അപരിചിത : ഭാഗം 5
എഴുത്തുകാരി: മിത്ര വിന്ദ
ശ്രീഹരി പിന്തിരിഞ്ഞു നോക്കിയപ്പോൾ ആ തമിഴൻ വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുക ആണ്.
അവനു എന്തോ പന്തികേട് തോന്നി.
സർ… അവൾ പെട്ടന്ന് ശ്രീഹരിയേ വിളിച്ചു.
യെസ്… അവൻ അവളെ നോക്കി.
സർ… ഈഫ് യു ഡോണ്ട് മൈൻഡ്, എനിക്ക് സൈഡ് സീറ്റ് ഒന്നു…. അവൾ വല്ല വിധേനയും പറഞ്ഞു.. അവളുടെ കണ്ണുകളിലെ നിസ്സഹായ ഭാവം….
ഓഫ് കോഴ്സ്…. ശ്രീഹരി എഴുനേറ്റു.. പെട്ടന്ന് അവളും എഴുനേറ്റ് മാറി നിന്നു.
അവൾ പുറത്തെ കാഴ്ചകൾ ഒക്കെ നോക്കുക ആണ്…
ഇടക്ക് അവൾ ഫോണിൽ ആരോടോ പതിയെ സംസാരിക്കുന്നുണ്ട്. ഒന്നും കേൾക്കാൻ പക്ഷെ പറ്റുന്നില്ല. ശ്രീഹരി ഇടംകണ്ണിട്ട് അവളെ നോക്കുന്നുണ്ട്.
പെട്ടന്ന് ആണ് അവൻ അത് കണ്ടത്..
പിറകിൽ ഇരിക്കുന്ന തമിഴന്റെ കൈകൾ അവളുടെ പിന്കഴുത്തിലേക്ക് നീണ്ടു വരുന്നു.
ശ്രീഹരി അവന്റെ കൈയിൽ പിടിച്ചു…
ആഹ്…. അയാൾ വേദന കൊണ്ട് കരഞ്ഞു…
പക്ഷെ അയാൾക്ക് മിണ്ടാനും വയ്യാ..
ഒരു നിമിഷം കഴിഞ്ഞു ശ്രീഹരി പിടി വിട്ടു.
അയാൾ വേഗം മുൻവശത്തെ ഒരു കാലിയായ സീറ്റിലേക്ക് പോയിരുന്നു
ബസിൽ യാത്ര ചെയുമ്പോൾ ശ്രദ്ധിച്ചു ഇരുന്നു കൂടെ… ശ്രീഹരി അവളെ നോക്കി ദേഷ്യപ്പെട്ടു.
അവൾ ഫോൺ കട്ട് ചെയ്തിട്ട് അവന്റെ മുഖത്തേക്ക് കണ്ണ് നട്ടു.
ഇയാളുടെ ആ മാല ഇപ്പോൾ ദേ അയാൾ കൊണ്ടുപോയേനെ… അവൻ പറഞ്ഞതും അവൾ വേഗം അവളുടെ കഴുത്തിൽ കൈ വെച്ചു.
ഭാഗ്യം…. മാല കഴുത്തിൽ ഉണ്ട്..
ഞാൻ…. അയാൾ… കുറച്ചു മുൻപേ… അവൾ വാക്കുകൾക്ക് ആയി പരതി
ശരി ശരി… ശ്രദ്ധിച്ചു ഇരിക്കുക അത്രയും ഒള്ളു…
അവൻ പറഞ്ഞു.
പിന്നീട് അവർ ഒന്നും സംസാരിച്ചില്ല.
ഹലോ… ആഹ് അമ്മേ… ഒരു മണിക്കൂർ ആകും പാലക്കാട് എത്താൻ.. 8മണി യോട് കൂടി ഇല്ലത്തു വരും. ആഹ് ശരി ശരി… വെക്കട്ടെ.. അവൻ അമ്മ വിളിച്ചപ്പോൾ ഫോൺ എടുത്ത് സംസാരിച്ചു.
