പവിത്ര: ഭാഗം 22

പവിത്ര: ഭാഗം 22

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

പവിത്രയെ ആ സമയത്ത് ഡേവിഡും പ്രതീക്ഷിച്ചതല്ല. താനും മാധവും സംസാരിച്ചതൊക്കെ അവൾ കേട്ടിരിക്കുമോ എന്ന സംശയത്തോടെ അവനും വെളിയിലേക്ക് ഇറങ്ങി.

മാധവ് ചാടി പിടഞ്ഞെണീറ്റു… ശരിക്കും നാണംകെട്ട അവന് പവിത്രയുടെ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല. ഡേവിഡിന് നേരെ കത്തുന്ന നോട്ടം നോക്കിയിട്ട് അവൻ അവിടെ നിന്നും പോയി.

” എന്താണ് കൂട്ടുകാർ തമ്മിൽ ഒരു കയ്യാങ്കളി… എന്നെ കാണിക്കാൻ വേണ്ടിയാണോ ”
മാധവ് പോയ വഴി നോക്കി പവിത്ര ഡേവിഡിനോട് ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി. ഉള്ളിൽ നടന്ന സംഭാഷണങ്ങൾ ഒന്നും അവൾ കേട്ടില്ലെന്ന ആശ്വാസം അവന് ഉണ്ടായി.

” ഹലോ എന്താ ആലോചിക്കുന്നേ ”

” ഏയ്‌ ഒന്നുമില്ല…
അവൻ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞു ഞാൻ തിരിച്ചു പ്രതികരിച്ചു. അത്രേയുള്ളൂ അല്ലാതെ തന്നെ കാണിക്കാൻ വേണ്ടി ഒന്നുമല്ല”

പവിത്രയിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ഡേവിഡ് പറഞ്ഞു.

” മ്മ് ശരി ശരി ”
ഡേവിഡും മാധവും തമ്മിൽ സംസാരിച്ചതൊക്കെ കേട്ടെങ്കിലും ഒന്നും അറിഞ്ഞതായി അവൾ ഭാവിച്ചില്ല. മാധവിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു നീക്കം ഉണ്ടായതിൽ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല. എന്നാൽ ഡേവിഡിന്റെ ഉള്ളിൽ തന്നോട് ഒരു ഇഷ്ടം ഉണ്ടെന്നുള്ളത് പവിത്രയെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവായിരുന്നു.

അതുകൊണ്ട് തന്നാണ് വിഷയം മാറ്റി അവൾ സംസാരത്തിന് തുടക്കം കുറിച്ചത്.

” ഞാൻ ഡേവിച്ചനോട് ഒരു കാര്യം പറയാൻ വന്നതായിരുന്നു ”
എന്താണെന്നുള്ള ഭാവത്തിൽ അവൻ അവളെ നോക്കി.

” ഞാൻ ഒരു സ്ഥലം വരെ പോവാണ് രണ്ട് ദിവസം കഴിഞ്ഞേ വരുള്ളൂ…
സൗമ്യ അമ്മയ്ക്കു കൂട്ട് വന്നു കിടക്കും.. എങ്കിലും ഡേവിച്ചൻ അവരെ ഒന്ന് ശ്രദ്ധിച്ചോണം. ”

” എവിടേക്കാ പോകുന്നത്…
ഒറ്റയ്ക്ക് ആണോ അതോ കൂടെ ആരേലും ഉണ്ടോ ”

” അതൊക്കെ പിന്നെ പറയാം…ഞാൻ ഇപ്പൊ പറഞ്ഞ കാര്യം ഡേവിഡിനോട് കൊണ്ട് പറ്റുമോ… ”
പവിത്രയുടെ സ്വരത്തിൽ അക്ഷമ ഉണ്ടായിരുന്നു.

” തീർച്ചയായും ഞാൻ നോക്കിക്കോളാം അമ്മച്ചിയെ
താൻ ധൈര്യമായി പോയിട്ട് വരൂ ”
ഡേവിഡിന്റെ മറുപടിയിൽ സംതൃപ്ത ആയ പോലെ പവിത്രയുടെ മുഖം തെളിഞ്ഞു.

