Novel

അരികിലായ്: ഭാഗം 6

രചന: മുല്ല

അധികം വൈകാതെ കല്ലുവിന്റെയും അമ്മുവിന്റെയും റിസൾട്ട്‌ അറിഞ്ഞു…. ഇരുവരും നല്ല മാർക്കോടെ തന്നെ ജയിച്ചിരുന്നു…  ഇരു വീടുകളിലും ആഘോഷമായിരുന്നു…. കല്ലു കേക്ക് മുറിച്ചു  സുധിക്ക് വായിൽ വെച്ച് കൊടുക്കുന്നത് കണ്ടതോടെ ആദിയ്ക്ക് തന്റെ നെഞ്ചിൽ ഒരു കരിങ്കല്ല് എടുത്തു വെച്ചത് പോലെ തോന്നി… സുധി കല്ലുവിന് ഒരു   സ്വർണത്തിന്റെ നെക്‌ളേസ്‌ സമ്മാനിച്ചിരുന്നു…. താൻ അവൾക്ക് വാങ്ങിയ സമ്മാനം അവൾക്ക് കൊടുക്കാതെ തന്റെ കയ്യിൽ തന്നെ ഒളിപ്പിച്ചു വെച്ചു ആദി…. സുധിയുടെ പോലെ നല്ല ജോലിയോ ശമ്പളമോ ഇല്ല തനിക്ക് ഇല്ല … തന്റെ സമ്മാനം കാണുമ്പോൾ അവൾ പുച്ഛിച്ചു തള്ളും… അമ്മുവിനും സുധി ഒരു സ്വർണ വള വാങ്ങിച്ചു കൊടുത്തിരുന്നു….

മങ്ങിയ ഒരു പുഞ്ചിരിയോടെ ആ കാഴ്ച നോക്കി പുറത്തേക്ക് നടന്നു അവൻ…..

കല്ലുവിന് അവനേ ചേരൂ… താൻ ചേരില്ല…. എല്ലാം കൊണ്ടും….

ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ കണ്ടിരുന്നു മുത്തശ്ശിയോട് കുറുമ്പ് പറഞ്ഞു കൊണ്ട് കഴിക്കുന്നവളെ…. അവളുടെ മുഖത്തെ പുഞ്ചിരിയിലേക്ക് നോക്കി ഇരുന്നു പോയി….. കണ്ണൊന്നു തെറ്റി തന്നെ നോക്കിയ അവളുടെ മിഴികൾ പെട്ടെന്ന് ചുരുങ്ങി… വേഗം മുഖം വെട്ടിച്ചു മാറ്റി അവളെ നോക്കാതെ ഇരുന്നു കഴിച്ചു….

 

 

Congrats…….

തന്റെ പുറകിൽ നിന്നും ആദിയുടെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്….

Thanks…..

ഒട്ടും മയമില്ലാതെ പറഞ്ഞു അവൾ….

പിന്നൊന്നും പറയാൻ ഇല്ലാതായി പോയി അവന്….
അവനെയൊന്ന് നോക്കി അവൾ തിരിഞ്ഞു നടന്നു….

കല്യാണി… തനിക്ക് എന്നോട് എന്തേലും ദേഷ്യം ഉണ്ടോ….

നടന്നു പോയവൾ തിരിഞ്ഞു നോക്കി….

ഉവ്വ്… ദേഷ്യമുണ്ട്… എന്തെ….

ഞാൻ…. നിന്നെ ഇവിടെ എല്ലാർക്കും സ്നേഹിക്കാൻ വേണ്ടീട്ടാ…. അവിടെ ഒറ്റയ്ക്ക് ഇട്ടിട്ടു പോരാൻ തോന്നിയില്ല…..

നെഞ്ചിൽ കയ്യും കെട്ടി നിന്ന് അവൾ അവനേ നോക്കി….

ഞാൻ ഒറ്റക്കായാൽ നിങ്ങൾക്കെന്താ….