പെട്ടന്നാണ് വണ്ടി ആഞ്ഞു ചവിട്ടിയത്.
ടപ്പേ…. കാതടിപ്പിക്കുന്ന ഒരു സൗണ്ട് ആയിരുന്നു അത്.
ശ്രീഹരിയുടെ അടുത്ത് ഇരുന്ന പെൺകുട്ടിയുടെ തല പോയി കമ്പിയിൽ നന്നായി ഒന്ന് ഇടിച്ചു.
അവൾക്ക് തലയിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
ഹെലോ… എന്തേലും പറ്റിയോ.. അവൻ എഴുനേറ്റു കൊണ്ട് ചോദിച്ചു..
അവൾക്ക് ഒന്നും കാണാൻ പോലും പറ്റുന്നില്ല..
പക്ഷെ കുഴപ്പമില്ല എന്നവൾ തലയാട്ടി.
ഒരു ബൈക്ക്കാരൻ വന്നു വട്ടം ചാടിയത് ആണ്… ബസിനു സ്പീഡ് കൂടുതൽ ആയിരുന്നു…ബൈക്ക് സ്ലോയിൽ ആണ് വന്നത്.. ആരൊക്കെയോ പറയുണ്ട്… വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. പോലീസ് വരട്ടെ.. പല പല അഭിപ്രായങ്ങൾ ഉയർന്നു വരുന്നു.
ശ്രീഹരിയും ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നു..
എല്ലാവരും ഇറങ്ങിക്കോളു…ഇനി പോകില്ലാത്ത ലക്ഷണം ആണ്.. ബസിലേക്ക് നോക്കി ആരോ പറഞ്ഞു…
ശ്രീഹരി നോക്കിയപ്പോൾ ആ പെൺകുട്ടി വളരെ പാടുപെട്ട് ബാഗും എടുത്തു കൊണ്ട് വരുന്നുണ്ട്..
അവൾ വീണു പോകുമോ എന്ന് അവൻ ഭയപ്പെട്ടു. കാരണം അവൾ അത്രക്ക് ക്ഷീണിത ആയിരുന്നു.
അവൾ പതിയെ ശ്രീഹരിയുടെ ചാരെ വന്നു നിന്നു.
കുട്ടി… ദേ ആ വെയ്റ്റിംഗ് ഷെഡിലേക്ക് പോയി നിൽക്കുക. ഈ ലഗ്ഗേജ് എല്ലാം ആയിട്ട് നിന്നു വിഷമിക്കേണ്ട.. കണ്ടക്ടർ അവളോട് പറയുന്നത് ശ്രീഹരി കേട്ടു..
അവൾ ദയനീയമായി ശ്രീഹരിയെ നോക്കി..
എന്താ… അവൻ ചോദിച്ചു..
ഒന്നുമില്ല… എന്ന് അവൾ ചുമൽ കുലുക്കി കാണിച്ചു.
എന്നിട്ട് ആ കണ്ടക്ടർ കാണിച്ചു കൊടുത്ത ഭാഗത്തേക്ക് നടന്നു..
ഏതോ ഒരു ഉൾനാടൻ ഗ്രാമം ആണെന്ന് അവനു തോന്നി…
ആളുകൾ തീരെ ഇല്ലാത്ത സ്ഥലം.
ഇതിന്റെഇടയ്ക്കു
ഒരു ആംബുലൻസ് വന്നു…പിറകെ പോലീസും… ബൈക്ക്കാരനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.. ബസ് ആണെങ്കിൽ ഡ്രൈവറും കണ്ടക്ടർഉം കൂടി സ്റ്റേഷനിലേക്ക് കൊണ്ട് പോകുവാൻ തയ്യാറെടുത്തു.
ശ്രീഹരി നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ പിറകെ ഒരാൾ നടന്നു പോകുന്നു..
പെട്ടന്ന് ശ്രീയുടെ വയറിൽ ഒരു ആളിക്കത്തൽ ഉണ്ടായി..
അത് ആ തമിഴൻ അല്ലേ.. ….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…