എവിടേക്കാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ അവൾ പത്മത്തിനോടും പറഞ്ഞിരുന്നില്ല.സൗമ്യ പത്മത്തിനോടൊപ്പം തന്നെ ഉണ്ടായിരുന്നു ആ രണ്ടു ദിവസങ്ങളിലും.

പിറ്റേന്ന് ഞായറാഴ്ച ആയത് കൊണ്ട് ആദർശ് വീട്ടിൽ ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പത്മം സാവിത്രിയേയും കൂട്ടി വീട്ടിലേക്ക് വരാൻ ആദിയോട് പറഞ്ഞിരുന്നു.

ആദിയും സാവിത്രിയും വന്നപ്പോൾ സൗമ്യ ഒരുപാട് ഒതുങ്ങിയത് പോലെ ഡേവിച്ചന് തോന്നി.

” എന്താടി ഇത്രേം നേരം ഇവിടെ കിടന്നു തകർത്തോണ്ട് ഇരുന്ന നീ പെട്ടെന്ന് പതുങ്ങിയത്.. ”

” എന്റെ പൊന്ന് ഡേവിച്ചായാ ഈ വന്നിരിക്കുന്നത് പവിത്രേച്ചിയുടെ അനിയൻ ആദി മാത്രമല്ല…
ഞങ്ങളുടെ വ്യാധി സാറും കൂടാ ”

” വ്യാധിയോ ”
ഡേവിച്ചൻ സംശയത്തോടെ അകത്തു നിൽക്കുന്ന ആദിയെ നോക്കി.

” ഇത് നിങ്ങൾക്കൊക്കെ ആദി ആയിരിക്കാം പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വ്യാധി ആണ് ”
സൗമ്യ തലക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.

” ഒന്ന് തെളിച്ചു പറയെന്റെ പെണ്ണേ ”

” ഇയാൾ കോളേജിൽ കാല് കുത്തിയെ പിന്നെ എനിക്ക് സമാധാനം കിട്ടീട്ടില്ല. നേരത്തെ എന്തോ ഞാൻ പറഞ്ഞതിന്റെ പ്രതികാരം ചെയ്യുന്ന പോലാ ക്ലാസ്സിൽ എന്നോട് പെരുമാറുന്നത്… ഒരു കാര്യവുമില്ലാതെ എന്നെ വഴക്ക് പറയും ഡേവിച്ചായാ ”
സൗമ്യ ചിണുങ്ങി കൊണ്ട് പറഞ്ഞു.

” ഒരു കാര്യവുമില്ലാതെ എന്റെ കൊച്ചിനെ അവൻ വഴക്ക് പറയുമോ… എങ്കിൽ അത് ചോദിച്ചിട്ട് തന്നെ കാര്യം ”

ഡേവിഡ് ആദിയെ അവരുടെ അടുത്തേക്ക് വിളിച്ചു. വേണ്ടെന്ന് സൗമ്യ പറഞ്ഞതൊന്നും അവൻ കാര്യമാക്കിയില്ല.

” എന്താ അളിയാ ”

” നിന്നെ കുറിച്ചൊരു പരാതി കിട്ടിയിട്ടുണ്ട്… അത് ചോദിക്കാൻ വിളിപ്പിച്ചതാ ”

” എന്ത് പരാതി… ആർക്കാ പരാതി ”
അത് ചോദിക്കുന്നതിനോടൊപ്പം ആദിയുടെ നോട്ടം സൗമ്യയിലേക്ക് പതിച്ചു. അവൾ ഒന്നുമറിയാത്ത ഭാവത്തിൽ മാനത്തേക്ക് നോക്കി നിന്നു.

