്കുന്നു. ഉവ്വ് ഉവ്വേ... നിന്റെ അച്ഛന്റെ സമയോചിതമായ വേറെ ഒരു ഇടപെടൽ കൊണ്ട് നീയും ഇവിടെ ഇരിക്കുന്നു മോനേ.... മേഘ്‌ന അത് പറയുകയും ശ്രീഹരി പൊട്ടിച്ചിരിച്ചു. അവസാനിച്ചു.