ഇനി ആത്മീയ വഴി; ബോളിവുഡ് നടി മമത കുൽക്കർണി സന്ന്യാസം സ്വീകരിച്ചു
Jan 25, 2025, 10:49 IST

ബോളിവുഡ് നടി മമത കുൽക്കർണി സന്ന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്‌നാനം നടത്തിയാണ് സന്ന്യാസം സ്വീകരിച്ചത്. കിന്നർ അഖാഡയുടെ ഭാഗമായി സന്ന്യാസം സ്വീകരിച്ച 52കാരിയായ മമത, യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. രണ്ട് വർഷമായി മമത അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചുവരുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന മമത വിവാഹത്തിന് ശേഷം കെനിയയിലാണ് താമസിച്ചിരുന്നത് 25 വർഷത്തിന് ശേഷം ഈ മാസമാദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരായ രണ്ടായിരം കോടിയുടെ ലഹരിമരുന്ന് കേസ് ബോംബേ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു.