നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 2

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

“ഇത്‌ എന്റെ മകൻ സിദ്ധാർഥ് നാരായണൻ….കോളേജ് ലെക്ച്ചറാണ്… ഇതെന്റെ ഭാര്യ യശോദ… ഇത്‌ എന്റെ സഹോദരിയുടെ മകനാണ് ജിത്തു.. നാരായണൻ എല്ലാവരെയും പരിചയപെടുത്തുന്നതിന് ഇടയിലാണ് നന്ദു അങ്ങോട്ടേക്ക് വന്നത്.
ട്രെയുമായി മുൻവശത്തേക്ക് വന്ന നന്ദുവിന്റെ മുഖത്തേക്ക് സിദ്ധു നോക്കി
നാണിച്ചെന്ന പോലെ തല താഴ്ത്തി നില്കുന്നു…

തന്റെ നേർക്ക് നീട്ടിയ കപ്പിലേക്ക് കൈവയ്ക്കവേ ചൂട് താങ്ങാനാവാതെ അവന്റെ കൈതട്ടിയത് താഴെ വീണു…. അവനുടനെ ചാടിയെഴുന്നേറ്റു

സോറി ഞാൻ പെട്ടെന്ന്..എടുത്തപ്പോൾ…

അവന്റെ കണ്ണുകൾ അവളുമായി ഇടഞ്ഞു

അത് സാരമില്ല… മോൻ ഇരുന്നോളു…. നന്ദുവിന്റെ വല്യച്ഛൻ മാധവൻ അവനോട് പറഞ്ഞു

കറുത്ത നിറമുള്ള കപ്പ്‌ ചിന്നിച്ചിതറി താഴെ കിടക്കവെയാണ് അവനത് ശ്രെധിച്ചത്… തനിക്കു തന്നത് മാത്രമാണ് ഈ നിറം ബാക്കിയെല്ലാം വെളുത്തസുന്ദരകുട്ടന്മാരാണ്…

അപ്പോ മനഃപൂർവും ചൂട് പിടിപ്പിച്ചു തന്നതാണ്..

എന്നാലും നന്ദുവിന്റെ മുഖത്തെ ഭാവവ്യത്യാസഇല്ലായ്‌മ അവനെ കൺഫ്യൂഷൻ ആക്കി

“ഇതെന്റെ മകൾ നന്ദിനി…. ഞങ്ങളുടെയൊക്കെ നന്ദുട്ടി….
ദാസ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

“എന്തൊരു സ്നേഹമുള്ള അച്ഛൻ….” നന്ദു കുറ്റി”യുടെ ഭാഗ്യം…

നന്ദുവിന് അരികിലായി നിന്ന ശ്രെദ്ധ ചിരികടിച്ചു പിടിച്ചു കൊണ്ട് പതിയെ പറഞ്ഞു

ശ്രെദ്ധ നന്ദുവിന്റെ ചെറിയച്ഛന്റെ മകളാണ്….പ്രായം കൊണ്ട് അവളെക്കാൾ മൂത്തതാണെങ്കിലും ഇരുവരും ഒരു മനസും ഒരു മെയുമാണ് ജാതകപ്രശ്നങ്ങൾക്കിടയിൽ അവളുടെ കല്യാണം മുടങ്ങി കിടക്കുന്നത് കൊണ്ട് അവൾക്കൊരു ആശ്വാസമുണ്ട്…

നന്ദു ചിരിയോടെ തലതാഴ്ത്തി…. അവളുടെ മനസിലേക്ക് കഴിഞ്ഞു പോയ കാര്യങ്ങൾ തെളിഞ്ഞു വന്നു…

“മോള് ഏതുവരെ പഠിച്ചു…യശോദ അത് ചോദിക്കവേ ദാസിന്റെ മുഖം മങ്ങി…

“പ്ലസ് ടു വരെ…. കഷ്ടിച്ച് പാസ്സായി… അത്ര തന്നെ… താല്പര്യം ഇല്ലെങ്കിൽ പോകേണ്ടെന്ന് ഞാനും പറഞ്ഞു…

ദാസ് ഒരു ഒഴുക്കൻ മട്ടിൽ പറയുന്നത് കേട്ട് നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു

അത് മറയ്ക്കാൻ എന്നോണം അവളകത്തേക്ക് പോയി… ശ്രെദ്ധയും അവൾക്ക് പിറകിൽ പോയി

“ഇനി ചെറുക്കനും പെണ്ണിനും തമ്മിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലാവട്ടെ … അല്ലെ….

നാരായണൻ പറയുന്നത് കേട്ട് ദാസും സഹോദരങ്ങളും പരസ്പരം നോക്കി…

“ആവാം…
വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ മാധവൻ പറഞ്ഞു

“അവള് മുകളിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story