DubaiGulfUAE

കെജി മുതല്‍ യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍ബന്ധമാക്കി

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിര്‍ബന്ധമാക്കി. സെപ്തംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ കെജി മുതല്‍ 12ാം ക്ലാസുവരെ എഐ പ്രത്യേക വിഷയമായി പഠിപ്പിക്കും.

സാങ്കേതിക വിദ്യയെ കുറിച്ച് അറിവ് പകരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിര്‍മ്മിത ബുദ്ധിയില്‍ ഉയര്‍ന്ന സാങ്കേതിക യോഗ്യതയുള്ളവരെയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കുകയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.രാജ്യത്തെ എഐ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!