അരികിലായ്: ഭാഗം 11
രചന: മുല്ല
“”കല്ലൂ……””
അവന്റെ ശബ്ദം കേട്ട് പിടഞ്ഞെഴുന്നേറ്റു അവൾ…. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്….
ഹൃദയം വല്ലാതെ നോവും പോലെ തോന്നി അവന്…..
അവൾക്കരികിലേക്ക് ഇരുന്നു കൊണ്ട് അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ആദി …. ഇപ്പോഴും അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ഇരിക്കുകയാണ് കല്ലു ….. അവളുടെ നെറ്റിയിലേക്ക് തന്റെ നെറ്റി ചേർത്ത് വെച്ചു അവൻ …. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്….. കല്ലു ചുണ്ട് വിതുമ്പി…. അവന്റെ നെഞ്ചിലേക്ക് കൈകൾ ചേർത്ത് വെച്ചു…..
കല്ലൂ…. സോറി ഡീ….
പതിയെ പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ചുണ്ടുകൾ അമർത്തി……
എന്തിന്…..
അവളുടെ ശബ്ദം അടഞ്ഞിട്ടുണ്ടെന്ന് ശ്രദ്ധിച്ചു അവൻ….
നിന്നോട് ചെയ്ത് പോയ തെറ്റിന് …
ഇതിനുള്ള ഉത്തരം ഞാൻ അന്ന് പറഞ്ഞില്ലേ….. പിന്നെന്തിനാ ഇപ്പൊ വീണ്ടും സോറി….
എന്തെ നീയെന്നെ എതിർക്കാഞ്ഞേ…. അറ്റ്ലീസ്റ്റ് എന്നെ ഒന്ന് തള്ളി മാറ്റിയിരുന്നെങ്കി ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു ചിലപ്പോ….
അവൻ പറയെ അവളൊന്ന് പതറി….
അ… അത്… എനിക്ക്… എനിക്കറിയില്ല അപ്പൊ എനിക്ക് എന്താ പറ്റിയെ എന്ന്…..
എന്നെ ഇഷ്ടം ഉള്ളത് കൊണ്ടാണോ…
ഒരു കുസൃതി ചിരിയോടെ ചോദിച്ചു അവൻ …
ആ… ആർക്ക് ഇഷ്ട്ടം…. അങ്ങനൊന്നും ഇല്ല….
അവനിൽ നിന്നും അകന്നിരുന്നു കൊണ്ട് അവൾ പറഞ്ഞു….
ഇല്ലേ…. അപ്പൊ സുധി പറഞ്ഞതോ …..
അത് കേൾക്കെ അവളുടെ മിഴികളൊന്ന് പിടച്ചു…. സുധിയേട്ടൻ എല്ലാം പറഞ്ഞോ….
സുധിയേട്ടനോ….എന്ത് പറഞ്ഞെന്ന് ……
അത് ചോദിക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നിരുന്നു….
ഈ പെണ്ണിന് എന്നോട് മുടിഞ്ഞ പ്രേമം ആണെന്ന്…. സത്യാണോ കല്ലൂ…..
പുഞ്ചിരിയോടെ ചോദിക്കുന്നവന് മുന്നിൽ മറുപടി ഇല്ലാതെ ഇരുന്നു അവൾ …. തല താഴ്ത്തി ഇരുന്നു പോയി…
ഇത്രേം ഇഷ്ട്ടം ഉണ്ടായിട്ട് എന്തിനാ പിന്നെ എന്നോട് ദേഷ്യം കാണിച്ചു നടന്നിരുന്നെ….. നിന്റെ ഇഷ്ട്ടം ഒളിപ്പിക്കാൻ വേണ്ടി ആയിരുന്നോ…..
അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് ഇരുത്തി കൊണ്ട് ആയിരുന്നു അവന്റെ ചോദ്യം…. അവളും അവനിൽ നിന്നും അകലാൻ ആഗ്രഹിച്ചിരുന്നില്ല…..
എനിക്ക് ആദിയേട്ടനോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു…..
പിന്നെന്തിനാ ഞാൻ സംസാരിക്കാൻ വരുമ്പോ ഓടിപ്പിച്ചിരുന്നേ…..
അത്… പേടിച്ചിട്ടാ….
എന്തിന്… ഞാനെന്താ ഭീകര ജീവിയാണോ….
അതല്ല….
പിന്നെ…..
എന്റെ ഇഷ്ട്ടം കണ്ട് പിടിച്ചാലോ ന്ന്…
അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ….. ചമ്മലോടെ മിഴികൾ താഴ്ത്തി അവൾ….
