Novel

അപരിചിത : ഭാഗം 9

എഴുത്തുകാരി: മിത്ര വിന്ദ

ആര്യയും മേഘ്‌നയും ഒരുമിച്ചു ആണ് കിടന്നത്. അവൾ ഏട്ടന്റെ വിവാഹം ഉറപ്പിച്ച കാര്യം ഒക്കെ മേഘ്‌നയോട് സംസാരിച്ചു.

ആര്യ അവളോട് ഓരോ കാര്യങ്ങൾ ചോദിച്ചു.

ആര്യയ്ക്ക് ഏട്ടന്റെ ഒന്നു രണ്ട് സുഹൃത്തുക്കളെ പരിചയം ഉണ്ട്, അത് വെച്ചാണ് ചോദിക്കുന്നത്.

മേഘ്‌ന സംശയം തോന്നാത്ത രീതിയിൽ മറുപടി കൊടുത്ത്..

ആര്യ പിന്നെയും എന്തൊക്കെയോ ചോദിച്ചു..

മേഘ്‌ന മറുപടി പറഞ്ഞില്ല.

ആര്യ നോക്കിയപ്പോൾ അവൾ ഉറങ്ങിയിരുന്നു.

കാലത്തെ മേഘ്‌ന ഉണർന്നപ്പോൾ ആര്യ റൂമിൽ ഇല്ലായിരുന്നു.

അവൾ ബ്രഷ് ചെയ്തിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി വന്നു.

നോക്കിയയപ്പോൾ ആര്യയും അമ്മയും ഒക്കെ അടുക്കളയിൽ ആണ്.

മേഘ്‌നയും വെറുതെ അവിടേക്ക് നടന്നു..

പെട്ടന്നാണ്‌ അവളുടെ കൈയിൽ ഒരു പിടിത്തം വീണതു.

അവൾ നോക്കിയപ്പോൾ ശ്രീഹരി ആണ്..

അവൻ വേഗം അവളെ പിടിച്ചു വലിച്ചു..

എടോ കുളിക്കാതെ ഇവിടെ ആരും അടുക്കളയിൽ കയറില്ല…. വേഗം പോയി കുളിച്ചു വരൂ.

അവൻ പതിയെ അവളോട് മന്ത്രിച്ചു..

വേഗം ചെല്ല്… ചെന്നു കുളിച്ചിട്ട് വരൂ, ആരെങ്കിലും കാണും.. ശ്രീഹരി പിന്നെയും പറഞ്ഞു..

താൻ എന്ത് നോക്കി നിൽക്കുവാ… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

എന്റെ… ന്റെ… കൈയിൽ നിന്ന് വിടുമോ… അവൾ മുഖം താഴ്ത്തി.

പെട്ടന്ന് അവൻ കൈയിലെ പിടിത്തം വിട്ടു..

സോറി…. അവൻ.തന്റെ റൂമിലേക്ക് … പിൻവലിഞ്ഞു.

പ്രതാപൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ചെ…. നാണക്കേട്…ശ്രീഹരിക്ക് ആകെ ഒരു വല്ലായ്മ അനുഭവപെട്ടു.

അവൻ തന്റെ കൈകളിൽ നോക്കി..

ശ്രീ….. അച്ഛൻ വിളിക്കുന്നത് അവൻ കേട്ടു.

നീ എന്തെടുക്കുവാ…. അയാൾ ചോദിച്ചു.

അച്ഛാ… ഞാൻ വെറുതെ….എന്താ അച്ഛാ..

അല്ല ആ പെൺകുട്ടിയെ ഞാൻ വേണമെങ്കിൽ ജോലിക്ക് പോകുമ്പോൾ ഡ്രോപ്പ് ചെയ്യാ… എന്തേ… അയാൾ ശ്രീഹരിയെ നോക്കി.

അത് അച്ഛാ… അത് വേണ്ട…. അവൾക്ക് ഉച്ച കഴിഞ്ഞു ആണ് ബസ്…

അച്ഛൻ പൊയ്ക്കോളൂ… ഞാൻ അവളെ… അവളെ കൊണ്ടുപോയി വിട്ടോളം… അവന്റെ മറുപടി കേട്ട അയാൾ മകനെ ഒന്നു നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.

ഈശ്വരാ… ഇനി എന്ത് ചെയ്യും..

അവൾ ടു ഡേയ്‌സ് അല്ലേ പറഞ്ഞത്. അവൻ ഓർത്തു.

ഇന്ന് അവൾ പോയില്ലെങ്കിൽ ആകെ സംശയം ആകുമൊ..

ഹോ…. എന്തൊരു കഷ്ടം ആണ്..

