Novel

അരികിലായ്: ഭാഗം 9

രചന: മുല്ല

അതിന്റെ ആദ്യ ഫലം എന്നോണം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു…….

കല്ലു ഒന്ന് ഞെട്ടിയത് അവൻ അറിഞ്ഞു…. എങ്കിലും അവൾ കണ്ണുകൾ അടച്ചു നിൽക്കുകയായിരുന്നു….

കല്ലൂസേ…..

പതിയെ അവൻ വിളിച്ചതും അവളുടെ മിഴികൾ തുറന്നു…. അവിശ്വസനീയതയോടെ അവനെ നോക്കി…..

പിന്നീട് അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം എന്തെന്ന് അറിയാൻ കഴിഞ്ഞില്ല ….

ഒരു ഇടി മിന്നൽ ഭൂമിയിൽ പതിച്ചതും അവൾ പേടിയോടെ ‘ആദിയേട്ടാ ‘ എന്ന് വിളിച്ചു കൊണ്ട് വേഗം അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു…..

ആദിയൊന്നു വിറച്ചു പോയി…. കൈകൾ അവളുടെ ദേഹത്തിന് ചുറ്റും മുറുകി…. അവളുടെ ശ്വാസഗതി ഉയർന്നത് അവൻ അറിഞ്ഞു….

കല്ലൂ….. ഇടി മിന്നൽ പേടിയുണ്ടോ നിനക്ക് …..

അവൻ പതിയെ ചോദിച്ചതും അവളൊന്ന് മൂളി….

വീണ്ടും കൈകൾ അവളെ ചുറ്റി വരിഞ്ഞു….  സ്വയം അറിയാതെ അവളുടെ കവിളിലേക്ക് ചുണ്ടുകൾ ചേർത്ത് വെച്ചു അവൻ…. അവളുടെ വിരലുകൾ തന്റെ തോളിൽ മുറുകിയത് അറിഞ്ഞു…. അവളുടെ മുഖം മുഴുവൻ അവന്റെ ചുണ്ടുകൾ ഒഴുകാൻ തുടങ്ങി…. വേണ്ടെന്ന് ബുദ്ധി വിലക്കുമ്പോഴും എന്തോ ഒന്ന് പ്രേരിപ്പിക്കും പോലെ…. കല്ലുവിന്റെ കൈകൾ അവന്റെ പുറത്തായി അമർന്നു…. അവളുടെ മുഖം ഉയർത്തി താടി തുമ്പിൽ ചുംബിക്കവേ അവളുടെ ചെഞ്ചോടികളിൽ അവന്റെ കണ്ണുകൾ തങ്ങി നിന്നു….

മനസ്സിന്റെ നിയന്ത്രണം പൂർണമായും അവനിൽ നിന്നും പോയൊരു നിമിഷം അവൻ അവയെ നുകർന്നെടുത്തിരുന്നു…. ഒന്ന് മൂളിയ കല്ലുവിന്റെ നഖങ്ങൾ അവന്റെ പുറത്തായി അമർന്നു…..

സ്വയം മറന്നു ചുംബിക്കവേ അവനേ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ അവനെയും തിരികെ ചുംബിക്കാൻ തുടങ്ങിയിരുന്നു…..

തന്റെ സിരകൾക്ക് ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു…. കൈകൾ അവളിൽ ഒഴുകി നടന്നു…. അവളുടെ കൈകൾ അവന്റെ  നീളമുള്ള മുടിയിഴകളിൽ കോർത്തു വലിച്ചു…..

 

അവന്റെ കൈകളിൽ മുകളിലേക്ക് ഉയർന്നു അവൾ…. ബെഡിലേക്ക് ഇരുവരും ഒരുമിച്ച് വീണിരുന്നു…. ചെയ്യാൻ പോകുന്നത് തെറ്റാണ് എന്നു അവന്റെ മനസ് അവനേ ഓർമിപ്പിച്ചു കൊണ്ടിരുന്നു….. എങ്കിലും അതിനെ മനഃപൂർവം അവഗണിച്ചു കളഞ്ഞു അവൻ…..