എന്ത് ദുഷ്ടയാടീ നീ…. നിന്റെ ഇഷ്ട്ടം ഒളിപ്പിച്ചു വെച്ചിട്ട് ഞാൻ നിന്നെ നോക്കുന്നത് ഇഷ്ട്ടം അല്ലെന്ന്… അല്ലേ….
അത്… ആദിയേട്ടന്റെ നോട്ടം കാണുമ്പോ ഒക്കെ എനിക്ക് കയ്യും കാലും ഒക്കെ വിറയൽ വരുമായിരുന്നു…. ശ്വാസം നിലച്ചു പോകും പോലെയാ എനിക്ക്…. എനിക്കറിയായിരുന്നു എന്നെ ഇഷ്ട്ടം ആണെന്ന്…..
എങ്ങനെ…..
ചിരിയോടെ ചോദിച്ചു അവൻ…..
ഈ കണ്ണില് ഞാൻ കണ്ടിട്ടുണ്ട്…
അപ്പൊ എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു അല്ലേ….
ഇല്ല… എന്നാലും ഒരു ചെറിയ ദേഷ്യം ഉണ്ടായിരുന്നു…
ങേ…. അതെന്തിനാ…..
അത്…. അന്ന് എന്നെ അച്ഛന്റേം അമ്മേടേം അടുത്തേക്ക് പോകാൻ സമ്മതിക്കാതെ പിടിച്ചു വെച്ചില്ലേ…. പിന്നെ അവിടന്ന് എന്നെ കൂട്ടി കൊണ്ട് വന്നില്ലേ…. എനിക്ക് അവിടെ നിക്കാൻ ആയിരുന്നു ഇഷ്ട്ടം…. എന്റെ അച്ഛന്റേം അമ്മേടേം ഓർമ്മകൾ ഉള്ളയിടത്ത്… ആദിയേട്ടൻ ഉറപ്പിച്ചു പറഞ്ഞപ്പോ അല്ലേ എന്നെ അവിടന്ന് കൊണ്ട് വന്നേ… അതിന്റെ ചെറിയൊരു ദേഷ്യം ആയിരുന്നു….
അത് ശെരി…. അപ്പൊ എന്നോട് ദേഷ്യം തോന്നാൻ രണ്ട് കാരണം ഉണ്ട്…. അന്ന് തീയിലേക്ക് ചാടി അവരുടെ കൂടെ നീ പോയിരുന്നെങ്കിലോ നിന്നെ അവിടെ ഒറ്റക്കാക്കി പോന്നിരുന്നെങ്കിലോ ഇന്ന് നിനക്ക് ഇവിടെ ഉള്ളോരുടെ ഒക്കെ സ്നേഹം അനുഭവിക്കാൻ പറ്റുമായിരുന്നോ കല്ലു ….
ഇല്ല…. ആദിയേട്ടൻ ആയിരുന്നു ശെരി….അത് എനിക്ക് പിന്നീട് മനസ്സിലായിരുന്നു ആദിയേട്ടാ…..
എന്നിട്ടും ദേഷ്യം കാണിച്ചതോ എന്നോട്…..
എനിക്ക് ദേഷ്യം ഒന്നും ഇല്ലായിരുന്നു…. ആദിയേട്ടൻ കാരണാ ഇവിടെ എല്ലാരുടേം സ്നേഹം എനിക്ക് അനുഭവിക്കാൻ പറ്റിയെ എന്ന് എനിക്കറിയാം….. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ എന്റെ സ്നേഹം മറച്ചു വെക്കാൻ വേണ്ടീട്ടാ ഞാൻ… ആദിയേട്ടന് എന്നെ ഇഷ്ട്ടാവില്ലെന്ന് ഞാൻ ആദ്യം കരുതി… പിന്നെ ഇവിടേം ആർക്കും ഇഷ്ട്ടം ഉണ്ടാവില്ല എന്ന് കരുതി… പിന്നെ പിന്നെ ആദിയേട്ടൻ എന്നെ അറിയാത്ത പോലെ നോക്കുമ്പോ ഒക്കെ എനിക്ക് മനസ്സിലായി ആദിയേട്ടന് എന്നെ ഇഷ്ട്ടം ആണെന്ന്…. അതോടെ കയ്യും കാലും ഒക്കെ വിറയ്ക്കും… ഞാൻ അധികം ബോയ്സ് ആയിട്ടൊന്നും കൂട്ട് ഇല്ലായിരുന്നു… സംസാരിക്കാനും പേടി ആയിരുന്നു… ആരെങ്കിലും എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞാ ഞാൻ പിറ്റേന്ന് പിന്നെ ക്ലാസ്സിൽ പോവില്ല… നേരെ അച്ഛനോട് പറയും…. അച്ഛൻ അപ്പൊ കളിയാക്കും… നീ എന്റേം ഗിരിജടേം മോള് തന്നെയാണോ എന്ന് ചോദിച്ചിട്ട്…..
