ഋതുസാഗരം: ഭാഗം 17

ഋതുസാഗരം: ഭാഗം 17

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ഗ്ലാസ് വീണ ശബ്ദം കേട്ട് ഉണർന്ന ഋതു കണ്ടത് മുന്നിൽ കവിളും പൊത്തി നിൽക്കുന്ന സച്ചുവിനെയാണ്.

“കണ്ണടച്ചാലും തുറന്നാലും ഇങ്ങേരെ ആണല്ലോ ഭഗവാനെ കാണുന്നത്…ഇങ്ങേരുടെ ലവ് സ്റ്റോറിയിൽ എന്നെ വില്ലത്തി ആക്കിയിട്ടേ നീ അടങ്ങൂ അല്ലേ.”

ഋതു ആദ്യം കരുതിയത് ഇതു തന്റെ തോന്നൽ ആണെന്ന് ആയിരുന്നു…പക്ഷേ അധികം വൈകാതെ അവൾക്കു മനസിലായി സാക്ഷാൽ കണ്ടാമൃഗം ആണ് തന്റെ മുന്നിൽ നിക്കുന്നതു എന്നു.

“എന്റെ കണ്ണാ…. രാവിലെ ഇങ്ങനെ ഒരു കൊലച്ചതി എന്നോട് എന്തിനു നീ ചെയ്തു…ഇപ്പോൾ ഒരു അറ്റാക്ക് വന്നു അങ്ങു ചത്താൽ മതിയായിരുന്നു… അല്ലേൽ ഈ കാലൻ ഇപ്പോൾ എന്നെ പിച്ചികീറി ഉപ്പും മുളകും തേച്ചു പൊരിച്ചെടുക്കും.”

തന്റെ കഥ കഴിഞ്ഞത് തന്നെ എന്ന ചിന്തയോടെ ബെഡിൽ നിന്നും എഴുന്നേറ്റ ഋതുവിനെ സച്ചുവിന്റെ പെരുമാറ്റം തീർത്തും ഞെട്ടിച്ചു കളഞ്ഞു…അവൻ കവിൾ കടിച്ചതിനും ഉമ്മ വെച്ചതിനും ഒന്നും ഋതുവിനെ വഴക്ക് പറഞ്ഞില്ല എന്നു മാത്രമല്ല അവളോട്‌ സുഖം വിവരം അന്യോഷിക്കുകയും ചെയ്തു….അതു കണ്ടു ഇറങ്ങി ഓടിയ അവളുടെ തലയിലെ സ്ക്രൂകൾ ഈ ജന്മം തിരിച്ചു വരും എന്നു തോന്നുന്നില്ല.

“നിനക്ക് പനി എങ്ങനെ ഉണ്ടെന്ന് തിരക്കാൻ വന്നത് ആയിരുന്നു… ഇപ്പോൾ കുറവുണ്ടോ?? ”

“മ്മ്…. വല്ലാണ്ട് കുറവുണ്ട്. ”
അർഥബോധത്തിൽ എന്നപോൾ അവൾ പറഞ്ഞു.

“മുറിവ് വേദന ഉണ്ടോ??? ”

“ചെറുതായിട്ട് വേദന ഉണ്ട്‌…. കുറച്ചു നീരും ഉണ്ട്‌. ”

“മ്മ്….നീ റസ്റ്റ്‌ എടുക്കു… ഞാൻ പോകുന്നു. ആഹ് പിന്നെ അമ്മ കുറച്ചു നേരം കഴിയുമ്പോൾ വരും…അൽപ്പം മുൻപ് എന്നെ വിളിച്ചിരുന്നു. ”

അതും പറഞ്ഞു സച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

” താങ്ക്യൂ…..”

