സമരം ശക്തമാക്കാനൊരുങ്ങി ആശമാർ; ഇന്ന് മുതൽ കൂട്ട ഉപവാസ സമരം
Mar 24, 2025, 08:25 IST

സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. കൂട്ട ഉപവാസ സമരം ഇന്ന് മുതൽ ആശ വർക്കർമാർ ആരംഭിക്കും. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചു നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. ഇവർക്ക് പിന്തുണയുമായാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം 43ാം ദിവസവും തുടരുകയാണ്. സമരത്തിന്റെ മൂന്നാംഘട്ടമായി തുടങ്ങിയ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ് നേരത്തെ നിരാഹാരമിരുന്ന ആർ ഷീജയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.