അരികിലായ്: ഭാഗം 10
Sep 2, 2024, 09:21 IST

രചന: മുല്ല
""ഡാ......"" അലറിക്കൊണ്ട് അവൻ ആദിയുടെ കോളറിൽ പിടിച്ചു ഉലച്ചു .... ആദിയുടെ തല താഴ്ന്നു...... ""ചെ***രം ചെയ്തിട്ട് തെറ്റ് പറ്റിപ്പോയി എന്നോ.... നീ... നീ ഇത്രയും വൃത്തികെട്ടവൻ ആയിരുന്നോ....."" ""സുധി.... അറിയാതെ പറ്റിപോയതാടാ.... ആ ഒരു സാഹചര്യത്തിൽ.... മനഃപൂർവം ഞാൻ അവളെ ചീത്തയാക്കാൻ ശ്രമിച്ചിട്ടില്ല.... ഞാൻ എന്ത് പ്രായശ്ചിത്തം വേണെങ്കിലും ചെയ്യാം....... അറിയാം... നിന്റെ പെണ്ണാ അവളെന്ന്... നിന്റെ സന്തോഷം ആണ് ഞാൻ തല്ലിക്കെടുത്തിയത്.... അതിന് എന്നെ ശിക്ഷിക്കാൻ ഉള്ള അധികാരവും നിനക്കുണ്ട്.... എനിക്ക് എന്ത് ശിക്ഷ വേണെങ്കിലും നിനക്ക് തരാം.... ഞാൻ സന്തോഷത്തോടെ സ്വീകരിച്ചോളാം.... ഇത്രേം ദിവസം നീറി നീറിയാ ഞാൻ കഴിഞ്ഞിരുന്നെ..."" ""മതി... നിർത്തെടാ നിന്റെ പ്രസംഗം... ഒരു പെണ്ണിന്റെ മാനം നശിപ്പിച്ചിട്ട് നിന്ന് പ്രസംഗിക്കുന്നോ.... അവള്... അവളൊരു പാവം അല്ലേടാ..... ആരും ഇല്ലാത്തവളാ അവളെന്ന് കരുതിയിട്ടല്ലേ നീ...."" ""അ.. അല്ല... സുധി...... ഞാൻ അങ്ങനൊന്നും കരുതിയല്ല .... എനിക്ക് അവളെ ഇഷ്ട്ടായിട്ടാ.... പക്ഷെ ഇങ്ങനൊരു തെറ്റ് അവളോട് ചെയ്യണം എന്ന് മനസ്സിൽ പോലും വിചാരിച്ചിരുന്നില്ല ഞാൻ...... പറ്റിപ്പോയി....."" സുധിയുടെ കൈകൾ മെല്ലെ അയഞ്ഞു...... ""ഇഷ്ടോ......"" അവന്റെ നെറ്റി ചുളിഞ്ഞു.... ""അതേ.... എനിക്കവളെ ഇഷ്ട്ടമാണ്.... ആദ്യം കണ്ടത് മുതലേ തന്നെ.... അന്ന് തൊട്ട് മനസ്സില് കൊണ്ട് നടക്കുന്നതാ ഞാൻ....."" സുധിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു ..... ""ഓ.... പ്രണയം.... പക്ഷെ നീ സ്നേഹിച്ചത് അവളുടെ ശരീരത്തേ ആയിരിക്കും.... ശുദ്ധമായ സ്നേഹം ആയിരുന്നെങ്കിൽ ഒരിക്കലും നീ അവളോട് ഇങ്ങനെ ചെയ്യില്ലായിരുന്നു.... ഇത്രേം തരം താഴില്ലായിരുന്നു......"" ""അല്ല സുധി.... ഞാൻ പറഞ്ഞല്ലോ.... അവളെ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നുണ്ട് ഞാൻ .... എല്ലാവരും കൂടെ അവളെ നിനക്ക് വേണ്ടി തീരുമാനിച്ചപ്പോ എന്റെ ഹൃദയം മുറിഞ്ഞെങ്കിലും അവൾക്ക് എന്നെ ഇഷ്ട്ടം അല്ലല്ലോ ന്ന് കരുതിയാണ് ഞാൻ മിണ്ടാതെ ഇരുന്നേ...."" സുധിയുടെ നെറ്റി ചുളിഞ്ഞു..... ""അതുകൊണ്ട്... ബലം പ്രയോഗിച്ചിട്ടായാലും നിന്റേത് ആക്കിയാൽ പിന്നെ അവള് നിന്റേതാവും എന്ന് നീ കരുതി അല്ലേ...."" ""അല്ല.... ഞാൻ പറഞ്ഞല്ലോ.... പറ്റിപ്പോയതാണ്.... പക്ഷെ.... അന്ന് ഞാൻ ബലം പ്രയോഗിച്ചല്ല.... അവള്.. അവളെന്നെ ഒന്നെതിർത്തത് പോലും ഇല്ല.... ആ സംഭവം