എങ്ങനെ തോന്നിയടോ…സ്വന്തം ഉമ്മായെ വെട്ടിക്കൊല്ലാന്‍; അതും ട്യൂമറിന്റെ വേദനയില്‍ പുളയുമ്പോള്‍
താമരശ്ശേരിയില്‍ നിന്ന് നെഞ്ചുലയ്ക്കുന്ന വാര്‍ത്തകള്‍
ശരീരത്തില്‍ വളരുന്ന മാരക രോഗമുണ്ടാക്കുന്ന വേദന, മരുന്നിന്റെ ക്ഷീണം, ലഹരിക്കടിമായായ ഏക മകനെ കുറിച്ചുള്ള ചിന്തകള്‍, സാമ്പത്തിക പ്രതിബന്ധത ഓര്‍ത്തുള്ള നിരാശ, മറ്റൊരാളുടെ വീട്ടില്‍ കഴിയേണ്ട ഗതികേട് ഓര്‍ത്തുകൊണ്ടുള്ള കണ്ണുനീര്‍…ഇങ്ങനെ തുടങ്ങി താമരശ്ശേരി പുതുപ്പാടിയില്‍ ഇന്ന് വൈകുന്നേരത്തോടെ മകന്റെ കത്തിക്ക് ഇരയായ സുബൈദയുടെ ഇന്ന് ഉച്ചവരെയുള്ള ചിന്ത ഇതൊക്കെയായിരുന്നു.
എന്നാല്‍, ഏക മകന്‍ ആഷിഖിന്റെ ക്രൂരതക്കിരയായി തറയില്‍ പിടഞ്ഞു മരിച്ചതോടെ എല്ലാ വേദനകളും മറന്ന് അവര്‍ യാത്രയായയി. അല്ലെങ്കിലും ഇങ്ങനെയൊരു ക്രൂരനായ മകനും ഇത്രയേറെ വേദനാജനകമായ രോഗവും ഉള്ള ഈ ലോകത്ത് സുബൈദ സുരക്ഷിതയായിരുന്നില്ലെന്ന് വേണം കരുതാന്‍…ആശ്വസിക്കാന്‍.
ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് ഉമ്മായെ കാണാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് കൊലയാളിയായ 25കാരന്‍ കേരളത്തിലെത്തുന്നത്. എന്നാല്‍, ചിരിക്കുന്ന ആ ലഹരി പിശാചിന്റെ ഉള്ളില്‍ കൊലപാതകത്തെ കുറിച്ചുള്ള കണക്കുകൂട്ടലായിരുന്നു. സുബൈദയുടെ സഹോദരി ജോലിക്ക് പോയ തക്കം നോക്കി അപ്പുറത്തെ വീട്ടില്‍ നിന്ന് തേങ്ങ പൊൡക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയ ആശിഖ് ഉമ്മായെ വെട്ടിക്കൊല്ലുകയായിരുന്നു.
നിലവിളി കേട്ടാണ് നാട്ടുകാര്‍ അവിടേക്ക് എത്തിയത്. അപ്പോള്‍ അവരാരും ആശിഖിനെ കണ്ടില്ല. പിന്നീട് സുബൈദയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ഒരുകൂട്ടര്‍ വീടിന് ചുറ്റും പരിശോധന നടത്തുകയും ചെയ്തു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ആശിഖ് വീടിന്റെ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ നോക്കവെയാണ് പിടിയിലാകുന്നത്.