Kerala

മദ്യപാനത്തിനിടെ തർക്കം; തൃശ്ശൂരിൽ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

തൃശ്ശൂർ തൃത്തല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അടൂർ സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ പോലീസ് പിടികൂടി

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിൽ കുമാറിനെ ഷാജു കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു. തുടർന്ന് താഴെയെത്തിയ ശേഷം കല്ല് കൊണ്ട് അനിൽ കുമാറിന്റെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു

ഷാജു തന്നെയാണ് വിവരം കെട്ടിട ഉടമയെ വിളിച്ച് അറിയിച്ചത്. കെട്ടിട ഉടമ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി അനിൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!