നിന്നരികിൽ : ഭാഗം 19

നിന്നരികിൽ : ഭാഗം 19

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

“ഞാനിത് സമ്മതിക്കില്ല…..

തറവാട്ടിലേക്ക് പോകുന്ന കാര്യം ഡിസ്‌കസ് ചെയ്യവേ നന്ദു ഒട്ടും ആലോചിക്കാതെ പറഞ്ഞു…

“നന്ദു… അങ്ങനെ പറയാതെ…ഒരൊറ്റ തവണയല്ലെടി

. ശ്രെദ്ധ പറഞ്ഞതും നന്ദു അവളെ തുറിച്ചു നോക്കി…

ജിത്തുവും ഇവൾക്കിത് എന്തെന്ന ഭാവത്തിൽ അവളെ നോക്കി

ജിത്തുവും ശ്രെദ്ധയും വീട്ടിലെത്തിയിരുന്നു…..

അവനും നാരായണനും നന്ദുവിനൊപ്പമായിരുന്നു….

സിദ്ധു മിണ്ടാതെ ഇരുന്നതേയുള്ളു….

അവന് പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുനെങ്കിലും നന്ദുവിനെ എതിർത്തു കൊണ്ട് പോകണമെന്ന ചിന്ത അവന്റെ മനസ്സിൽ ഉണ്ടായില്ല….

“നന്ദു ടീ… പ്ലീസ്… ഒരു തവണത്തേക്കല്ലേ….അതും വെറും 3ദിവസത്തെ കാര്യം…. ഒന്ന് സമ്മതിക്കടി…

“നീ എന്തറിഞ്ഞിട്ടാ അങ്ങോട്ടേക്ക് പോവാനായിട്ട് ധിറുതി പിടിച്ചു നില്കുന്നെ… നിങ്ങളാരും അവിടേക്ക് ചെല്ലുന്നത് പോലല്ല സിദ്ധുവേട്ടൻ അങ്ങോട്ടേക്ക് ചെല്ലുമ്പോഴുള്ള അവരുടെ പ്രതികരണം…. ഇതിപ്പോ ഏതോ ഒരു തിരുമേനി നിർബന്ധം പറഞ്ഞോണ്ട് മാത്രം ഇത്രനാളും അവര് അംഗീകരിക്കുക പോലും ചെയ്യാത്തൊരു ബന്ധതിനെ കുഴിച്ചെടുത്തു കൊണ്ട് അങ്ങോട്ടേക്ക് ക്ഷണിക്കുന്നത്….. അല്ലാതെ സ്നേഹം കൊണ്ടൊന്നുമല്ല….

“സത്യം…

നന്ദു പറഞ്ഞത് ജിത്തു ശെരിവെച്ചു…

“എന്ത് സത്യമെന്ന്…നിങ്ങള് സിദ്ധുഏട്ടന്റെ മുഖത്തേക്ക് നോക്കിയേ… ആ പാവത്തിന് അങ്ങോട്ടേക്ക് പോകണമെന്നും പൂജയിൽ പങ്കെടുക്കണമെന്നും നല്ല ആശയുണ്ട്…. ഒന്നുമില്ലെങ്കിലും… അവരൊക്കെ സിദ്ധുഏട്ടന്റെ ബന്ധുക്കളല്ലേ… ഒന്ന് കാണണമെന്ന് ഏട്ടനും ആഗ്രഹം കാണില്ലേ….

“ആണോ…. സിദ്ധുഏട്ടന് അങ്ങോട്ടേക്ക് പോകണമെന്നുണ്ടോ….. ഉള്ളത് പറഞ്ഞാൽ മതി…

നന്ദു അവന് നേരെ തിരിഞ്ഞു

അവനൊന്നും മിണ്ടാതെ അവളെ നോക്കി.

“നിർബന്ധം ഒന്നുമില്ല…. എങ്കിലും പോയാൽ കൊള്ളാമായിരുന്നു…..

“ഓഹോ…. നിങ്ങളുടെ തലയില് ഇപ്പഴും ആൾതാമസം ഇല്ലല്ലോ…ഇത്ര നാളും ഒന്ന് തിരിഞ്ഞു പോലും നോക്കാത്തവർ ഇപ്പൊ എവിടുന്ന് പൊട്ടി വന്നു…. അങ്ങോട്ട്‌ ചെന്നാലുടനെ അവരവിടെ തലയിലെടുത്തു വെച് പൂജിക്കുമെന്ന് പറഞ്ഞാണോ ഇരിക്കുന്നെ…കാര്യങ്ങൾ ഒന്ന് മനസിലാക്ക് സിദ്ധുവേട്ടാ

“എനിക്കറിയാം… അവരാരും എന്നെ അംഗീകരികില്ലെന്ന്… പക്ഷെ അങ്ങനെ എനിക്കവരെയും ഉപേക്ഷിക്കാൻ പറ്റുവോ… അവരൊക്കെ എന്റെ തന്നെ സ്വന്തമല്ലേ…. മുത്തശ്ശി പറഞ്ഞത് താനും കേട്ടതല്ലേ ഇപ്പോഴത്തെ തലമുറയിലെ ഒരാള് വന്നിലെങ്കിൽ പോലും ആ പൂജ പൂർത്തിയാക്കാൻ കഴിയില്ല…എല്ലാവരുടെയും നല്ലതിന് വേണ്ടിയല്ലേ….