“എന്തിനാ??? ”

“രുദ്രേട്ടൻ പറഞ്ഞു… ഇയാൾ ആണ് എന്നെ എടുത്തോണ്ട് ഹോസ്പിറ്റലിൽ പോയത് എന്നു…. അതിനാണ് താങ്ക്സ്. ”

“മ്മ്…. ”

ഒന്നു മൂളുക മാത്രം ചെയ്തു കൊണ്ടു സച്ചു തിരിച്ചു പോയി… പക്ഷേ അപ്പോൾ ആ മുഖത്തു ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു മിന്നിയ തിളക്കം ഉണ്ടായിരുന്നു….വല്ലാത്തൊരു സന്തോഷം ആ മുഖത്തും മനസ്സിലും നിറഞ്ഞു നിന്നു. ഋതുവിന്റെ പല്ലുകൾ അവന്റെ കവിളിൽ സമ്മാനിച്ച നോവിനെക്കാൾ ആ മനസ്സിനെ തൊട്ടുണർത്തിയത് അവളുടെ ചുണ്ടുകൾ കവിൾ തീർത്ത തണുത്ത ചിത്രമായിരുന്നു. പക്ഷേ ഇതൊന്നും കാണേണ്ടവൾ മാത്രം കണ്ടില്ല.

“ഓഹ് അങ്ങേരുടെ ഒരു ‘മ്മ്മ്മ്മ്മ്’…ഇങ്ങനെ കെടന്നു മൂളാൻ ഇയാൾ എന്താ മൂങ്ങയൊ!! ഒരു താങ്ക്സ് പറഞ്ഞാൽ പോലും ഒടുക്കത്തെ ഷോ….അസ്സൽ കാണ്ടാമൃഗം…എന്നെ പിടിച്ചു തിന്നാതെ വിട്ടത് ഭാഗ്യം….!

ഈ കാലമാടന് ഇന്നു എന്തു പറ്റിയോ എന്തോ…!! ആകെ ഒരു നനഞ്ഞകോഴി ഭാവം….ഇനി വല്ല കോഴിവസന്തയോ കോഴിപനിയോ പിടിച്ചോ ആവോ… ആ പിടിച്ചാലും അതൊക്കെ ഇങ്ങേരുടെ തൊലിക്കട്ടി കാണുമ്പോഴേ ഇട്ടിട്ടു ഓടും. ആഹ് എന്തോ ആവട്ടെ… എനിക്ക് എന്താ. ”

ഋതു മെല്ലെ എഴുന്നേറ്റു ഫ്രഷ് ആകാൻ വേണ്ടി പോയി…. സച്ചുവാകട്ടെ ഈ സമയം പൂമുഖത്തു എത്തിയിരുന്നു.

“എന്താ മോനെ മുകളിൽ ഒച്ച കേട്ടത്?? ”

“അതു കൈ തട്ടി പാത്രം വീണത് ആണ് അമ്മാവാ… ”

“ആണോ…. ഞാൻ കരുതി ആ കുറുമ്പി വല്ല പാത്രവും എടുത്തു മോന്റെ തലയ്ക്കു എറിഞ്ഞുന്നു…. ഇവിടെ ഋഷിക്ക് ചെലപ്പോൾ ഒക്കെ കിട്ടും. ”

‘അറിഞ്ഞു വെച്ചിട്ട് ആയിരുന്നു അല്ലേ അമ്മാവാ എന്നെ അങ്ങോട്ട്‌ പറഞ്ഞുവിട്ടത് ‘…സച്ചു മനസ്സിൽ ഓർത്തു.

“ഏയ്യ് അങ്ങനെ ഒന്നും ഇല്ല അമ്മാവാ… പിന്നെ ശരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ….
ആഹ് പിന്നെ…അമ്മ കുറച്ചു കഴിഞ്ഞു എത്തും എന്നു വിളിച്ചു പറഞ്ഞുട്ടോ. ”

“ആഹ് മോനെ…. രാവിലെ ഇവിടെയും വിളിച്ചിരുന്നു…. അവൾക്കു ഇനി ഋതുവിനെ കാണാതെ ഒരു സമാധാനവും കാണില്ല. ”

“ശരിയാ…. അമ്മയ്ക്ക് അവളെ ഒത്തിരി ഇഷ്ടം ആണ്…. പിന്നെ ഞാൻ അങ്ങോട്ട്‌ പോകുവാണേ.”