പ്രണയത്തിനും അപ്പുറം അവളോട് തോന്നുന്ന വേറെന്തോ വികാരം…. അവൾ തന്റെതാണ് വേറെ ആർക്കും അവളിൽ അവകാശമില്ല എന്ന വാശി…. ഒരു നോട്ടം കൊണ്ട് പോലും തന്നെ എതിർക്കാതെ കിടക്കുന്നവളെ കാണെ അവനിൽ ഒരുപോലെ സംശയവും ആവേശവും നിറഞ്ഞു …..

കണ്ണുകൾ ഇറുക്കി അടച്ചു കിടക്കുകയായിരുന്നു കല്ലു…. തന്റെ ദേഹത്ത് അവന്റെ ശ്വാസം തട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… എന്നിട്ടും അവനേ എതിർക്കാൻ കഴിയുന്നില്ല…..അവന്റെ നീളമുള്ള മുടിയിഴകളിൽ വിരലുകളെ കുരുക്കിയിട്ടു അവൾ….

ഇത് വരെയും അറിയാത്തൊരു മായാ ലോകത്തായിരുന്നു ഇരുവരും….. ചുണ്ടുകളും വിരലുകളും ദിശ മാറി സഞ്ചരിക്കാൻ തുടങ്ങി….. കല്ലുവിൽ നിന്നും നിശ്വാസങ്ങൾ ഉതിർന്നു…..  ആദിയേട്ടാ…. എന്നുള്ള വിളി അവളുടെ നാവിൽ നിന്നും പലതവണ ഉതിർന്നു…..
 

അപ്പോഴും ഭൂമിയെ വിറപ്പിച്ചു കൊണ്ട് രൗദ്ര ഭാവത്തിലേക്ക് പ്രകൃതി മാറിയിരുന്നു……

*******

അഴിഞ്ഞുലഞ്ഞ മുടിയും വസ്ത്രങ്ങളുമായി ഹെഡ് ബോർഡിൽ തല ചാരി വെച്ച് ഇരിക്കുന്നവളെ അവനൊന്നു നോക്കി… അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അറിയാൻ വയ്യ….  കണ്ണുകളിൽ സങ്കടമുണ്ടോ…. മനസ്സിലാക്കാൻ കഴിയുന്നില്ല…. കണ്ണുനീർ ഒഴുകുന്നില്ലെങ്കിലും അവ ചുവന്നു കലങ്ങി ഇരിക്കുന്നു….

കഴിഞ്ഞു പോയത് ഓർക്കേ തലയ്ക്കു കൈ കൊടുത്തു ഇരുന്നു പോയി അവൻ …. കുറ്റബോധം മനസിനെ പിടി മുറുക്കി……

തന്റെ സുധിയുടെ പെണ്ണ് ആകേണ്ടവൾ ആണ്…. അവളെയാണ് താൻ …….

അങ്ങനെ ചിന്തിക്കുമ്പോഴും  എന്തുകൊണ്ടാണ് അവൾ തന്നെ എതിർക്കാഞ്ഞത് എന്ന സംശയം അവന്റെ ഉള്ളിൽ നിറഞ്ഞു…..

കല്യാണി……

പതിയെ അവൻ വിളിച്ചതും ഞെട്ടി ഉണർന്നത് പോലെ അവനേ മിഴിച്ചു നോക്കി അവൾ……

 

ഞാൻ…. സോറി പറയാൻ പോലും എനിക്ക് അർഹതയില്ല …. തെറ്റ് പറ്റിപ്പോയി….

അവന്റെ മുഖം താഴ്ന്നു പോയി…

അതിന് ഈ തെറ്റ് നിങ്ങള് മാത്രം ആണോ ചെയ്തേ…. ഞാനും കൂടെ അതിന് കാരണം അല്ലേ….. ഞാൻ തടയാഞ്ഞത് കൊണ്ടല്ലേ….