കഴിഞ്ഞിട്ടും അവളെന്നെ കുറ്റപ്പെടുത്തി സംസാരിച്ചില്ല.... തെറ്റ് ചെയ്തതിൽ രണ്ട് പേർക്കും പങ്കുണ്ട് എന്നാ പറഞ്ഞത്.... "" തല താഴ്ത്തി ആദി പറയെ സുധി അവനേ സൂക്ഷിച്ച് നോക്കി.... ""അതെന്ത് കൊണ്ടാണെന്നു നിനക്കറിയോ കേശൂ...."" ""അറിയില്ല....."" ""അവള് നിന്നെ അത്രയും സ്നേഹിക്കുന്നത് കൊണ്ട്......"" ""എന്ത്......"" സുധി പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ പകപ്പോടെ അവനെ നോക്കി നിന്നു ആദി.... അവന്റെ ചുണ്ടിൽ പുഞ്ചിരി..... ""അതേടാ.... അവള് ഇഷ്ടപ്പെടുന്നത് നിന്നെയാ..... ഇഷ്ട്ടം അല്ല... അവൾക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണ്.... എനിക്കറിയായിരുന്നു ഒക്കെ....."" ആദിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..... തന്നോട് അവൾക്ക് പ്രണയമാണെന്നോ.... എന്നിട്ടാണോ അവള് താൻ സംസാരിക്കാൻ ചെല്ലുമ്പോ ഒക്കെ കടിച്ചു കീറാൻ നിന്നത്.... എന്തിനായിരുന്നു അത്... വെറുതെ ദേഷ്യം കാണിച്ചു നടന്നവൾ പക്ഷെ അന്ന് തന്നോട് ദേഷ്യം കാണിച്ചില്ല.... കുറ്റപ്പെടുത്തിയില്ല... ഇഷ്ട്ടം കൊണ്ടായിരുന്നോ അത്.... ""സത്യാണോ ഡാ സുധി ....."" ചോദിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു.... ""അല്ലടാ... നുണ...."" ""അ... അപ്പൊ.... നീയും അവളും... അടുപ്പം കാണിച്ചത്... "" ""എടാ... പൊട്ടാ.... അടുപ്പം കാണിച്ചാൽ അതിന് പ്രേമം എന്ന് മാത്രമാണോ അർത്ഥം.... നീ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ... എടാ.... എനിക്കവള് അമ്മൂനെ പോലെ തന്നെയാ.... എന്റെ പെങ്ങളല്ലേ അവള്... അവളെ കിട്ടിയപ്പോ എനിക്ക് പെങ്ങന്മാരെ കിട്ടി എന്നാ ഞാൻ ചിന്തിച്ചേ..... "" അത് കേട്ട് ആദിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു...... ഉള്ളം തുള്ളി ചാടുന്നുണ്ട്.... പൊടുന്നനെ അവളുടെ നിറഞ്ഞ കണ്ണുകൾ ഓർമയിൽ വന്നു.... മനസിന് വല്ലാത്തൊരു ഭാരം തോന്നി..... ""അപ്പൊ നിങ്ങൾടെ കല്യാണം തീരുമാനിച്ചതോ..."" ""ആര് തീരുമാനിച്ചു.... മുത്തശ്ശി അന്ന് പറഞ്ഞപ്പോ തന്നെ അവള് പറഞ്ഞു അവൾക്ക് ഇഷ്ടം നിന്നെയാണെന്ന്.... ഞാൻ അവൾക്ക് കൂടപ്പിറപ്പിനെ പോലെ ആണെന്ന്......"" ""അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് എല്ലാരോടും പറഞ്ഞെന്നോ ... "" സുധി ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ കൈ വെച്ചു..... ""അതേടാ കേശൂ.... നിനക്കില്ലാത്ത ധൈര്യം അവള് കാണിച്ചു.... കല്യാണം തീരുമാനിച്ചത് നിന്റെയും അവളുടെയും ആണെടാ...."" സുധിയെ അമ്പരപ്പോടെ നോക്കി