അരികിലായ്: ഭാഗം 7

അരികിലായ്: ഭാഗം 7

രചന: മുല്ല

കേശുവേട്ടാ.... മറക്കല്ലെട്ടോ.... വൈകിട്ട് വിളിക്കാൻ വരണേ.... അമ്മു പറഞ്ഞത് കേട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒന്നെത്തി നോക്കി ആദി.... നോക്കട്ടെ... ഉറപ്പില്ല.... ഓഫീസിൽ വർക്ക്‌ കൂടുതൽ ഉണ്ടെങ്കിൽ ഞാൻ വൈകും അമ്മു.... അങ്ങനെ ആണെങ്കി നിങ്ങള് ബസിനു പൊക്കോ...... തലയാട്ടി മൂളികൊണ്ട് അമ്മു തിരിഞ്ഞതും അറിയാതൊരു നോട്ടം കല്ലുവിലേക്ക് വീണിരുന്നു.... പെട്ടെന്ന് നോക്കിപ്പോയതാണ്.... ആദി നോക്കുന്നത് കണ്ടതും അവളുടെ മുഖം കൂർത്തു .... അത്‌ കണ്ടതോടെ വേഗം തിരിഞ്ഞു അവൻ .... ഇനിയിപ്പോ ഞാൻ നോക്കിയെന്ന് വിചാരിച്ചു പ്രശ്നം ആകണ്ട.... കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് പോയി അവൻ....   കോളേജ് ഗേറ്റ് കടന്നു ക്ലാസ്സിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ആണ് അമ്മുവിന്റെ കണ്ണുകൾ അവന്റെ നേർക്ക് നീണ്ടത്.... ആരാണെന്ന് പ്രത്യേകം പറയണ്ടല്ലോ... അവളുടെ സർ തന്നെ... അംബരീഷ് അരവിന്ദ്... ഇയ്യോ.. ദേ കല്ലു.. അംബിയേട്ടൻ..... ചാടി തുള്ളി അമ്മു പറഞ്ഞതും കല്ലു അവളെ ചെറഞ്ഞു നോക്കി.... മോളെ അമ്മു.... എന്നും കാണുന്നതല്ലേ ഈ മൊതലിനെ.... അവൾടെ ഒരു അംബിയേട്ടൻ.... ഇടക്കിടക്ക് അംബി അന്യൻ ആകുന്നത് നീ കാണാറുണ്ടല്ലോ ല്ലേ... അതേടീ.... അംബി അന്യൻ ആകും.... കുറച്ചു നാള് കഴിയുമ്പോ അങ്ങേരെ ഞാൻ റെമോ ആക്കി മാറ്റും.... ഇല്ലെങ്കിൽ നീ നോക്കിക്കോ..... ഹാ.... നടന്നാ മതിയായിരുന്ന്.... ആത്മഗതിച്ചു കൊണ്ട് നടന്നു കല്ലു.... പിന്നാലെ അമ്മുവും..... ക്ലാസ്സിൽ പതിവ് പോലെ തന്നെ അമ്മു അംബി സാറിനെ വായും നോക്കി ഇരുന്നു.... ഒടുവിൽ എന്നത്തേയും പോലെ വഴക്കും ഗെറ്റ് ഔട്ട് എന്നൊരു അലർച്ചയും കിട്ടിയപ്പോൾ അമ്മുവിന് സമാധാനം കിട്ടി..... അംബരീഷ് ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളുന്നത് കണ്ട കല്ലു ആണെങ്കിൽ കിളി പോയി ഇരിക്കുകയാണ്.... എന്നും ദേഷ്യപ്പെടുന്നത് കാണാറുണ്ട്  എങ്കിലും ഇന്ന് ആൾടെ ദേഷ്യം ഇത്തിരി കൂടിപ്പോയോ എന്നായിരുന്നു അവൾക്ക് സംശയം.... പക്ഷെ അമ്മുവിന് ഒരു കുലുക്കവും ഇല്ല..... അത്‌ അങ്ങനെ ഒരു ജന്മം.....   