 

അത്‌…. എന്റെ അപ്പച്ചീടെ മോളല്ലേ… എന്റെ പെങ്ങളെ പോലെ… അതുകൊണ്ട് ഒറ്റക്ക് ആ നാട്ടിൽ വിടാൻ തോന്നിയില്ല… പിന്നെ അച്ഛന്റേം ഒക്കെ ആഗ്രഹം….

മ്…. മതി…. ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യം തന്നെയാ… പിന്നെ… നിങ്ങള് ഇടയ്ക്കിടെ എന്നെ നോക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്…. എനിക്ക് അതൊന്നും ഇഷ്ട്ടല്ല…. നിങ്ങള് വിചാരിക്കുന്ന പോലെ ഒരു പെണ്ണും അല്ല ഞാൻ….. ഇനി ഇങ്ങനെ വല്ലതും ഉണ്ടായാ സുധിയേട്ടനോട് പറയും ഞാൻ…..

 

അവനേ നോക്കി രൂക്ഷമായി പറഞ്ഞിട്ട് അവൾ നടന്നു പോയി….

 

 

അന്നത്തേതിൽ പിന്നെ ആദി മനഃപൂർവം അവളെ നോക്കാറില്ല… കണ്മുന്നിൽ പെട്ടാൽ പോലും മുഖം തിരിച്ചു കളയും…. പതിയെ പതിയെ അവന്റെ മനസ്സിൽ അവളോട് ദേഷ്യം തോന്നി തുടങ്ങി… ആരും ഇല്ലാത്തിടത്ത് നിന്ന് കൂട്ടി കൊണ്ട് വന്നതാണ്…. തന്റെ ഒറ്റ വാക്കിൽ ആണ് അവള് വാശി കളഞ്ഞു വന്നതും…. പക്ഷെ ആ ദേഷ്യം അവള് കാണിക്കുന്നത് തന്നോടാണ്…. എന്തിന്… അത്കൊണ്ട് അവൾക്ക് സ്നേഹിക്കാൻ ഒരുപാട് ആളുകളെ കിട്ടിയില്ലേ…. അഹങ്കാരം ആണ് അവൾക്ക്…..

അവന്റെ മനസ്സിൽ അവൾക്ക് പേരും വീണിരുന്നു…..

അഹങ്കാരി…..

 

അമ്മുവും ഒപ്പം കല്ലുവും pg ക്ക് ചേർന്നു…. അമ്മാവന്മാർ രണ്ടാളും നിർബന്ധം പിടിച്ചതോടെ അവൾക്ക് വേറെ ഓപ്ഷൻ ഇല്ലായിരുന്നു… പോരാത്തതിന് പഠിക്കാൻ ഉള്ള ആഗ്രഹവും….

അമ്മുവും കല്ലുവും ചേർന്നത് അമ്മു ഡിഗ്രി ചെയ്ത കോളേജിൽ തന്നെ ആയിരുന്നു…. അതിന് പിന്നിലെ അമ്മുവിന്റെ ഗൂഢ ലക്ഷ്യം എന്തായിരിക്കും എന്ന് എല്ലാവർക്കും അറിയാലോ….. കല്ലുവിന്റെ സപ്പോർട്ടും…..

 

പലപ്പോഴും ആദി അമ്മുവിനെ കോളജിൽ കൊണ്ട് വിടാൻ പോകുമ്പോൾ കല്ലുവും ഉണ്ടാകും…. എന്നാൽ അബദ്ധത്തിൽ പോലും അവന്റെ ഒരു നോട്ടം അവളിൽ വീണില്ല…. മനസ്സിൽ തോന്നിയ പ്രണയം അവൻ എന്നേ കുഴിച്ചു മൂടി കളഞ്ഞിരുന്നു……

 

ഒരു വർഷം കഴിഞ്ഞു…. കല്ലുവും അമ്മുവും pg സെക്കന്റ്‌ ഇയർ ആയി…….

മാസങ്ങൾ മാറി വന്നു…. എങ്കിലും ഇപ്പോഴും മാറ്റമില്ലാതെ കല്ലുവും ആദിയും തമ്മിലെ ശീത യുദ്ധം നടന്നു കൊണ്ടിരുന്നു…….

…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button