Saudi Arabia
തായിഫില്‍ അരുവില്‍ കാല്‍വഴുതി വീണ് അറബ് ബാലിക മരിച്ചു
തായിഫ്: അരുവിയില്‍ മത്സ്യങ്ങളെ നോക്കിനില്‍ക്കേ കാല്‍ വഴുതി വെള്ളത്തില്‍വീണ് അറബ് വംശജയായ 14 കാരി മരിച്ചു. തായിഫിന് തെക്ക് മൈസാനിലെ ബനീമാലിക്കിലായിരുന്നു അപകടം. ബനീമാലിക്കിലെ സ്വയാദയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ ബാലികയാണ് മരിച്ചത്.
രക്ഷിതാക്കള്‍ ബന്ധുവുമായി സംസാരിക്കുന്നിതിനിടെ ഇളയ സഹോദരിയോടൊപ്പം സമീപത്തെ വാദി ബവായിലെ അയ്ന്‍ അല്‍വബ്‌റ അരുവി കാണാന്‍ പോയതായിരുന്നു. സഹോദരിയുടെ നിലവിളികേട്ട് എത്തിയ രണ്ട് സ്വദേശികള്‍ ബാലികയെ പുറത്തെടുത്ത് റെഡ്ക്രസന്റിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.