******

ഋതുവിന്റെ ഓണം വെക്കേഷൻ തുടങ്ങി മൂന്നു ദിവസം കഴിഞ്ഞായിരുന്നു സച്ചുവിന്റെ ഇരുപത്തിയെട്ടാം ബർത്ത്ഡേ. അവനു ബർത്ത്ഡേ പാർട്ടി ഒന്നും ഇഷ്ടം അല്ല… അതുകൊണ്ട് തന്നെ രാവിലെ കൃഷ്ണൻകോവിലിൽ പോയി അമ്മ അവന്റെ പേരിൽ ഒരു പാല്പായസം നടത്തും… വീട്ടിൽ ഒരു കുഞ്ഞു സദ്യ ഒരുക്കും. സച്ചു പക്ഷേ അമ്പലത്തിൽ ഒന്നും പോകാറില്ല. കോളേജിൽ പോയതിനു ശേഷം ആണ് അമ്പലത്തിൽ പോക്ക് കക്ഷി നിർത്തിയത്. അമ്മയെന്നല്ല…. ആരു പറഞ്ഞാലും ആ ഒരു കാര്യം മാത്രം അവൻ കേക്കാറില്ല.

പക്ഷേ ഈ വർഷം എന്തുകൊണ്ടോ ബർത്ത്ഡേ ആയിട്ട് അമ്പലത്തിൽ പോകണം എന്നു അവനു വല്ലാത്ത ആഗ്രഹം…അതും ഋതുവിനു ഒപ്പം. അവളോട് നേരിട്ടു പറയാൻ ഉള്ള മടികൊണ്ടു സച്ചു കാര്യം അമ്മയുടെ മുന്നിൽ രണ്ടു ദിവസം മുന്നേ അവതരിപ്പിച്ചിരുന്നു…അമ്മ പറഞ്ഞാൽ അവൾ എന്തായാലും കേൾക്കും എന്നു അവനു ഉറപ്പായിരുന്നു. ഋതുവിനോടൊപ്പം ബർത്ത്ഡേക്കു അമ്പലത്തിൽ പോണം എന്ന സച്ചുവിന്റെ ആഗ്രഹം കേട്ടപ്പോൾ പാവം അമ്മ പകച്ചു പണ്ടാരമടങ്ങിപോയി… എന്റെ മോന്റെ തലയിൽ ഇനി വല്ല ചക്കയോ തേങ്ങയോ വീണത് ആണോ എന്നു പോലും ആ പാവം ഒരു നിമിഷം ചിന്തിച്ചു.

അമ്മയെ കുറ്റം പറയാൻ പറ്റില്ല….അമ്പലത്തിൽ പോകുന്ന കാര്യം പറയാൻ ചെന്നാൽ ചെകുത്താൻ കുരിശു കണ്ടപോലെ പെരുമാറുന്ന മകൻ ഇന്നു ഇങ്ങോട്ട് വന്നു അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞാൽ ഏതൊരമ്മയും ഇങ്ങനെ ഒക്കെ ചിന്തിച്ചു പോകും… എന്തായാലും അമ്പലത്തിൽ പോകുന്ന കാര്യം മുടക്കണ്ട എന്നു കരുതി അവർ കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല.

കാണ്ടാമൃഗത്തിന്റെ കൂടെ അമ്പലത്തിൽ പോണ കാര്യം അപ്പച്ചി പറഞ്ഞപ്പോൾ തന്നെ ഋതുവിന്റെ പാതിജീവൻ പോയി…പറ്റില്ല എന്നു പറയാൻ തന്നെയായിരുന്നു അവളുടെ തീരുമാനം. പക്ഷെ അപ്പച്ചിയുടെ പ്രതീക്ഷയോടെ ഉള്ള നിൽപ്പ് കണ്ടപ്പോൾ അതിനവൾക്ക് കഴിഞ്ഞില്ല…പാതി മനസ്സോടെ ആണേലും അവൾ സമ്മതം മൂളി. പക്ഷേ ഒരു കണ്ടിഷൻ വെച്ചു…. ഇവിടെ നിന്നു അടുത്ത അമ്പലത്തിൽ പോകാൻ വേണ്ടി ഡ്യൂക്കിൽ വലിഞ്ഞു കേറാൻ പറയരുത് എന്നു. എങ്ങനെയെങ്കിലും ഋതുവിനു ഒപ്പം അമ്പലത്തിൽ പോകാൻ കാത്തുനിന്ന സച്ചുവിനു അവളുടെ എല്ലാ കണ്ടിഷനും ഒക്കെ ആയിരുന്നു.