അവളുടെ വാക്കുകൾ അങ്ങനെ ആയിരുന്നു എങ്കിലും ആ കണ്ണ് നിറയുന്നത് വേദനയോടെ അവൻ കണ്ടു…..

കല്യാണി…. ഞാൻ… എന്റെ സുധിയെ ചതിച്ചു അല്ലേ….. നിന്റെം ജീവിതം ഞാൻ കാരണം…

വിഷമത്തോടെ അവൻ പറഞ്ഞതിന് മറുപടി പറയാതെ അവനെയൊന്ന് നോക്കി അവൾ …. പിന്നെ എഴുന്നേറ്റ് മുടി വാരികെട്ടി…. മുഖം അമർത്തി തുടച്ചു……

ഞാൻ പോട്ടെ…. രാത്രി ആകുമ്പോ അവര് വരുമായിരിക്കും…. രാത്രി ഫുഡ്‌ കഴിക്കാൻ അങ്ങോട്ട് വരാൻ പറഞ്ഞിരുന്നു സരളമ്മായി …. ഞാൻ… പറയാൻ… മറന്നു പോയതാ…..

അവളുടെ ശബ്ദം ഇടറി…..

അവനേ നോക്കാതെ അടുത്ത് കൂടെ കടന്നു പോയവളുടെ കയ്യിൽ അവൻ പിടിച്ചു….

കല്ലൂ….  ദേഷ്യണോഡീ എന്നോട്….

ഇല്ലെന്ന് തലയാട്ടി അവൾ….. താനും കൂടെ തെറ്റുകാരിയാണ്…. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് എങ്ങനെ……. അപ്പോഴും തന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി… അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്….

 

കല്ലു… നീ സുധിയുടെ പെണ്ണാണെന്ന് അറിഞ്ഞിട്ടും ഞാൻ… എനിക്കറിയില്ല എനിക്കെന്താ പറ്റിയെന്ന്… എല്ലാവരോടും തെറ്റ് ചെയ്ത് പോയി ഞാൻ…. എനിക്ക്… എനിക്ക് ഇഷ്ടായിരുന്നു നിന്നെ…. ഇപ്പോഴും ഇഷ്ട്ടവാ…. എന്റെ ആണെന്ന് ഓർത്തപ്പോ….

 

കണ്ട്രോൾ പോയി അല്ലേ……

അത്‌ കേട്ടിട്ടും ഭാവമാറ്റം ഒന്നുമില്ലാതെ അവൾ ചോദിക്കെഅവന്റെ തല താഴ്ന്നു പോയി …..

അവനെ ഒരിക്കൽ കൂടി നോക്കി ഒന്നും മിണ്ടാതെ അവൾ അവിടന്ന് ഇറങ്ങി പോയി….

തന്നെ പോലെ അവളും തെറ്റ് ചെയ്തത് കൊണ്ടാകാം അവളിൽ നിന്നും ഇങ്ങനെ തണുത്ത ഒരു സമീപനം ഉണ്ടായത് എന്ന് അവന് തോന്നി…..

 

കഴിഞ്ഞു പോയതെല്ലാം ഓർക്കേ വീണ്ടും തല പെരുക്കാൻ തുടങ്ങി…. സുധിയെ ഇനി എങ്ങനെ ഫേസ് ചെയ്യും എന്നറിഞ്ഞൂടാ……

ചിന്തകളോടെ ബെഡിലേക്ക് കിടന്നപ്പോൾ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു……

പുറത്ത് മഴ പെയ്തു തോർന്നിരുന്നു…..

 

രാത്രി തന്നെ പോയവർ എത്തിയിരുന്നു…..  സരള വിളിച്ചപ്പോൾ അവർ അങ്ങോട്ട് പോയി…. ആദി മനഃപൂർവം പോയില്ല….. തല വേദന ആണെന്ന് പറഞ്ഞു….. സുധിയേയും അവളെയും നേരിടാൻ വയ്യ…. പക്ഷെ ഇങ്ങനൊരു തെറ്റ് സംഭവിച്ചിട്ടും അവൾ തന്നെയൊന്ന് കുറ്റപ്പെടുത്തിയത് പോലും ഇല്ല… അതെന്ത് കൊണ്ടാണ്…. തന്റെ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം കൊണ്ടാകും…. അവരാരും വിഷമിക്കരുത് എന്ന് കരുതിയിട്ടാണോ… പക്ഷെ താൻ ചതിച്ചത് സുധിയെ അല്ലേ…. ഒരു നൂറു സ്വപ്‌നങ്ങൾ കണ്ട് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന തന്റെ സുധിയെ…….