” നീ ആവശ്യമില്ലാതെ ഇവളെ ക്ലാസ്സിൽ വെച്ച് വഴക്ക് പറയുന്നത് എന്തിനാ ”

” ഓ ഇതായിരുന്നോ…
എന്റെ അളിയാ ഇവളെ പോലൊരു ഉഴപ്പി വേറേ ഇല്ല ആ ക്ലാസ്സിൽ.ഒരു സമയം അടങ്ങി ഇരിക്കില്ല അവൾ….
പഠിക്കുന്ന പിള്ളേരെ പോലും അവൾ ശല്യം ചെയ്തോണ്ട് ഇരിക്കും പഠിപ്പിക്കുന്ന ടൈം. എന്നെ ആണെങ്കിൽ തീരെ ബഹുമാനം ഇല്ല ഈ സാധനത്തിന്… ”
സൗമ്യയുടെ കുറ്റങ്ങളുടെ ഒരു കെട്ടു തന്നെ ആദി ഡേവിച്ചന് മുന്നിൽ. ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അവൾ അവിടുന്ന് മുങ്ങാൻ തുടങ്ങിയതും ഡേവിച്ചൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

” എനിക്ക് നിങ്ങളോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ട് ”
ഡേവിച്ചന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ആദിയും സൗമ്യയും സീരിയസ് ആയി.

” എന്താ ഡേവിച്ചായ പറയാനുള്ളത് ”

” പവിത്രയെ കുറിച്ചാണ് ”
പവിത്രയെ കുറിച്ചാണെന്ന് കേട്ടപ്പോൾ ആദിക്ക് ആകാംക്ഷയേറി.
പവിത്രയുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഡേവിച്ചൻ അവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവർ. ഇത്രയും സങ്കടങ്ങൾ മനസ്സിൽ ഒതുക്കിയാണ് പവിത്ര നടന്നിരുന്നതെന്ന് അറിഞ്ഞപ്പോൾ ഇതുവരെ ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ നൂറിരട്ടി ഇഷ്ടം ആദിക്കും സൗമ്യക്കും പവിത്രയോട് ഉണ്ടായി.

” നിങ്ങൾ ഇതൊക്കെ അറിഞ്ഞെന്ന ഭാവം നടിക്കരുത്…
ഇതൊന്നും ആരെയും അറിയിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല…നിങ്ങളോട് ഇത് പറഞ്ഞത് എന്താന്ന് വെച്ചാൽ ഇത്രയൊക്കെ അനുഭവിച്ചിട്ട് കൂടി ആരോടും ഒരു പരാതിയും പറയാതെ എല്ലാവരെയും അവൾ സ്നേഹിച്ചു എല്ലാവരുടെ കാര്യങ്ങളും അവൾ നോക്കി…
പക്ഷേ അതിനൊക്കെ തിരിച്ചു നിന്ദയാണ് പവിത്രക്ക് കിട്ടിയിട്ടുള്ളത്…
ആദി നീ ഒരിക്കലും അങ്ങനെ ആകരുത്… എനിക്ക് വാക്ക് തരണം നീ ഒരിക്കലും അവളെ തള്ളി പറയില്ലെന്ന്…
പവിത്രയ്ക്ക് ഒരു ആവശ്യം വരുമ്പോൾ മുന്നിൽ നീ ഉണ്ടാകുമെന്ന് ”

” ഇല്ല അളിയാ ഒരിക്കലും ഞാൻ എന്റെ പവിത്രേച്ചിയെ തള്ളി പറയില്ല…നിങ്ങളുടെ മുന്നിൽ ഇതുപോലെ വന്നു നിൽക്കാൻ ഈ ആദിക്ക് സാധിച്ചത് അവര് കാരണമാണ്…എന്റെ അമ്മയുടെ സ്ഥാനത്ത് തന്നാ ഞാൻ പവിത്രേച്ചിയെ കാണുന്നത് ”
ഇടറിയ സ്വരത്തിൽ ഡേവിഡിന്റെ കൈകളിൽ പിടിച്ചു കൊണ്ടാണ് ആദർശ് അത് പറഞ്ഞത്.