ആദി കേൾക്കുകയായിരുന്നു അവളെ…. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ…..
എന്നിട്ട് അച്ഛൻ എന്റെ കൂടെ വന്നു ഇഷ്ട്ടം പറഞ്ഞവനെ ഉപദേശിക്കും…. അതൊക്കെ അറിയാവുന്നത് കൊണ്ട് ആമ്പിള്ളേർ എന്നോട് സംസാരിക്കാറും ഇല്ല…. ഇവിടെ വന്നിട്ട് ആദ്യം ആയിട്ടാ ഞാൻ സുധിയേട്ടനോടും അപ്പുവിനോടും ശ്രീയേട്ടനോടും ഒക്കെ ഇത്രേം ക്ലോസ് ആവുന്നത്……
അപ്പൊ എന്നോട് മാത്രം അടുക്കാഞ്ഞത് എന്താ…
അറിയില്ല…. എന്തിനോ ഒരു അകൽച്ച…. പിന്നെ ഞാൻ നോക്കരുത് എന്ന് പറഞ്ഞപ്പോ എന്നെ ഒട്ടും ശ്രദ്ധിക്കാതെ നടന്നില്ലേ… കോളേജിൽ കൊണ്ട് വിടുമ്പോ അമ്മൂനോട് മാത്രം സംസാരിക്കും…. എന്നെ അറിയാതെ പോലും നോക്കില്ല… അതോടെ പിണക്കം തോന്നി…. ഞങ്ങടെ ഫ്രണ്ട്‌സ്നോട് ഒക്കെ ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോ കുഞ്ഞൊരു കുശുമ്പും…. അതാ പിന്നെ തീരെ അടുക്കാതെ ആയെ….
നീ നോക്കരുത് എന്ന് പറഞ്ഞത് കൊണ്ടല്ലേ…..
അതെനിക്കറിയാം…. എന്നാലും ഞാൻ വിചാരിച്ചത് എന്നെ നോക്കും എന്നൊക്കെയാ… എന്നെ അവഗണിക്കുന്നത് കണ്ടപ്പോ എന്നോടുള്ള ഇഷ്ട്ടം പോയി എന്ന് വിചാരിച്ചു…..
അങ്ങനെ പോവുന്ന ഇഷ്ട്ടം അല്ലായിരുന്നു കല്ലൂ എനിക്ക് നിന്നോട്….
അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ച് ഇരുന്നു അവൾ….
അന്ന് അപ്പച്ചിയെ കാണാൻ കേറിയപ്പോ നിന്റെ കരച്ചിൽ കേട്ടാ നിന്നെ ആദ്യം നോക്കുന്നത്…. ആദ്യം തോന്നിയത് സഹതാപം ആയിരുന്നു… നിന്റെ കരച്ചിൽ കണ്ടപ്പോ എന്റേം കണ്ണ് നിറഞ്ഞു പോയി….. നിന്നോട് തോന്നുന്നത് എന്താന്ന് അറിയില്ലായിരുന്നു…. അവിടെ നിന്നെ ഒറ്റക്കാക്കി പോരുന്ന കാര്യം ചിന്തിക്കാൻ തന്നെ പറ്റുന്നില്ലായിരുന്നു…. അതാ ഞാൻ ഇത്തിരി ദേഷ്യപ്പെട്ടിട്ട് ആണെങ്കിലും നിന്നോട് വരാൻ പറഞ്ഞേ…. പിന്നെ എപ്പോഴോ ഈ മുഖം എന്റെ നെഞ്ചിൽ കേറി…. നീ നോക്കണ്ട എന്ന് പറഞ്ഞാലും അറിയാതെ തന്നെ പലപ്പോഴും നിന്നെ ഞാൻ നോക്കാറുണ്ട്…. അങ്ങനെ നോക്കാതെ ഇരിക്കണെങ്കി എന്റെ കണ്ണ് കുത്തി പൊട്ടിക്കേണ്ടി വരും എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്….
ഒരു പുഞ്ചിരിയോടെ അവനെ ചുറ്റിപ്പിടിച്ചു ഇരുന്നു അവൾ….
കല്ലൂ…. നിനക്ക് എന്നോട് എപ്പോഴാ ഇഷ്ട്ടം തോന്നിയെ……
അവൾ അവനേ മുഖം ഉയർത്തി നോക്കി…..