ദിവസങ്ങൾ വീണ്ടും മുൻപോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു..... കല്ലുവിനെ ഇപ്പോൾ എല്ലാവർക്കും വല്യേ കാര്യം ആണ്... അവളിൽ അവർ കണ്ടത് ഗിരിജയെ  ആയിരുന്നു.... കല്ലുവിനെ കാണാൻ ഏകദേശം ഗിരിജയെ പോലെ ആയിരുന്നു.... ഗിരിജ പകുതിക്ക് വെച്ച് ഉപേക്ഷിച്ചു പോയ... അവൾക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹം എല്ലാം കല്ലുവിന് കൊടുക്കാൻ തുടങ്ങി എല്ലാവരും..... ലളിതക്കും സരളക്കും രുദ്രക്കും അവൾ പ്രിയപ്പെട്ടതായി.... അല്ലു മോന് അവൾ ജീവനായി... ഇപ്പൊ അല്ലുവിന് തന്നെക്കാൾ അടുപ്പം കല്ലുവിനോടാണ് എന്ന് പറഞ്ഞു ചെറിയൊരു കുശുമ്പ് ഉണ്ട് ആദിയ്ക്ക്.... എല്ലാവരും കൂടെ തലയിൽ കയറ്റി വെച്ച് സ്നേഹിക്കുന്നത് കൊണ്ടാണ് അവൾക്ക് ഇത്രയും അഹങ്കാരം  എന്നായിരുന്നു അവന്റെ ഉള്ളിൽ.... അത്‌ അവൻ ആരോടും പറഞ്ഞില്ലെന്ന് മാത്രം....   അന്നൊരു ഞായറാഴ്ച ആയിരുന്നു.... ഉച്ച കഴിഞ്ഞു പെട്ടെന്നാണ് മുകുന്ദൻ തിരക്കിട്ട് ലളിതയോട് അമ്മുവിനെ ഒരുക്കാൻ പറയുന്നത്..... ഒരു കൂട്ടര് കാണാൻ വരുന്നുണ്ടത്രേ.... ദേവനെ വിളിച്ചു കാര്യം പറയുകയും ചെയ്തു അയാൾ..... പക്ഷെ ആ നിമിഷം അമ്മുവിന്റെ മനസ് തകർന്നിരുന്നു..... അവളെ ഒരുക്കി കൊടുക്കാൻ വന്ന കല്ലുവിന് മനസ്സിലായിരുന്നു അവളുടെ ദുഃഖം..... കല്ലു... പ്ലീസ്‌... നീ പറയോ അച്ഛനോട്.... എനിക്ക് ഈ കല്യാണം വേണ്ട.... എന്നെ ആരും കാണാനും വരണ്ട..... എന്ന് പറഞ്ഞാ എങ്ങനെയാ അമ്മു... നിന്നെ ഇത് വരെ ഇഷ്ട്ടം ആണെന്ന് പോലും പറയാത്ത ആൾക്ക് വേണ്ടിയാ നീ ഈ വാശി പിടിക്കുന്നെ... ഇപ്പൊ ഇതൊരു പെണ്ണ് കാണൽ അല്ലേ... വെറുതെ ഒന്ന് ഒരുങ്ങി നിൽക്ക്... പിന്നെ... അംബരീഷ് സർ നിനക്കുള്ളതാണെങ്കിൽ നിന്റെ അടുത്തേക്ക് തന്നെ എത്തും..... കല്ലു പറയെ മറുപടി ഇല്ലാതെ ഒന്ന് തലയാട്ടി അമ്മു.... അതേ സമയം തന്നെ വാതിൽപ്പടിയിൽ ആദിയും സുധിയും പ്രത്യക്ഷപ്പെട്ടിരുന്നു..... കല്ലുവിനെ നോക്കാതെ ആദി അമ്മുവിന്റെ അടുത്തേക്ക് വന്നതും അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.... ഏട്ടാ.... അമ്മൂസേ.... ഏട്ടനറിയാലോ മോൾടെ മനസ്... അവര് ജസ്റ്റ്‌ ഒന്ന് വന്നു കണ്ടിട്ട് പോട്ടെടാ... കല്യാണം ഒക്കെ പിന്നത്തെ കാര്യം അല്ലേ.... അവളെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ പറയെ സുധിയും കല്ലുവും ഒരു പുഞ്ചിരിയോടെ അവരെ നോക്കി നിന്നിരുന്നു.... മുഖം ഉയർത്തി നോക്കിയ ആദിയുടെ കണ്ണുകൾ ഉടക്കിയത് കല്ലുവിൽ.... ഒരു പുഞ്ചിരിയോടെ നിൽക്കുന്നവളെ കാണെ കണ്ണെടുക്കാൻ തോന്നിയില്ല.... തന്റെ മനസ്സിൽ കുഴിച്ചു