ബർത്ത്ഡേക്കു രാവിലെ തന്നെ ഋതുവിനു ഇഷ്ടം ഉള്ള റോയൽബ്ലൂ കളർ ഷർട്ട്‌ ഒക്കെ ഇട്ടു അമ്പലത്തിൽ പോകാനായി സച്ചു റെഡി ആയി നിന്നു…ഏഴര കഴിഞ്ഞിട്ടും അവളെ കാണാത്തയപ്പോൾ ഉറക്കപ്രാന്തി തന്നെ തേച്ചു എന്നു പോലും അവൻ കരുതി…പക്ഷേ പാവം ഋതു സച്ചുവിനുള്ള ഗിഫ്റ്റ് പാക്ക് ചെയ്യുകയായിരുന്നു…

ഇന്നോളം അവനു ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ട് യാതൊന്നും അവൾ നൽകിയിട്ട് ഇല്ല. പക്ഷേ ഈ തവണ അവൾക്കൊപ്പം അമ്പലത്തിൽ വരുന്ന ആൾക്ക് ഒന്നും കൊടുക്കാതിരുന്നതു ശരിയല്ലല്ലോ എന്നോർത്താണ് എന്തേലും ഗിഫ്റ്റ് കൊടുക്കണം എന്നു ഉറപ്പിച്ചതു….പക്ഷേ ആ കാണ്ടാമൃഗത്തിന് എന്തുവാങ്ങി കൊടുക്കും എന്നു അവൾക്കു ഒരു പിടിയും ഉണ്ടായിരുന്നുന്നില്ല…ഒത്തിരി നേരത്തെ ആലോചനകൾക്ക് ഒടുവിൽ ആണ് ഒരു ഗിഫ്റ്റ് ഫിക്സ് ചെയ്തത്….സച്ചുവിനു അതു ഇഷ്ടമാകും എന്നു യാതൊരു ഉറപ്പും ഇല്ലായിരുന്നു എങ്കിലും അങ്ങനെ ഒരു ഗിഫ്റ്റ് കൊടുക്കാൻ ആണ് അവൾക്കു തോന്നിയത്.

വീട്ടിൽ നിന്നു ഇറങ്ങുപോൾ തന്നെ കണ്ടു അപ്പുറത് പൂമുഖത്തു തന്നെയും കാത്തു നിൽക്കുന്ന സച്ചുവിനെ… നീല ഷർട്ടിൽ അവനെ കണ്ടപ്പോൾ അവൾക്കു എന്തോ സന്തോഷം തോന്നി. പക്ഷേ ആളുടെ സംസാരം കേട്ടതോടെ സന്തോഷം ഒക്കെ പറപറന്നു. ഋതുവിനെ കണ്ടപ്പോൾ തന്നെ സച്ചു എന്നത്തേയും പോലെ വഴക്ക് തുടങ്ങി…വഴക്ക് ഒന്നും ഇല്ലാതെ കുറച്ചു റൊമാന്റിക് ആകണം എന്നു സ്വന്തം മനസിനെ സച്ചു എത്ര പറഞ്ഞു പഠിപ്പിച്ചാലും അവളെ കാണുമ്പോൾ എല്ലാം പഴയപടിയാകും…അവളെ ദേഷ്യം പിടിപ്പിക്കാൻ ആ മനസ്സിന് അത്രയ്ക്ക് ഇഷ്ടമാണെന്ന് സാരം.