പവിത്ര വീട്ടിൽ എത്തുമ്പോൾ പുറത്ത് ആരെയും കണ്ടില്ല. അകത്തേക്ക് കേറി ചെല്ലുമ്പോൾ പത്മവും സാവിത്രിയും സൗമ്യയും കൂടി ഇരുന്ന് എന്തൊക്കെയോ സംസാരിക്കുകയാണ്. അടുക്കളയിൽ നിന്നും തട്ടും മുട്ടും കേൾക്കാം…
പവിത്രയെ കണ്ടതും സൗമ്യ മിണ്ടല്ലെന്ന് പറഞ്ഞു അടുക്കളയിലേക്ക് കൂട്ടി കൊണ്ട് പോയി.
തലയിൽ തോർത്തു ചുറ്റി കെട്ടി മുണ്ടും മടക്കി കുത്തി ഡേവിഡും ആദിയും കൂടെ തകർത്തു പാചകപരീക്ഷണത്തിൽ ആണ്.

ആദിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു ഡേവിച്ചൻ ഇടയ്ക്കിടെ അവന്റെ തലയ്ക്കു ഓരോ കിഴുക്കും കൊടുക്കുന്നുണ്ട്.

സൗമ്യയുടെ ചിരി കേട്ടാണവർ തിരിഞ്ഞു നോക്കിയത്. പവിത്രയെ കണ്ടതും ആദി മുണ്ടിന്റെ മടക്കി കുത്തഴിച്ചിട്ടു. ഡേവിഡ് അതുകണ്ട് അവനെ കളിയാക്കി കൊണ്ട് പവിത്രയെ നോക്കി. അവൾ കൈ കെട്ടി സൂക്ഷിച്ചു നോക്കി നിൽക്കുന്ന കണ്ടപ്പോൾ അവനും ആദി ചെയ്ത പോലെ ചെയ്തു.

” എന്താ ഇവിടെ ”

” അത് പിന്നെ ഇന്ന് ഞായറാഴ്ച അല്ലിയോ ഇച്ചിരി ചിക്കൻ വാങ്ങിച്ചു… അമ്മച്ചിമാർക്ക് റെസ്റ്റ് കൊടുത്തിട്ട് ഞാൻ പ്രിപ്പയർ ചെയ്യാമെന്ന് വിചാരിച്ചു. ദേ നോക്കിക്കേ എങ്ങനുണ്ടെന്ന് ”

ടേസ്റ്റ് നോക്കാൻ കുറച്ചു സ്പൂണിൽ എടുത്തു പവിത്രയ്ക്ക് നേരെ അവൻ നീട്ടി.

” അയ്യോ ഡേവിച്ചാ അവൾ ചിക്കൻ ഒന്നും കഴിക്കില്ല ”
പത്മം വാതിൽക്കൽ നിന്ന് വിളിച്ചു പറഞ്ഞു.

” അടിപൊളി ”

പവിത്ര വേഷം മാറി വന്നപ്പോഴേക്കും എല്ലാരും കഴിക്കാൻ തയാറായി വന്നിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ആഹാരം കഴിച്ചു.

സംസാരത്തിനിടയിൽ ആദിയുടെ വിവാഹകാര്യവും ഒരു വിഷയമായി എടുത്തിട്ടു പത്മം. എല്ലാവരുടെയും ഇഷ്ടം പോലെ നടക്കട്ടെ എന്ന മറുപടി ആദി കൊടുത്തെങ്കിലും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ സൗമ്യയുടെ നേർക്ക് നീളുന്നത് പവിത്രയും ഡേവിഡും കാണുന്നുണ്ടായിരുന്നു.

പോകുന്നതിന് മുൻപായി പവിത്ര ആദിയോട് എന്തൊക്കെയോ ചോദിക്കുന്നത് ഡേവിച്ചൻ കണ്ടിരുന്നു. അതുകഴിഞ്ഞു ഡേവിച്ചന്റെ അടുത്ത് അവൾ ചെന്നു.

” ഏത് വകയിൽ ആണ് ആദി ഡേവിഡിനെ അളിയൻ എന്ന് വിളിക്കുന്നത് ”

” പിടി വീണല്ലോ കർത്താവേ ”

” ചോദിച്ചത് കേട്ടില്ലെന്ന് ഉണ്ടോ ”

” അത് ചുമ്മാ അവൻ വെറുതെ വിളിക്കുന്നതാ കൊച്ചേ ”

” ദേ ഡേവിച്ചാ എന്നോട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story