അതിന് കുറെ പഴക്കം ഉണ്ട് ആദിയേട്ടാ…….
നീയെന്നെ മുൻപ് കണ്ടിട്ടുണ്ടോ….
അവന്റെ കണ്ണുകൾ വിടർന്നു….
ഇല്ലെന്ന് തലയാട്ടി അവൾ….
പിന്നെ…..
കേട്ടിട്ടുണ്ട്…. അമ്മയുടെ വാക്കുകളിലൂടെ…. അമ്മേടെ ആദി കുട്ടനെ കുറിച്ച്…. എല്ലാവരും കേശു എന്ന് വിളിക്കുമ്പോ അമ്മ മാത്രമാണ് ആദി എന്ന് വിളിച്ചിരുന്നത് എന്ന് പറയുമായിരുന്നു അമ്മ…..
ആദിയും ഓർത്ത് നോക്കി… ശെരിയാണ്…. ഓർമ്മകളിൽ എവിടെയോ ഗിരിജ അപ്പച്ചിയുടെ വിളിയും കേൾക്കുന്നത് പോലെ…. ആദിക്കുട്ടാ എന്ന് വിളിച്ചു കൊഞ്ചിക്കുന്ന അപ്പച്ചി…. കേശു ന്ന് വിളിക്കെടീ എന്ന് പറഞ്ഞു തിരുത്തി കൊടുക്കുന്ന അമ്മയോട് ഞാൻ ആദി എന്നേ വിളിക്കൂ എന്ന് പറയുന്ന അപ്പച്ചി…..
“അന്ന് സുധിയേട്ടനും ഉണ്ടായിരുന്നെങ്കിലും ഒരു പൊടിക്ക് ഇഷ്ട്ടം കൂടുതൽ എന്റെ ആദി മോനോടാണ് എന്ന് പറയുമായിരുന്നു എന്റെ അമ്മ… അമ്മയുടെ ഓർമ്മകളിൽ എപ്പോഴും ആ നാലു വയസ്സുകാരൻ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്…. അവന്റെ കുറുമ്പുകൾ ഒക്കെ എടുത്ത് പറഞ്ഞു ചിരിക്കുമായിരുന്നു അമ്മ… വലുതാകും തോറും അമ്മേടെ ആദി എന്റെ മനസ്സിലും സ്ഥാനം പിടിച്ചു… പിന്നെ എപ്പോഴോ എന്റെ സ്നേഹത്തിന്റെ നിറം മാറി…. അമ്മ തമാശ പോലെ പറയുമായിരുന്നു എനിക്ക് ഒരു മോള് ഉണ്ടാകുമ്പോ ആദി മോനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം എന്നൊക്കെ…. അതും ഇഷ്ട്ടം കൂടാൻ കാരണം ആയി…. എന്റേത് ഒരിക്കലും നേടിയെടുക്കാൻ കഴിയില്ല എന്നറിയാവുന്ന ഒരിഷ്ടം ആയിരുന്നു…. എന്നെ ഒരിക്കൽ പോലും കാണാത്ത.. കാണാൻ ഇടയില്ലാത്ത ആദിയേട്ടൻ എന്നെ സ്നേഹിക്കുന്നത് എങ്ങനെ എന്നായിരുന്നു…. എങ്കിലും എന്റെ മനസ്സിലെ ഇഷ്ട്ടം കുറഞ്ഞില്ല…..”
ഒരു പുഞ്ചിരിയോടെ ആദി അവളെ മുറുകെ ചുറ്റി പിടിച്ചു…..
ഒരിക്കെ ദേവമാമൻ വീട്ടില് എല്ലാവരും കൂടെ ഉള്ള ഫോട്ടോ ഒക്കെ അയച്ചു തന്നു…. ആദിയേട്ടന്റെ ഫോട്ടോ അയച്ചു തന്നിട്ട് അമ്മയോട് ‘ദേ നിന്റെ ആദിമോൻ’ എന്നൊക്കെ പറഞ്ഞു…. അമ്മ അന്ന് ഒരുപാട് സന്തോഷിച്ചു…. അമ്മയെക്കാളും സന്തോഷം എനിക്കായിരുന്നു അന്ന്…. ആദ്യം ആയിട്ട് എന്റെ ആദിയേട്ടനെ കണ്ടതിൽ…. ആ ഫോട്ടോ ഇപ്പോഴും എന്റെ ഫോണിൽ ഉണ്ട്…..
ആദിയുടെ കണ്ണുകൾ വിടർന്നു………..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…