“നീ എന്താ താമസിച്ചേ…. ഇതിലും ഭേദം അമ്പലം അടച്ചിട്ടു വന്നാൽ പോരായിരുന്നോ? ”

“ബർത്ത്ഡേ ആയിട്ട് എങ്കിലും തനിക്കു ഈ അലർച്ച ഒന്നു നിർത്തിക്കൂടെ… ഇടയ്ക്കിടെ അലറാൻ താൻ എന്താ കൂട്ടം തെറ്റിയ ആനയാണോ??? അതോ മൃഗശാലയിലെ സിംഹമോ??”

“അല്ലേടി നിന്റെ കെട്ടിയോൻ…. എന്തേയ്?? ”

“അയ്യോ…. എനിക്ക് ഒന്നും ഇല്ലേയ്യ്…താൻ ആരുടെ വേണേലും കെട്ടിയോൻ ആയിക്കോ… എന്നെ വിട്ടേക്ക്.

പിന്നെ അമ്പലം 10 മണി കഴിഞ്ഞേ അടയ്‌ക്കൂ…അതിനു 8 മണിക്കേ കിടന്നു ബഹളം ഉണ്ടാക്കണ്ട.”

“എന്നാൽ അതു നിനക്ക് നേരുത്തേ മൊഴിഞ്ഞൂടായിരുന്നോ?? ”

“വർഷങ്ങൾ ആയിട്ട് അമ്പലത്തിൽ പോകാത്ത തനിക്കു അതു അറിയാത്തതു എന്റെ കുറ്റം ആണോ??….എന്തോന്ന് ചെയ്താലും കുറ്റം മുഴുവൻ എനിക്ക്. ”

“ഓഹ്…. ഇനി അധികം സംസാരം ഒന്നും വേണ്ടാ….വാ പോകാം. ”

“ഒരു മിനിറ്റ്….ദാ ഒരു കുഞ്ഞു ഗിഫ്റ്റ് ആണ്. ഇഷ്ടം ആകുമോ എന്നു അറിയില്ല…Happy Birthday. ”

സച്ചു ഒന്നു സംശയിച്ചാണ് ഗിഫ്റ്റ് വാങ്ങിയത്…മുൻപ് ബർത്ത്ഡേയ്ക്ക് മൂക്കുത്തി കൊടുത്തു ദേഷ്യം പിടിപ്പിച്ചതിന് പകരം ആയിട്ട് വല്ല ടൈം ബോംബും കൊണ്ടു വന്നതാണോ എന്നു പോലും അവൻ സംശയിച്ചു… ഋതു ആയതു കൊണ്ടു ഒന്നും പറയാൻ പറ്റില്ല…അതും ചെയ്യാൻ ചാൻസ് ഉണ്ട്.

അവൻ മെല്ലെ ആ ഗിഫ്റ്റ് തുറന്നു… അതിൽ ഒരു ഫോട്ടോ ആയിരുന്നു…സച്ചുവിന്റെയും ഋതുവിന്റെയും ഒരുമിച്ചുള്ള ഒരു പഴയ ഫോട്ടോ…ഇരുവരും കുഞ്ഞായിരുന്നപ്പോൾ എടുത്ത അമ്പലത്തിന്റെ കല്പടവിൽ ഋതുവിനെയും ചേർത്തു പിടിച്ചു നിൽക്കുന്നൊരു ഫോട്ടോ.
അവളോടൊപ്പം ഉള്ളതിൽ വെച്ചു അവനു ഏറ്റവും ഇഷ്ടം ഉള്ള ഫോട്ടോയായിരുന്നു അതു…ഇടയ്ക്കെപ്പോഴോ സച്ചുവിന്റെ കൈയിൽ ഉണ്ടായിരുന്ന ആ ഫോട്ടോയുടെ കോപ്പി കളഞ്ഞു പോയിന്നു അപ്പച്ചി പറയുന്നത് ഋതു കേട്ടിരുന്നു…അതു കൊണ്ടാണ് ഇങ്ങനെ ഒരു ഗിഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചത്…