മൂടിയതെല്ലാം വീണ്ടും തളിർത്തു വരുന്നുവോ.... അതിന് താൻ അവ മണ്ണിട്ട് മൂടിയിരുന്നോ.... ചാരം മൂടി കിടക്കുകയായിരുന്നു.... ആ കനൽ ഇപ്പോഴും തന്റെ മനസ്സിലുണ്ട്...... അത്‌ അവൻ തിരിച്ചറിഞ്ഞു.... മിഴികൾ പിൻവലിക്കാതെ നോക്കി നിന്നവളും പെട്ടെന്ന് എന്തോ ഓർത്ത് നോട്ടം മാറ്റി സുധിയെ നോക്കി.... ആദിയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ചെറുതായി മങ്ങിയിരുന്നു..... മോള്... പേടിക്കാതിരിയ്ക്ക്.... ഏട്ടൻ ഉണ്ട്ട്ടോ.... അമ്മുവിനെ മാത്രം നോക്കി പറഞ്ഞിട്ട് അവൻ പുറത്തേക്ക് കടന്നു.... അമ്മുവിനെ ഒന്ന് ആശ്വസിപ്പിച്ചിട്ട് സുധിയും..... അതേ സമയം തന്നെ പുറത്ത് കാർ വരുന്ന ശബ്ദം കേട്ടു..... ദേ.. ടീ... വന്നൂന്ന് തോന്നുന്നു എന്ന് പറഞ്ഞു കല്ലു ജനലിന്റെ അടുത്തേക്ക് ഓടി..... ഇടിഞ്ഞ  മനസ്സുമായി ഇരുന്നതേ ഉള്ളൂ അമ്മു...... ഉയ്യോ..... അമ്മൂ.... ദേ.... ആരാ വന്നേക്കുന്നെ എന്ന് നോക്കിയേ.... അംബരീഷ് സാർ......   കല്ലുവിന്റെ ഒച്ച കേട്ട് കണ്ണുകൾ മിഴിച്ചു ഇരുന്നു അമ്മു... പിന്നെ ഒരൊറ്റ ഓട്ടം ആയിരുന്നു ജനലിന്റെ അരികിലേക്ക്.... കല്ലുവിനെ തള്ളി മാറ്റി പുറത്തേക്ക് നോക്കിയതും കണ്ടു പുഞ്ചിരിയോടെ ആദിയ്ക്ക് കൈ കൊടുത്തു കൊണ്ട് അകത്തേക്ക് കയറുന്ന അവളുടെ അംബിയേട്ടനെ..... വേറെ കുറച്ചു പേരും ഉണ്ട്..... കല്ലു.... കേശുവേട്ടൻറേം സുധിയേട്ടന്റേം മുഖത്തെ ചിരി നോക്കിയേ.... കള്ളന്മാര് ... അവർക്ക് അറിയായിരുന്നു സാറാ വരുന്നെന്ന്.... എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.... ഒരേ സമയം സന്തോഷവും സങ്കടവും വന്നു പോയി അമ്മുവിന്....   ഞാൻ പറഞ്ഞില്ലേ അമ്മൂ... അംബരീഷ് സാർ നിനക്കുള്ളത് ആണെങ്കി നിനക്ക് തന്നെ കിട്ടും എന്ന്... ഇപ്പൊ എന്തായി.... നിന്റെ സ്നേഹം അങ്ങേർക്ക് മനസ്സിലായല്ലോ...... ചിരിയോടെ കല്ലു പറയെ അവളെ ചേർത്ത് പിടിച്ചിരുന്നു അമ്മു.....   എല്ലാവർക്കും മുന്നിലേക്ക് ചായയും കൊണ്ട് ചെല്ലുമ്പോൾ അമ്മുവിന്റെ ചുണ്ടിൽ മനസ് നിറഞ്ഞ പുഞ്ചിരി ആയിരുന്നു.... അമ്പരീഷിന് ചായ കൊടുത്തു കൊണ്ട് മുഖം ഉയർത്തി നോക്കിയപ്പോൾ അവന്റെ മുഖത്ത് കുസൃതി ചിരി..... അമ്മുവിന്റെ മുഖം ചുവന്നു പോയിരുന്നു......  