പരിണയം – ഭാഗം 2

പരിണയം – ഭാഗം 2

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

നിരഞ്ജൻ എന്ന പേര് പ്രിയയുടെ മനസ്സിൽ പതിഞ്ഞു….

മോന്റെ ഫോട്ടോ വല്ലതും ഉണ്ടോ ചേച്ചി… മീര ചോദിച്ചപ്പോൾ ആദ്യമായ്‌ പ്രിയക്ക് അവരോട് ബഹുമാനം തോന്നി… കാരണം അവളും അതാഗ്രഹിക്കുന്നുണ്ടരുന്നു…

മോനെ എത്രയും പെട്ടന്ന് തന്നെ ഞാൻ ഇങ്ങോട്ടേക്ക് അയക്കാം കെട്ടോ…. നേരിട്ട് നിങ്ങൾക്ക് കാണുകയും ആവാല്ലോ… അരുന്ധതി മറുപടി കൊടുത്തു…

നിരഞ്ജന് പക്ഷെ അവന്റെ അച്ഛന്റെ ഛായ ആണ് കെട്ടോ.. കൃഷ്ണപ്രസാദ്‌ പറയുന്നത് കേട്ട് അരുന്ധതി ഒന്ന് ചിരിച്ചു.

എന്തായാലും അവനോട് വരാൻ ഞാൻ പറയാം…. രണ്ടുപേർക്കും പരസ്പരം കാണുകയും ആവാം.. . അരുന്ധതി വീണ്ടും പറഞ്ഞു… കുറച്ചു സമയം കൂടി സംസാരിച്ചിട്ട് അവർ പോകാൻ തയാറായി…

എങ്കിൽ ഞങൾ ഇറങ്ങട്ടെ… അവർ യാത്ര പറഞ്ഞു ഇറങ്ങി…

മീരയുടെ ഫോൺ ശബ്‌ദിച്ചു… ആര്യ ആണ് മറുതലക്കൽ….

“ചെറുക്കൻ വന്നില്ലെടി മോളേ… ചെറുക്കന്റെ ‘അമ്മ വന്നത്… അവരെ കണ്ടാൽ സിനിമ നടിയെ പോലെ ഉണ്ട്… ഫോട്ടോയും കൊണ്ടുവന്നില്ല… ചെറുക്കൻ അടുത്ത ദിവസം തന്നെ വരും.. മക്കൾ എന്ത്യേടി… എങ്കിൽ വെച്ചോടി… പിന്നെ വിളിക്കാം.. “ഇതും പറഞ്ഞു അവർ ഫോൺ വെച്ചു..

സ്വന്തം മക്കളെ കാട്ടിലും പൊങ്ങി ഇവൾ പോകുമോ എന്ന പേടിയും മീരക്ക് ഉണ്ടാരുന്നു.

പ്രിയ അപ്പോൾ നന്ദിനി ക്ടാവിനു വൈക്കോൽ ഇട്ടു കൊടുക്കുവാണ്..

ഓഹ്‌ ആ അമ്മയെ കാണാൻ എന്താ ഭംഗി.. അപ്പോൾ പിന്നെ മകനോ… പക്ഷെ മകന് അച്ഛന്റെ മുഖം ആണ് എന്നാണ് കൂടെ വന്ന ആൾ പറഞ്ഞത്… ഇനി ഈ അമ്മയുടെ സൗന്ദര്യം കണ്ടു കെട്ടിക്കൊണ്ട് പോയതാണോ.. ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ കേട്ടു മീരയുടെ വിളി…

ഓഹ് നീ സ്വപ്നം കാണുവാണോ… ഇനി ഈ വിറകു ഒക്കെ പൊട്ടിക്കാൻ നിന്നോട് പ്രത്യേകം പറയണോടി..

പ്രിയ വിറകെല്ലാം എടുത്ത് അടുക്കളയുടെ ചായ്‌പിൽ കൊണ്ട് പോയി വെച്ചു..

വൈകിട്ട് ഒന്ന് അമ്പലത്തിൽ പോയാൽ കൊള്ളാം എന്നുണ്ടാരുന്നു.. പക്ഷെ മീര സമ്മതിച്ചില്ല..

ന്നും ഡാൻസുംകൂത്തും ആയിട്ട് പോയാൽ പോരെ.. ഇനി പ്രത്യേകം പോകണോ.. മീര ചൊടിച്ചു..

വൈകിട്ട് രാമനുണ്ണി ഉമ്മറത്തു വന്നു ചെറിയച്ചനെ വിളിക്കുന്നത് കേട്ടു..

ദേവൻ ഇറങ്ങി ചെന്നപ്പോൾ രാമനുണ്ണി കിണ്ടിയിൽ നിന്നും വെള്ളം എടുത്തു കാൽ കഴുകുന്നത് കണ്ടു..