ശ്രീഹരിക്ക് ഇരുന്നിട്ട് ഇരിക്ക പൊറുതി ഇല്ലാത്ത അവസ്ഥ ആണ്.

ഈ സമയം മേഘ്‌ന കുളി ഒക്കെ കഴിഞ്ഞു അടുക്കളയിൽ വന്നു.

അവൾ പതിയെ ഓരോന്ന് ഒക്കെ പറയുന്നുണ്ട്..

പ്രഭാവതിയമ്മക്ക് എന്തോ ഒരു അടുപ്പം അവളോട് തോന്നി.

അടക്കവും ഒതുക്കവും ഉള്ള നല്ല ഒരു പെൺകുട്ടി… അവർ ഓർത്തു.

കാപ്പി കുടിച്ചു കഴിഞ്ഞു പ്രതാപൻ കോടതിയിലേക്ക് പോയി.

ഏട്ടാ… ഏട്ടാ…. ഏട്ടന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ദേ മെറിൻ എന്റെ ഫോണിൽ വിളിക്കുന്നു.

അവൾ തന്റെ ഫോൺ ശ്രീഹരിയുടെ നേർക്ക് നീട്ടി.

ശ്രീഹരി ഫോൺ വേഗം മേടിച്ചു.

ഹലോ… എന്താടി… യെഹ്…. സത്യം ആണോ.. അവൻ സ്തംഭിച്ചു നിന്നു.

എന്താ മോനേ… എല്ലാവരും ഓടി വന്നു.

അവൻ ഫോൺ കട്ട്‌ ചെയ്തു..

രാഹുലിന് കാർ ആക്‌സിഡന്റ് ഉണ്ടായി അമ്മേ… അവൻ സങ്കടത്തോടെ പറഞ്ഞു.

അയ്യോ… എന്നിട്ട്… എന്ത് പറ്റി മോനെ.. ഗിരിജാദേവി കണ്ണ് മിഴിച്ചു.

അല്പം സീരിയസ് ആണ് അമ്മേ… അവൻ പറഞ്ഞു.

എന്നിട്ട് വേഗം മുറിയിലേക്ക് പോയി.

രാഹുൽ ശ്രീഹരിയുടെ ഫ്രണ്ട് ആണ്. ചെറുപ്പം മുതൽ ഉള്ള കൂട്ടുകെട്ട് ആണ്. രാഹുൽ മെഡിസിന് പഠിക്കുക ആയിരുന്നു.

മോനേ സൂക്ഷിച്ചു വണ്ടി ഓടിച്ചെ പോകാവൂ…. അവൻ ഇറങ്ങുമ്പോൾ എല്ലാവരും പറഞ്ഞു.

ശോ… കഷ്ടം….. ആകെ ഒരു മൂകത അനുഭവപെട്ടു മതിലകത്തു അപ്പോൾ.

ഒരു മണിക്കൂർ കഴിഞ്ഞതും ആര്യയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.

അത് ശ്രീ ആയിരുന്നു.

എന്താ ഏട്ടാ… ഏതാ ഈ നമ്പർ..

ആണോ…. ഓക്കേ ഞാൻ പറയാം..

ചേച്ചി…. ആര്യജ… മേഘ്‌ന യെ വിളിച്ചു.

ചേച്ചിടെ ഫോൺ ആണ് ഏട്ടൻ ദ്രിതിയിൽ എടുത്തു കൊണ്ട് പോയത്..

ഏട്ടൻ വന്നിട്ട് പോകാം എന്ന് പറയാൻ പറഞ്ഞു… ആര്യ പറഞ്ഞപ്പോൾ അവൾ തലയാട്ടി.

ശ്രീഹരി അത് മനപ്പൂർവം ചെയ്തത് ആണെന്ന് അവൾക്ക് അറിയുമായിരുന്നു.

രാഹുലിന് കുഴപ്പം ഒന്നുമില്ല… സർജറി കഴിഞ്ഞു…. എന്നൊക്കെ ശ്രീ അവരെ അറിയിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കു അവൻ വിളിച്ചപ്പോൾ ആര്യയോട് പറഞ്ഞു, മേഘ്‌നയുടെ അമ്മ വിളിച്ചു,ഫോൺ തന്റെ കൈയിൽ ആണെന്നും പറഞ്ഞിട്ടുണ്ട് എന്ന്.

ആര്യ അപ്പോൾ തന്നെ വിവരം മേഘ്‌നയോട് പറഞ്ഞു.

പ്രതാപൻ വന്നപ്പോൾ മേഘ്‌ന പോയിട്ടില്ല എന്നറിഞ്ഞു.

വിവരങ്ങൾ എല്ലാം അയാളോട് ഭാര്യയും അമ്മയും കൂടി ധരിപ്പിച്ചു……..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!