അതു കണ്ടു ഒരു നിമിഷം സച്ചുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു. സച്ചേട്ടാ…സച്ചേട്ടാന്നു വിളിച്ചു പുറകെ ഓടിയിരുന്ന ഒരു കുറുമ്പി പെണ്ണിന്റെ മുഖം അവന്റെ തെളിഞ്ഞു വന്നു. തന്റെ മുഖം ഒന്നു വാടിയാൽ ഉണ്ടക്കണ്ണു നിറച്ചു ചിണുങ്ങി കരഞ്ഞിരുന്നവളെ…! ഇന്നു ആ നാവിൽ നിന്നു സച്ചുയേട്ടാ എന്നൊരു വിളി കേൾക്കാൻ ആ കാതുകൾ വല്ലാതെ കൊതിക്കുന്നുണ്ട്… പക്ഷേ അതു വിളിക്കേണ്ട നാവു വർഷങ്ങളായി പിണക്കത്തിൽ ആണെന്ന് മാത്രം.

“ഗിഫ്റ്റ് ഇഷ്ടം ആയോ???”

“മ്മ്… ഇഷ്ടം ആയി… താങ്ക്സ്… ”

“മ്മ്… കേൾക്കാൻ ഒരു രസം ഉണ്ട്.”

“എന്ത്?? ”

“തന്റെ ഈ വായിൽ നിന്നു ഈ താങ്ക്സ് കേൾക്കാൻ ഒരു സുഖം ഉണ്ടെന്ന്….അപൂർവം ആണല്ലോ. അതുകൊണ്ടാകും.

ആഹ് എന്തായാലും വാ… നമുക്ക് പോകാം. ”

സച്ചുവും ഋതുവും അമ്പലത്തിലേക്ക് നടന്നു…. ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഇതുപോലെ ഒരുമിച്ചു അമ്പലത്തിൽ പോകുന്നത്. കുഞ്ഞിലേ സച്ചേട്ടന്റെ കൈയിൽ തൂങ്ങി അമ്പലപ്പടികളിലും വഴിയിലും ഓടിനടന്ന ആ കുട്ടിക്കാലം ഋതുവിന്റെ മനസ്സിൽ നിറഞ്ഞു. അവൾ നിരാശയോടെ ഓർത്തു.

“പുതിയൊരു അവകാശി ഏട്ടനു ഇല്ലായിരുന്നു എങ്കിൽ എനിക്കെന്നും സച്ചുയേട്ടന്റെ വാവാച്ചിയായി ജീവിക്കായിരുന്നു…ഈ കൈയിൽ കയ്യും കോർത്തു ഈ ജന്മം മുഴുവൻ ഒപ്പം നടക്കാമായിരുന്നു…പക്ഷേ എനിക്കതിനു ഭാഗ്യം ഇല്ലാണ്ട് പോയി..”

വീട്ടിൽ നിന്നും അമ്പലത്തിലേക്ക് പതിനഞ്ചു മിനിറ്റ് നടക്കാൻ ഉള്ള ദൂരം ഉണ്ടായിരുന്നു…പട്ടുപാവാടയും ഇട്ട് സച്ചുവിനു ഒപ്പം നടന്നെത്താൻ ഋതു നന്നേ പാടുപെട്ടു…സച്ചു ആണേൽ റോക്കറ്റ് സ്പീഡിൽ ആണ് നടക്കുന്നത്…പാവാടയും പൊക്കിപിടിച്ചു ഋതു അവസാനം പിറകെ ഓടേണ്ടി വന്നു അവനു ഒപ്പം എത്താൻ.