അവൻ.... ""അതേടാ പൊട്ടാ.... നിങ്ങടെ കല്യാണം ആണ് അന്നവിടെ തീരുമാനിച്ചേ...."" ""ഞാൻ... എന്നോട് ആരും പറഞ്ഞില്ല...."" ""അതെങ്ങനെയാ... വല്ലതും കേൾക്കുന്നതിനു മുന്നേ അവിടന്ന് ഓടി പോന്നില്ലേ നീ.... അപ്പൊ തന്നെ എല്ലാവർക്കും ഡൌട്ട് അടിച്ച് നിന്റെ കാര്യത്തിൽ.... നിന്നെ കൊണ്ട് തന്നെ പറയിപ്പിക്കാൻ വിചാരിച്ചപ്പോ നീ ഒരക്ഷരം മിണ്ടുന്നില്ല.... അപ്പൊ തന്നെ എനിക്കുറപ്പായിരുന്നു നിനക്ക് അവളെ ഇഷ്ട്ടം ആണെന്ന്.... ഞാനത് എല്ലാരോടും പറയുകയും ചെയ്തു.... അപ്പൊ എല്ലാവരും വിചാരിച്ചു നിനക്ക് ഒരു സർപ്രൈസ് ആകട്ടെ ന്ന്..... അതാ പറയാതിരുന്നേ.... നാളെ നടക്കാൻ പോകുന്നത് നിന്റെം അവളുടെം എൻഗേജ്മെന്റ് ആണ്.... ഡ്രെസ് എടുക്കാൻ പോയത് നിന്റെം കൂടെ എൻഗേജ്മെന്റിനാ......"" ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയി ആദി..... അവൾ തന്നോട് ദേഷ്യം അഭിനയിച്ചിരുന്നത് ഒക്കെ മനഃപൂർവം ആയിരുന്നോ.... തന്റെ മുന്നിൽ പിടി തരാതെ ഇരിക്കാൻ.... ""കേശുവേ.... നാളെ ഇനിയിപ്പോ എൻഗേജ്മെന്റ് മാറ്റി കല്യാണം ആക്കാൻ പറയണോ... എന്നാലും നിനക്ക് ഇത്രേം കണ്ട്രോൾ ഇല്ലെന്ന് ഇപ്പോഴല്ലേ മനസ്സിലായെ.... നാണക്കേട്...."" ചമ്മലോടെ ചിരിച്ചു ആദി.... എങ്കിലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നു.... തെറ്റ് ഒരിക്കലും തെറ്റല്ലാതെ ആകുന്നില്ല..... ""സുധി.... ഇതൊന്നും ആരും അറിയല്ലെടാ..."" ""ഞാൻ പറയില്ല... എല്ലാരോടും പറഞ്ഞു നടക്കാൻ പറ്റിയ കാര്യം ആണല്ലോ ഇത്.... പക്ഷെ നീ തന്നെ വേഗം കല്യാണം നടത്താൻ പറഞ്ഞേക്ക്... ഇല്ലെങ്കിൽ പിന്നെ കല്യാണത്തിന് അവള് വയറും താങ്ങി പിടിച്ചു നടക്കേണ്ട അവസ്ഥ ആകും....."" ""സുധി പ്ലീസ്.... പറ്റിപ്പോയതാ.... നീയിങ്ങനെ പറയല്ലേ....."" ""പിന്നെ.... ഒള്ള കാര്യം ആണ് ഞാൻ പറഞ്ഞേ.... ഇനിയിപ്പോ നിശ്ചയം കൂടെ കഴിഞ്ഞാ നിന്റേതാ എന്ന് പറഞ്ഞിട്ട് നിനക്ക് പിന്നെ എന്തും ആവാലോ....."" ""ഇല്ലെടാ.... ഇനി എന്റെ താലി അവളുടെ കഴുത്തിൽ വീഴാതെ ഞാൻ അവളെ തൊടില്ല.... ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം...... തിരുത്താൻ പറ്റാത്ത തെറ്റ്...."" കണ്ണുകൾ നിറച്ചു ആദി പറയെ സുധി ഒന്ന് നെടുവീർപ്പിട്ടു..... ""ഞാൻ നിന്നെ കുറ്റം പറയില്ലേടാ.... മനുഷ്യനാണ്... തെറ്റ് പറ്റും.... ഇവിടെ നിങ്ങള് രണ്ടുപേരും തെറ്റ് ചെയ്തിട്ടുണ്ട്.... "" "" സുധി.... കല്ലു... അവൾക്കിപ്പോ....."" ആദിയുടെ സ്വരത്തിലെ വേവലാതി സുധിക്ക് മനസ്സിലായി.... ""അവൾക്ക് മൂന്നാല് ദിവസം ആയിട്ട് ഒരു മൂഡോഫ് ഞാൻ ശ്രദ്ധിച്ചിരുന്നു.... ഒരു മിണ്ടാട്ടം മുട്ടിയ പോലെ.... എന്നോട് പോലും നേരെ ചൊവ്വേ സംസാരിച്ചിട്ടില്ല... അമ്മ പറഞ്ഞത് തലവേദന ആണെന്നാ.... ഇവിടെ നീയും അങ്ങനെ തന്നെ.... എനിക്കെന്തോ ഒരു ഡൌട്ട് അടിച്ചതാ... പക്ഷെ അത് എന്താന്ന് അറിയില്ലായിരുന്നു... ഇപ്പോഴല്ലേ കാര്യം മനസ്സിലായെ..."" ""അന്നത്തേതിൽ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല സുധി.... എന്റെ മുന്നിൽ മനഃപൂർവം വരാത്തതാ അവള്.... എനിക്ക്... എനിക്ക് അവളെ ഒന്ന് കാണണോടാ....."" ""കണ്ടോ.... അവളെ കാണാൻ ഞാൻ നിനക്ക് സമ്മതം തന്നിട്ട് വേണോ.... നിന്റെ പെണ്ണല്ലേ അവള്....."" ഒന്ന് പുഞ്ചിരിച്ചു ആദി..... ""പോ.... ഇപ്പൊ തന്നെ പോയി കണ്ടോ അവളെ.... എന്നിട്ട് അവളുടെ മനസ് അറിയാൻ നോക്ക്....."" സുധി പറയെ അവൻ മുറിക്ക് പുറത്തേക്ക് ഓടിയിരുന്നു..... ചെറിയച്ഛന്റെ വീട്ടിലേക്ക് ഓടി ചെന്നുകേറുമ്പോൾ അവരുടെ മുഖത്തൊക്കെ ഒരു ചിരിയുണ്ട്.... അവന്റെ പിന്നാലെ തന്നെ സുധിയും വന്നിരുന്നു..... ""ആഹാ... വന്നല്ലോ.... നിനക്ക് ഈ വഴിയൊക്കെ അറിയോ കേശൂ....."" ചെറിയച്ഛൻ ചോദിക്കെ അവനൊന്നു പുഞ്ചിരിച്ചു.... ""കല്ലു....."" ""ഓ.... അവളെ കാണാൻ വന്നതാണ്.... സർപ്രൈസ് പൊട്ടിച്ചോ ഡാ സുധി നീയപ്പോ ....."" ""പൊട്ടിക്കേണ്ടി വന്നു അച്ഛാ..."" സുധി പറഞ്ഞു.... ""ശേ... ഈ ചെറുക്കന്റെ ഒരു കാര്യം.... നാളെ കാലത്ത് കേശൂന്റെ അന്തം വിട്ടുള്ള നിൽപ്പ് കാണാമെന്നു വെച്ചതായിരുന്നു....."" അയാൾ പറയെ ഇരുവരും ചിരിച്ചു പോയിരുന്നു.... മുത്തശ്ശിയുടെ മുഖത്തും ചിരിയാണ്..... ചെറിയമ്മ വന്നു അവന്റെ തോളിൽ കൈ വെച്ചു.... ""ചെല്ല് കേശൂ ... അവള് മുകളിലെ റൂമിൽ ഉണ്ടാകും.... എന്താന്ന് അറിയില്ല മൂന്നാല് ദിവസം ആയിട്ട് ആ കുട്ടിയ്ക്ക് പറ്റിയെ ന്ന്.... ഞാൻ ചോദിച്ചിട്ട് വയ്യ എന്ന് മാത്രേ പറഞ്ഞുള്ളൂ.... നീയൊന്ന് ചെന്നു ചോദിച്ചു നോക്ക്....."" ചെറിയമ്മ പറയെ അവൻ സുധിയെ തിരിഞ്ഞു നോക്കി...... കണ്ണൊന്നു അടച്ചു കാണിച്ചു സുധി.... കല്ലുവിന്റെ മുറിയിലേക്ക് നടക്കുമ്പോൾ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു..... മുറിയുടെ ഡോറിൽ തൊട്ടതും അത് തുറന്നു വന്നു..... അകത്തേക്ക് കയറിയപ്പോൾ കണ്ടു കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്നവളെ....... കണ്ണ് നിറഞ്ഞു പോയി .... അടുത്തേക്ക് ഇരുന്നു മുടിയിഴകളിൽ തൊട്ട് വിളിച്ചു.... ""കല്ലൂ......"" അവന്റെ ശബ്ദം കേട്ട് പിടഞ്ഞെഴുന്നേറ്റു അവൾ.... ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്........തുടരും....