 

 

 

രണ്ട് ദിവസം കൂടെ കഴിഞ്ഞു….

അതിൽ പിന്നെ കല്ലുവിനെ കണ്ടിട്ടില്ല…. ദേഷ്യമായിരിക്കും തന്നോട്…. സുധിയുടെ അടുത്തേക്ക് പോയിട്ടും ഇല്ല താൻ…. അവനേ നേരിടുന്നത് ഓർക്കുമ്പോൾ ഒരു വിറയൽ….

 

നിശ്ചയത്തിന്റെ തിരക്കുകൾ ഒക്കെ തുടങ്ങി വീട്ടിൽ….. എങ്കിലും കല്ലുവിനെ കാണാറില്ല… അവിടെയും തിരക്കല്ലേ…. ഇനി താൻ കാണാതെ വന്നു പോകുന്നുണ്ടോ എന്നറിയില്ല….. എന്തായാലും അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല എന്ന് മനസ്സിലായി…..

മനസ്സിന് സമാധാനം നഷ്ട്ടപ്പെട്ടിരുന്നു….. ചെയ്ത് പോയ തെറ്റ് ഓർത്തും അവളെ നഷ്ട്ടപെടുന്നത് ഓർത്തും….

 

നിശ്ചയത്തിന്റെ തലേന്ന് മുറിയിൽ ചുരുണ്ടു കൂടിയ ആദിയുടെ അടുത്തേക്ക് അവൻ വന്നു…. സുധി….. കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞിട്ടാണ് വരവ്…. അവനേ കാണാൻ കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട്…..

സുധിയെ കണ്ടതും തല താഴ്ന്നിരുന്നു…..

നിനക്കിത് എന്താടാ പറ്റിയെ….

സുധിയുടെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണം എന്നറിയാതെ പകച്ചു…. ഇനിയും അവനോട്‌ പറയാതെ വയ്യെന്ന് തോന്നി….. അതിന് തയ്യാറെടുക്കവേ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു….

സുധി…. നീ… എന്നോട് പൊറുക്കുവോ… ഇല്ല… പൊറുക്കില്ല…. പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ ചെയ്തേ…..

എന്ത് തേങ്ങയാടാ നീയീ പറയുന്നേ…

എടാ… ഞാൻ…. എനിക്കൊരു തെറ്റ് പറ്റി……

എന്ത്…..

സംശയത്തോടെ സുധി ചോദിക്കെ ഉമിനീരിറക്കാൻ കഷ്ട്ടപെട്ടു ആദി…. എങ്ങനെ പറയണം എന്നറിയാതെ കുഴങ്ങി….

അത്‌… ഞാൻ…. ഞാനും കല്ലുവും…  അരുതാത്ത ഒരു ബന്ധം…. ഇവിടെ ആരും ഇല്ലാത്തപ്പോ…. പറ്റിപ്പോയെടാ… എങ്ങനെയാ നിന്നോട് പറയണ്ടേന്ന്… പറയാതിരുന്നാൽ.. അറിഞ്ഞു കൊണ്ട് നിന്നെ ചതിക്കുന്നത് പോലെ ആവില്ലേ ന്ന്…..

എന്തൊക്കെയോ തപ്പി പെറുക്കി ആദി പറയെ എല്ലാം മനസ്സിലായത് പോലെ സുധിയുടെ മുഖം വലിഞ്ഞു മുറുകി…..

ഡാ……

അലറിക്കൊണ്ട് അവൻ ആദിയുടെ കോളറിൽ പിടിച്ചു ഉലച്ചു ………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button