അവളൊന്ന് മാറി രുദ്രയുടെ പുറകിൽ പോയി നിന്നു..... അവളുടെ മുഖത്തും ചിരിയാണ്.... അതോടെ അമ്മുവിന് മനസ്സിലായി എല്ലാവരും അറിഞ്ഞു കൊണ്ടാണ് എന്ന്...... അപ്പൊ പിള്ളേർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടം ഉള്ള സ്ഥിതിക്ക് ഇതങ്ങോട്ട് ഉറപ്പിക്കാം..... അവിടെ നിന്നും വന്ന ഒരു കാരണവർ പറഞ്ഞതോടെ അമ്മുവിന്റെ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനം ആയി....... നിശ്ചയത്തിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞു അവർ പോയി.... അവർ പോയതോടെ അമ്മുവിനെ എല്ലാവരും ഇട്ടു വാരാൻ തുടങ്ങിയിരുന്നു.....   മുത്തശ്ശിയുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു..... മക്കളെ.... അമ്മൂന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... അവളുടെ അതേ പ്രായം തന്നെയാണ് കല്ലുവും.... അവളുടെ കാര്യം തീരുമാനിക്കാൻ ഉള്ളത് നമ്മള് മാത്രമാ..... എന്റെ മോളു പോയില്ലേ....   അത്‌ പറയെ അവരുടെ കണ്ഠം ഇടറി...... ദേവനും മുകുന്ദനും അടക്കം എല്ലാവരും നിശബ്ദരായി..... കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു.... മക്കളെ... ഞാനൊരു കാര്യം പറയട്ടെ.... അല്ല എന്റെ ആഗ്രഹമാ അത്‌.... എന്താ അമ്മേ.... മുകുന്ദൻ ചോദിച്ചു..... കല്ലു മോളെ സുധിയോ കേശുവോ ആരെങ്കിലും ഒരാൾ കല്യാണം കഴിക്കണം എന്നാ എന്റെ ആഗ്രഹം.... എന്റെ കണ്മുന്നീന്ന് എന്റെ കുട്ടിയെ എങ്ങോട്ടും വിടാൻ വയ്യ എനിക്ക്.... എല്ലാവരും ആദ്യം ഒന്ന് പകച്ചു എങ്കിലും പിന്നീട് അവരിലെല്ലാം പുഞ്ചിരി മൊട്ടിട്ടു..... കല്ലുവിന്റെ മുഖത്ത് നിർവചിക്കാൻ കഴിയാത്തൊരു ഭാവം.... ആദിയുടെ പകപ്പ് വിട്ടു മാറിയിട്ടില്ല... അല്ല അമ്മേ... അതിന് ആദ്യം വേണ്ടത് കല്ലു മോൾടെ സമ്മതം ആണ്.... അങ്ങനെ നോക്കുവാണെങ്കി സുധി കല്ലൂനെ കല്യാണം കഴിക്കട്ടെ അല്ലേ.... അവര് തമ്മില് അടുപ്പം അല്ലേ.... കേശുവിന് പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടെന്ന് തോന്നിയിട്ടില്ല.... അങ്ങനെ എങ്കിൽ അങ്ങനെ.... എന്താ സുധിയുടെയും കല്ലൂന്റെയും അഭിപ്രായം......   മുത്തശ്ശി ഇരുവർക്കും നേരെ തിരിഞ്ഞതും സുധിയുടെ ചുണ്ടിൽ പുഞ്ചിരിയാണ്..... പക്ഷെ അവിടെ നടന്ന ആ തീരുമാനത്തിൽ തകർന്നത് ആദി ആയിരുന്നു.... അവൻ നോക്കിയത് കല്ലുവിനെ ആയിരുന്നു.... അവളൊരു പുഞ്ചിരിയോടെ സുധിയെ നോക്കി നിൽക്കുന്നത് കണ്ടതും ആദി അകത്തേക്ക് തിരിഞ്ഞു നടന്നിരുന്നു...... നിറയുന്ന കണ്ണുകൾ എല്ലാവരിൽ നിന്നും മറച്ചു പിടിക്കാനുള്ള വെപ്രാളത്തോടെ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story