അരികിലായ്: ഭാഗം 12

അരികിലായ്: ഭാഗം 12

രചന: മുല്ല

അവന്റെ കണ്ണുകൾ വിടർന്നു.... എന്റെ ഫോട്ടോയോ.... മ്.... ആദിയേട്ടൻ ഒരു കരിനീല ഫുൾ സ്ലീവ് ഷർട്ട്‌ ഇട്ടിട്ട് കൈ മടക്കി വെച്ചിട്ട് ഒരു സ്വർണക്കര മുണ്ടൊക്കെ ഉടുത്തിട്ടാ.... ഓണത്തിനെങ്ങാണ്ട് എടുത്ത ഫോട്ടോ.... ഹൊ... എന്റെ ദൈവമേ... എന്തൊരു ഓർമ.... ചമ്മലോടെ ചിരിച്ചു അവൾ.... അത്‌ പിന്നെ... ഞാൻ എന്നും എടുത്തു നോക്കണതല്ലേ...   മ്... മ്... എന്നിട്ട്..... എന്നിട്ടെന്താ.... ഒന്നുല്ല..... ഒന്നുല്ലേ.... എന്നെ ആദ്യം കണ്ടപ്പോ ഇഷ്ട്ടം ആയോ..... അവളുടെ മുഖത്ത് നാണം വിരിഞ്ഞു.... മ്....   ഇഷ്ട്ടം തന്നെ ആയിരുന്നൂലോ .... കാണാതെ തന്നെ ഇഷ്ടപ്പെട്ടതല്ലേ ഞാൻ... അന്ന് അമ്മ കാണാതെ എന്റെ ഫോണിലേക്ക് സെന്റ് ചെയ്തു ആ ഫോട്ടോ.... പിന്നെ എപ്പോഴോ അമ്മ ആ ഫോട്ടോ എൻറെ ഫോണില് കണ്ടു... അമ്മക്ക് മനസ്സിലായി എനിക്ക് ആദിയേട്ടനെ ഇഷ്ട്ടാണെന്ന്.... അമ്മക്ക് സന്തോഷം തന്നെ ആയിരുന്നു എന്റെ ഇഷ്ട്ടം അറിഞ്ഞപ്പോ ... ദേവമാമയോട് പറയാം എന്നൊക്കെ പറഞ്ഞപ്പോ ഞാൻ പറഞ്ഞു വേണ്ടെന്ന്.... ആദിയേട്ടന് അങ്ങനെ ഒരു ഇഷ്ട്ടം എന്നോട് ഉണ്ടാവില്ലല്ലോ... എന്നെ കണ്ടിട്ടേയില്ലല്ലോ... പിന്നെ ഒളിച്ചോടിയപ്പോയ അപ്പച്ചീടെ മോളാണ് എന്ന ദേഷ്യം ഉണ്ടെങ്കിലോ... പിന്നെ അറിഞ്ഞാ തന്നെ പെങ്ങളെ പോലെ ആണ് എന്നെ കരുതുന്നത് എങ്കിലോ.... പിന്നെ മുകുന്ദമാമൻ സമ്മതിച്ചില്ലെങ്കിലോ... അമ്മയെ ഇഷ്ട്ടം അല്ലല്ലോ അങ്ങനെ ഒക്കെ ആയിരുന്നു ചിന്ത മുഴുവൻ ..... ഞാൻ അതൊക്കെ പറഞ്ഞത് കൊണ്ടാ അമ്മ ദേവമാമേടെ അടുത്ത് പറയാഞ്ഞേ.... ശോ... അതൊരു നഷ്ട്ടായി പോയല്ലോ കല്ലു.. "മ്.... പക്ഷെ അന്ന് ആദിയേട്ടനെ നേരിട്ട് കണ്ടപ്പോ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയിലും ആയിപ്പോയി ഞാൻ.....  എന്റെ അച്ഛന്റേം അമ്മേടേം ചിതക്ക് തീ കൊളുത്താം എന്ന് പറഞ്ഞു വന്നില്ലേ.. അപ്പോഴാ ഞാൻ ആദ്യായിട്ട് കണ്ടേ... അന്ന് നന്ദി പറയണം എന്ന് തോന്നി... പക്ഷെ എന്റെ അച്ഛനും അമ്മയും ഒരു തീകുണ്ഡം ആയി മാറുന്ന കണ്ടപ്പോ എനിക്ക് പിന്നെ ജീവിക്കാൻ തോന്നിയില്ല.... എനിക്ക് ആരും ഇല്ലല്ലോ എന്നോർത്ത് പോയി... ഞാൻ സ്നേഹിക്കുന്ന ആദിയേട്ടനെ പോലും ഞാൻ മറന്നു പോയി....." അവളുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു..... ആദിയുടെ മുഖത്ത് അവളോടുള്ള വാത്സല്യവും നിറഞ്ഞു... അവളെ തന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടുകൾ അമർത്തി അവൻ.... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... ദാ... ഇത് പോലെ ആദിയേട്ടൻ അന്നെന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചില്ലേ.... ചാടാതിരിക്കാൻ.... അന്ന്... അന്നെനിക്ക് അറിയാൻ കഴിഞ്ഞു ഈ നെഞ്ചോട് ചേർന്നു നിൽക്കുമ്പോ എനിക്ക് കിട്ടുന്ന സുരക്ഷിതത്വം... ഞാൻ അനാഥയല്ല എന്ന് എന്നെ ഓർമിപ്പിക്കും പോലെ.... ആദിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... എന്നിട്ടാണോ അതൊക്കെ വേണ്ടെന്ന് വെച്ചിട്ട് എന്നെ കാണുമ്പോ ചെകുത്താൻ കുരിശ് കണ്ട പോലെ നിന്റെ മുഖം പിടിച്ചിരുന്നെ..... സോറി..... ചമ്മലോടെ പറഞ്ഞു അവൾ.... മതി സോറി പറഞ്ഞത്.... ഇനി ഒന്നിനും വിഷമിക്കരുത്.... നിനക്ക് ഞാനുണ്ട് കേട്ടോ.... ചിരിയോടെയവൻ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു.... പഞ്ഞി പോലെയുണ്ട്... എന്തൊരു സോഫ്റ്റാ..... കള്ളച്ചിരിയോടെ പറഞ്ഞതും അവൾ അവനേ കൂർപ്പിച്ചു നോക്കി... സത്യം...... അത്‌ പറഞ്ഞു ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചതും അവൾ അവന്റെ ദേഹത്തോട് ഒട്ടി ഇരുന്നു.... ഇരുവരുടെയും ശ്വാസം പോലും അടുത്തായി മാറി.... കണ്ണുകൾ തമ്മിൽ കോർത്ത നിമിഷം കല്ലുവിന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി.... ആദിയുടെയും.... കണ്ണുകൾ അവളുടെ മുഖത്ത് ഒഴുകി നടന്നു... അവസാനം ആ ചുണ്ടിലേക്ക് എത്തിയതും ഹൃദയം നിലച്ചത് പോലെ തോന്നി അവന്.... പെട്ടെന്ന് തന്നെ എന്തോ ഓർത്ത് കൊണ്ട് തല കുടഞ്ഞു.... അവളിൽ നിന്നുമുള്ള പിടി അയച്ചു അവളെ നീക്കി ഇരുത്തി.... പെട്ടെന്നുള്ള അവന്റെ മാറ്റത്തിൽ അവളൊന്ന് പകച്ചു..... എന്റെ താലി നിന്റെ കഴുത്തിൽ വീഴാതെ ഇനി നിന്നെ ഞാൻ തൊടില്ലെന്ന് സുധിയോട് സത്യം ഇട്ടതായിരുന്നു.... ഇപ്പൊ തെറ്റിച്ചേനെ.... ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞതും അവളവനെ കണ്ണ് മിഴിച്ചു നോക്കി.... സുധിയേട്ടനോട് പറഞ്ഞോ.... പറയേണ്ടി വന്നു... ഞാൻ കരുതിയത് അവനുമായിട്ടാ നിന്റെ കല്യാണം നിശ്ചയിച്ചത് എന്നായിരുന്നു.... സംഭവിച്ചു പോയത് മറച്ചു വെക്കാൻ തോന്നിയില്ല.... അവനേ ചതിക്കുന്നതിന് തുല്യം ആവില്ലേ... അതുകൊണ്ട് പറഞ്ഞ് പോയി .... അപ്പോഴാ ആ തെണ്ടി പറഞ്ഞേ നിനക്ക് എന്നെ ഇഷ്ട്ടം ആണെന്നും നാളത്തെ നിശ്ചയം നമ്മടെ ആണെന്നും അവന് നീ പെങ്ങളാണെന്നുമൊക്കെ .... എന്റെ ദൈവമേ... ഞാനിനി എങ്ങനെ സുധിയേട്ടന്റെ മുഖത്ത് നോക്കും..... കല്ലുവിന്റെ വിഷമം അതായിരുന്നു.... ഞാൻ നോക്കുന്നില്ലേ... അത്‌ പോലെ നോക്കിയാ മതി.... പോ അവിടന്ന്.... ആദിയൊന്ന് ചിരിച്ചു അത്‌ കേട്ട്.... അതേയ്.... അവൻ പറഞ്ഞു നമ്മടെ കല്യാണം വേഗം നടത്താൻ..... നമുക്ക് പറ്റിയത്  തെറ്റ് തന്നെയാ... അത്‌ അതിലും വലിയ ഒരു തെറ്റായിട്ട് മറ്റുള്ളവരുടെ മുന്നിൽ വന്നാൽ എന്നോടൊപ്പം നീയും തെറ്റുകാരിയാവും അവർക്ക് മുന്നിൽ... അങ്ങനെ എന്റെ കല്ലു തെറ്റ്കാരി ആവരുത്.... നമ്മുടെ ഇടയില് സംഭവിച്ചതൊന്നും ആരും അറിയരുത്..... ആദിയേട്ടൻ പറഞ്ഞു വരുന്നത് എന്താന്ന് എനിക്ക് മനസ്സിലായി.... പേടിക്കണ്ട... കുഴപ്പൊന്നും ഉണ്ടാവില്ല.... അവൾ പുഞ്ചിരിയോടെ പറയെ അവന്റെ മനസ്സിലെ ആധി വിട്ടൊഴിഞ്ഞു...... എന്നാ ഞാൻ പോട്ടെ കല്ലു.... ഇത്രേം ദിവസം നെഞ്ചോക്കെ കിടന്നു പുകയുവായിരുന്നു... ഇപ്പോഴാ സമാധാനം കിട്ടിയത്....  നീയും താഴേക്ക് ഒക്കെ ഇറങ്ങ്.... എല്ലാരും പരാതി പറയുന്നുണ്ട് നിനക്ക് എന്തോ വിഷമം ഉണ്ടെന്ന്... ഇനീം ഈ മുറിയില് അടച്ചു ഇരുന്നാ ചിലപ്പോ.... ഇല്ല ആദിയേട്ടാ... എന്റെ വിഷമം ഒക്കെ മാറി.... ഇങ്ങനെ ഒക്കെ സംഭവിച്ചതിന്റെ ആയിരുന്നു.... എന്റെ ആദിയേട്ടൻ അല്ലേന്നു ആലോചിക്കുമ്പോഴും ഞാൻ എതിർക്കാതെ ഇരുന്നത് കൊണ്ട് ഞാൻ വൃത്തികെട്ട ഒരു പെണ്ണാണ് എന്ന് ഏട്ടൻ കരുതില്ലേന്ന് വെച്ചായിരുന്നു എനിക്ക് വിഷമം.... അങ്ങനെ ഞാൻ കരുതുവോ... ഒരു സംശയം ഉണ്ടായിരുന്നു നിനക്കെന്നെ ഇഷ്ട്ടം ആയത് കൊണ്ടായിരിക്കുവോ എന്ന്.... അത്‌ ശെരിയായല്ലോ .... പിന്നെ നിന്റെ ആദിയേട്ടാ എന്ന വിളി.....  special ആയിട്ട് തോന്നി.... എനിക്ക് ഒരുപാടിഷ്ട്ടായി കല്ലൂ....   ഡാ.... മതി കുറുകിയത്..... അത്‌ പറഞ്ഞു കൊണ്ട് ആ മുറിയിലേക്ക് സുധി കടന്നു വന്നതും ആദി വേഗം എഴുന്നേറ്റു....   നിങ്ങളെ രണ്ടിനേം ഇനീം അടുത്ത് ഇരുത്തിയാ ശെരിയാവില്ല.... കാന്തം പോലെ ആകർഷിക്കും.... അതോണ്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തീർത്തെങ്കി മോൻ പോയെ.... ഡീ... നീ താഴെ അമ്മേടെ അടുത്തേക്ക് പോയെ..... അയ്യടാ.... ഞാൻ ആദിയേട്ടന്റെ കൂടെ പൊക്കോളാം.... ആഹാ... നിനക്ക് നാവുണ്ടായിരുന്നോ... ഇതെവിടെ ആയിരുന്നു ഇത്രേം ദിവസം.... സുധി ചോദിച്ചതും വെറുതെ ഒന്ന് ചിരിച്ചു അവൾ.... രണ്ടും കൂടെ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട്..... പ്രണയം ഉള്ളത് രണ്ടാളും തുറന്നു പറഞ്ഞില്ല... ഒരുത്തൻ അവള് ചീത്ത പറഞ്ഞു എന്നും പറഞ്ഞു നടക്കും ഒരുത്തിയാണെങ്കി അവനേ കാണുമ്പോ ചെകുത്താൻ കുരിശ് കണ്ട പോലെയും.... എന്നിട്ടിപ്പോ അവസാനം കഴിയേണ്ടത് ഒക്കെ ആദ്യം കഴിഞ്ഞു.... പിന്നെയാണ് പ്രണയം പരസ്പരം പറയുന്നേ... എന്തുവാ മക്കളെ.... മൊത്തം തല തിരിഞ്ഞിട്ടാണല്ലോ..... സുധി വീണ്ടും ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു ഇരുവരെയും..... ആദി കല്ലുവിനെ കണ്ണൊന്നു ചിമ്മി കാണിച്ചു പുറത്തേക്ക് ഇറങ്ങി.... പിന്നാലെ സുധിയും ഇറങ്ങിയതും കല്ലു ഫ്രഷ് ആകാൻ ബാത്‌റൂമിൽ കേറി..... ഒന്ന് കുളിച്ചിറങ്ങുമ്പോൾ ഒരുന്മേഷം തോന്നിയിരുന്നു..... വേഷം മാറി താഴേക്കു ചെല്ലുമ്പോൾ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നു.... വയ്യായ്ക ഒക്കെ മാറിയോ കല്ലു മോളെ.... സരള ചോദിക്കെ അവൾ തലയാട്ടി.... അപ്പൊ കേശൂനോട് സംസാരിക്കാത്തതിന്റെ സങ്കടം ആയിരുന്നു അല്ലേ തല വേദന.... ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല അവൾ..... സുധി ആദിയുടെ കൂടെ പോയിരുന്നു.... പുറത്ത് പന്തലിൽ ആരൊക്കെയോ വന്നിട്ടുണ്ട്..... പണിക്കാർ ആണ്.... സരള അവരെ ഒക്കെ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞിട്ട് പന്തലിലേക്ക് പോയി..... ഒരു പുഞ്ചിരിയോടെ മുത്തശ്ശിയുടെ മടിയിലേക്ക് തല വെച്ച് കിടക്കുമ്പോൾ അവർ വാത്സല്യത്തോടെ അവളുടെ മുടിയിലൂടെ തഴുകി.... സ്വന്തം മകളെ ഓർത്ത് ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ആ നിമിഷം.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story