പെണ്ണിനൊപ്പം അമ്പലത്തിൽ പോണം എന്നൊക്കെ ആഗ്രഹിച്ചു അമ്പലത്തിൽ എത്തിയപ്പോഴാണ് അമ്പലത്തിൽ ഷർട്ട്‌ ഇട്ടു കേറാൻ പറ്റില്ലല്ലോ എന്നു അവൻ ഓർത്തത്…കഴിഞ്ഞ ഒൻപതു വർഷമായി അവൻ അമ്പലത്തിൽ വരാത്തതു ഈ ഒരൊറ്റ കാരണം കൊണ്ടാണ്…വീട്ടിൽ പോലും ഷർട്ടോ ബനിയനോ ഇടാതെ ഈ കാലയളവിൽ അവൻ നിന്നിട്ടില്ല…കാരണം നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന ഋതുയെന്ന പേര് രഹസ്യമായി വെയ്ക്കാനുള്ള അവന്റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം മറ്റുള്ളവരുടെ കണ്ണിൽ അവനെ ഒരു നിരീശ്വരവാദിയാക്കി മാറ്റി… പ്രേത്യേകിച്ചു ഋതുവിന്റെ കണ്ണിൽ.

“പെട്ടല്ലോ ദൈവമേ….ആവേശം മൂത്തു ഇങ്ങോട്ട് വന്നപ്പോൾ ഷർട്ടിന്റെ കാര്യം ഞാൻ മറന്നു…അമ്പലത്തിൽ കേറിയാൽ ഈ കുരുപ്പ് ടാറ്റൂ കാണും…. എല്ലാം കൊളമാകുകയും ചെയ്യും. അന്ന് എന്റെ പെണ്ണിന്റെ മൂക്കിൽ നരകമുള്ളു കുത്തിയിറക്കിയ സങ്കടം മാറാൻ വേണ്ടി ചെയ്തത് ആണ്…. ദേഷ്യത്തിൽ അവളെ വേദനിപ്പിച്ചു പോയതിനു ഒരുപാട് രീതിയിൽ ഞാൻ എന്റെ ശരീരം വേദനിപ്പിച്ചിട്ട് ഉണ്ട്… ദേഷ്യത്തേക്കാൾ കൂടുതൽ ആ ഉണ്ടമൂക്കിൽ ഒരു നീലകല്ല് മൂക്കുത്തി കാണാൻ ഉള്ള കൊതി കൊണ്ടു ചെയ്തു പോയതാ….പെണ്ണ് വേദനിച്ചു പിടയുന്നത് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി…ഇന്നും അതോർക്കുമ്പോൾ ഒരു നൊമ്പരമാണ് മനസ്സിന്.

പക്ഷേ ഇപ്പോൾ എനിക്ക് ഈ ടാറ്റൂ ഒത്തിരി ഇഷ്ടം ആണ്. എവിടെപോയാലും ഇതു കാണുമ്പോൾ കിളിക്കുഞ്ഞു ഒപ്പം ഉള്ള ഫീൽ ആണ്‌.”

“ഹലോ…. എന്തു ആലോചിച്ചു നിക്കുവാ??? ദൈവത്തെ കാണാൻ അകത്തോട്ടു ചെല്ലണം… അല്ലാണ്ട് ഇവിടെ നിന്നു വായിനോക്കി കൊണ്ടു നിക്കുമ്പോൾ തന്നെ കാണാൻ ദൈവം ഇങ്ങോട്ട് ഇറങ്ങി വരില്ല…ഷർട്ട്‌ ഊരി അകത്തേക്ക് കേറാൻ നോക്കു.”

“ഓഹ് പിന്നെ ദൈവം തൂണിലും തുരുമ്പിലും ഉണ്ട്‌…. പിന്നെ നമ്മൾ ആണുങ്ങളുടെ സിക്സ് പാക്ക് ബോഡി നാട്ടുകാരെ കാണിച്ചാലേ ദൈവത്ത കാണാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ….അങ്ങനെ എന്റെ ബോഡി നിന്നെ പോലെ ഉള്ള പെമ്പിള്ളേരെ കാണിച്ചിട്ട് എനിക്ക് ദൈവത്തെ കാണണ്ട… ഞാൻ ഇവിടെ പുറത്തു നിന്നു പ്രാർഥിച്ചോളാം…നീ പോയിട്ടു വാ.”

“അയ്യ…..ഉന്തിയ വാരിയെല്ലും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story