ഇങ്ങേര് ഒരിക്കലും നന്നാവാൻ പോണില്ല…..

“എന്താന്നൊച്ച ആയിക്കോ….പോകുകയോ.. താമസിക്കുകയോ…. എനിക്കിതിൽ യതൊരു പങ്കുമില്ല…. പക്ഷെ തിരിച്ചിങ്ങു പോയപോലെ തന്നെ വന്നേക്കണം… അല്ലാതെ വല്ലോരും പറയുന്ന പുതിയ വല്ല വട്ടുകളും കേട്ട് വന്ന് എന്നോട് പെരുമാറിയാൽ നോക്കിക്കോ….

അവനോട് ഒരു താക്കിത് പോലെ പറഞ്ഞു കൊണ്ട് നന്ദു എഴുനേറ്റു പോയി

“ശെടാ… അപ്പോ അവള് വരൂലേ…. ശ്രെദ്ധ നിരാശയോടെ പറഞ്ഞു

“നിനക്കെന്തെടി…. ഇത്ര കുത്തിതിരിപ്പ്….

ജിത്തു അവളുടെ തലയിൽ കൊട്ടികൊണ്ട് ചോദിച്ചു

“അതില്ലേ.. ജിത്തുവേട്ടാ… ആ ലക്ഷ്മിഅമ്മായിക്കിട്ടു നല്ലൊരു പണി കൊടുക്കണമെന്ന് ഞാൻ കൊറേ നാളായിട്ട് വിചാരിക്കുന്നു… നന്ദു വിചാരിച്ചാൽ അത് വളരെ സിമ്പിൾ ആയിട്ട് നടക്കും… അതോണ്ടാ… അല്ലാതെ സിദ്ധുവേട്ടനെ അങ്ങോട്ട് കൊണ്ട് പോയി അവിടുള്ളതിന്റെയൊക്കെ ഉപ്പിലിട്ടമോന്ത കാണിക്കാൻ എനിക്കും ഒട്ടും ഇഷ്ട്ടല്ല….

ശ്രെദ്ധ പറയുന്നത് കേട്ട് സിദ്ധു താടിക്ക് കൈകൊടുത്തു ഇരുന്നു പോയി….

അനിയത്തിക്ക് പറ്റിയ ചേച്ചി തന്നെ…

അവൻ ചിരിയോടെ ജിത്തുവിനെ നോക്കവേ അവൻ തലയ്ക്ക് കയ്യും കൊടുത്തു ഇരിപ്പാണ്…

യശോദയും നാരായണനും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി

“സിദ്ധുഏട്ടാ… ഏട്ടനുടെ എന്നെ സഹായിക്കണം…. അവളെ കൂടി എങ്ങനെയെങ്കിലും ഏട്ടന്റെ കൂടെ വരുത്തിപ്പിക്കണം…. അല്ലെങ്കിലും നന്ദു കൂടെ വരാതെ സിദ്ധുഏട്ടൻ വരില്ലെന്ന് എനിക്കറിയാം…. എന്നാലും ഇനി അതിന്റെ പേരിൽ ഇ യാത്ര മാറ്റി വയ്ക്കരുത് പ്ലീസ്…. മൂന്നു ദിവസം നമുക്കവിടെ അടിച്ചുപൊളിക്കന്നെ…. എന്താ….

“എടി… മരപ്പട്ടി… നീ വെറുതെ ഇരുന്നേ…ആ വീടിനെ ഒരു യുദ്ധഭൂമിയാക്കാനായിട്ട്… ഞാനും അവനുടെ പോയിട്ട് വന്നോളാം… വെടിമരുന്നും തീയുമൊക്കെ ഇവിടെ നിന്നാൽ മതി…

“ഇങ്ങേരങ്ങനെ പലതും പറയും…. സിദ്ധുഏട്ടൻ അവളോട്‌ സംസാരിച്ചു ശെരിയാക്കാനാട്ടോ… അല്ലെ അച്ഛാ….

അവള് നാരായണനോട് ചോദിച്ചു

“അതന്നെ…. നന്ദു കൂടി ഉണ്ടെങ്കിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story