രുദ്രാക്ഷ : ഭാഗം 7

രുദ്രാക്ഷ : ഭാഗം 7

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

സൂര്യരശ്മികൾ ജനാലവഴി മുഖത്ത് തൊട്ടപ്പോൾ ചുളിഞ്ഞ മുഖവുമായി സിദ്ധു വലതുവശത്തേക്ക് പരതി. അവിടെ രുദ്രയെ കാണാതവൻ തല തടവിക്കൊണ്ട് എഴുന്നേറ്റു.
ഫ്രഷ് ആയി താഴെ വന്നപ്പോൾ അടുക്കളയിൽനിന്നും ദോശ മൊരിയുന്നതിന്റെയും കടുക് താളിക്കുന്നതിന്റെയും ആസ്വാദ്യകരമായ ഗന്ധം അവനെ തേടിയെത്തി.

നീളൻ മുടി വിടർത്തിയിട്ട് ഇളംമഞ്ഞ നിറത്തിലുള്ള സാരി ചുറ്റി അടുക്കളയിൽ പാചകം ചെയ്യുന്ന രുദ്രയെ കണ്ടവന്റെ മനം നിറഞ്ഞു.

അവൾക്കുമുൻപിൽ നിന്ന് അവനവളെ ഇമ ചിമ്മാതെ നോക്കി. അവന്റെ സാമീപ്യമറിഞ്ഞവൾ ഉൾക്കിടിലത്തോടെ തലയുയർത്തി. തലേന്ന് രാത്രിയിലെ കടന്നുപോയ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞപ്പോൾ മുഖം കുനിയുകയും മേൽച്ചുണ്ടിൽ വിയർപ്പുമണികൾ സ്ഥാനം പിടിക്കുകയൂം ചെയ്തു. അവൻ കൈനീട്ടിയവളുടെ മുഖം കോരിയെടുത്തു. തലേന്ന് രാത്രിയിലെ നിമിഷങ്ങളുടെ പ്രതീകമായി രക്തം കല്ലിച്ചു കിടക്കുന്ന അധരങ്ങളിലേക്കവന്റെ മിഴികൾ തങ്ങിനിന്നു.

വേദനിപ്പിച്ചോ പെണ്ണേ നിന്നെ ഞാൻ.. പിന്നിൽ നിന്നവളെ വാരിപ്പുണരുന്നവൻ കേട്ടപ്പോൾ തലേന്ന് രാത്രിയിൽ തന്റെ ഉടലിനെയൊന്നാകെ അനുവാദം കൂടാതെ ഉഴുതുമറിച്ച മനുഷ്യനാണോ തന്റെ മുൻപിൽ നിൽക്കുന്നതെന്ന് ഒരുമാത്ര അവൾ സംശയിച്ചുപോയി.

ഒരുപാട് കൊതിച്ചതാ ഞാൻ നിന്നെ. നീ പൂർണ്ണമായും എന്റേതായപ്പോൾ എത്ര സന്തോഷമായെന്നോ എനിക്ക്. എന്റെ മാത്രമാ നീ മറ്റാരും നിന്നിൽ അവകാശം പറയുന്നത് സഹിക്കാൻ എനിക്ക് കഴിയില്ല. അത്രയ്ക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ ലോകത്ത് കെട്ടിപ്പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം മാത്രമുള്ളവന്റെ ജീവിതത്തിലേക്ക് എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനുമായി നീയേയുള്ളൂ..
കാതോരം ചുണ്ട് ചേർത്തവൻ പറഞ്ഞ വാക്കുകൾ കേട്ട് അവളുടെ ഉടൽ കോരിത്തരിച്ചു. ആദ്യമായി അവൾക്കവനോട് വല്ലാത്ത സ്നേഹം തോന്നി. അല്ലെങ്കിലും എത്ര വലിയ വേദനയ്ക്കും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story