ആഹ് ദേവാ…. അരുന്ധതി ചേച്ചി ഇപ്പോൾ വിളിച്ചിരുന്നു… അവരുടെ മകൻ വരാൻ കുറച്ചു താമസം എടുക്കും.. അതുകൊണ്ട് മീരയും ദേവനും പിന്നെ അത്യാവശ്യം ചിലരും കൂടി അങ്ങോട്ട് എത്രയും പെട്ടന്ന് എത്താൻപറഞ്ഞു അവർ…

ചെറുക്കനെ കാണാതെ എങ്ങനെയാ രാമാ… ദേവൻ ചോദിച്ചു.

അതൊന്നും നോക്കണ്ട ഏട്ടാ.. ഒന്ന് പോകുന്ന മുടക്കല്ലേ ഒള്ളൂ.. നമ്മൾക്കു രണ്ടുപേർക്കും കൂടി പോകാം ഇപ്പോൾ..ചെറുക്കന്റെ ഫോട്ടോ കണ്ടിഷ്ടയാൽ ബാക്കി എല്ലാവരേം ആയിട്ട് പോകാം…മീര പറഞ്ഞു… അവൾക്ക് എങ്ങനെ എങ്കിലും പ്രിയ ഇവിടുന്നു പോയാൽ മർത്തിയെന്നായി.. അങ്ങനെ പിറ്റേദിവസം തന്നെ അവർ പട്ടാമ്പിക്കും പോകാൻ തയാറായി..

രാവിലെ തന്നെ ദേവനും മീരയും റെഡി ആയി… ഒരു കാർ രാമനുണ്ണി ഏർപ്പാടാക്കിയിട്ടുണ്ട്…

അരുന്ധതി സുന്ദരിയായിട്ടാണല്ലോ വന്നത്.. മീരയും ഒട്ടും കുറച്ചില്ല…ഹൈ ഹീൽഡ് ചെരുപ്പിട്ട് ഉമ്മറത്തേക്ക് ഇറങ്ങിയ മീര മുറ്റത്തേക്ക് മറിഞ്ഞത് പെട്ടന്നായിരുന്നു…

അയ്യോ ന്റെ നടു ഒടിഞ്ഞേ
…. അവൾ വിളിച്ചു കൂവി..

അങ്ങനെ മീരയുടെ പോക്ക് ക്യാൻസൽ ആയി…
അവസാനം രാമനുണ്ണിയും ദേവനും കൂടി യാത്ര ആയി…

ഇന്ന് ചെറിയച്ഛൻ പോയി വരുമ്പോൾ അറിയാം എന്താകും കാര്യങ്ങൾ എന്നു… പ്രിയ മനസ്സിൽ ഓർത്തു…

നൃത്തം പഠിപ്പിക്കാൻ അന്ന് അവൾ പോയില്ല… മീര വയ്യാണ്ട് കിടക്കുവരുന്നു..

കുളത്തിലോട്ട് തുണിയും വാരികൊണ്ട് പോയപ്പോൾ നാണ്യമ്മുമ്മയെ കണ്ടു….

വിശേഷം ഒക്കെ രാമൻ പറഞ്ഞിട്ടോ… എന്റെ ചുന്ദരികുട്ടി ദൂരെ ഉള്ള കരയിലോട്ട് പോവാ അല്ലെ.. അവർ വാത്സല്യത്തോടെ അവളുടെ കരം ഗ്രഹിച്ചു…

ഒന്നും പറയാറായിട്ടില്ല അമ്മുമ്മേ…. ചെറിയച്ഛൻ പോയിട്ട് വരട്ടെ….

രാമനുണ്ണി പറഞ്ഞത് അവർക്ക് മോളേ ബോധിച്ചെന്നാ ട്ടോ… എന്തായാലും ന്റെ കുട്ടിക്ക് നല്ലതേ വരൂ… നാണിയമ്മുമ്മ അവളോട് പറഞ്ഞു…

ഞാൻ പോവാ അമ്മുമ്മേ… താമസിച്ചാൽ ചെറിയമ്മ വഴക്കുപറയും… ഇതും പറഞ്ഞു അവൾനടന്നകന്നു…

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആര്യയും ഭർത്താവും കൂടി വന്നിട്ടുണ്ട്… അമ്മയെ കാണാൻ എത്തിയതാണ് അവർ..

നീ ഇത് എവിടരുന്നു ഇത്രയും നേരം… പോയിട്ട് ഇത്രയും നേരം ആരോട് കിന്നാരം പറയുകയായിരുന്നു.. മീര അവളോട് കയർത്തു…

കുടിക്കാൻ എടുക്കുമോ പ്രിയേ… ആര്യയുടെ ഭർത്താവ് കിരൺ ചോദിച്ചു…

പ്രിയ വേഗം സംഭാരം പകർന്നു അവർക്ക് കൊടുക്കാനായി വന്നു..

കിരണിനു ഗ്ലാസ് കൊടുക്കവേ അയാളുടെ കൈകൾ അവളുടെ കൈവിരലുകൾ ഒന്ന് തഴുകി…

അവൾ വേഗം കൈ പിൻവലിച്ചു… ഇത് രണ്ടാമത്തെ തവണ ആണ് ഇയാൾ ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾ ഓർത്തു..

ഊണ് കഴിക്കാൻ നിക്കാതെ ആര്യ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story