Gulf

ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ 2025ല്‍ സഊദിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

റിയാദ്: ആപ്പിളിന്റെ സഊദിയിലെ ആദ്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍ അടുത്ത വര്‍ഷം വേനലില്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. സഊദിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുളള പദ്ധതിയുടെ ഭാഗമാണ് നടപടി. 2026ല്‍ ആപ്പിളിന്റെ സ്റ്റോറും യാഥാര്‍ഥ്യമാക്കും. യുനെസ്‌കോ ലോക പൈതൃകപട്ടികയിലുള്ള ദിരിയാഹിലും ഉള്‍പ്പെടെ സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ എല്ലാ ഉല്‍പന്നങ്ങളും ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് നടപടി. ആദ്യമായി അറബിയിലും ആപ്പിളിന്റെ സേവനം ലഭ്യമാക്കും.

അടുത്ത വര്‍ഷം ഷോറൂം തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും 2026ല്‍ സ്‌റ്റോറുകളും യാഥാര്‍ഥ്യമാക്കുമെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. രാജ്യത്തുള്ള ഉപഭോക്താക്കളുമായി കമ്പനിക്കുള്ള ബന്ധം സുദൃഢവും ആഴത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!