വില്‍ക്കുന്നത് കൊണ്ടല്ലേ വാങ്ങുന്നത്; കൂളിംഗ് ഫിലീമും അലോയ് വീലുമൊക്കെ നിരോധിക്കാന്‍ പറയൂ; മോട്ടോര്‍ വകുപ്പിനോട് ആസിഫ് അലി
പ്രസ്താവന റോഡ് സുരക്ഷാ പരിപാടിയില്‍
മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടന്‍ ആസിഫ് അലി യുവാക്കള്‍ കാലങ്ങളായി പറയാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നം തലയുയര്‍ത്തി തന്നെ പറഞ്ഞു. കൂളിംഗ് ഫിലീമും അലോയ് വീലും മറ്റ് ആള്‍ട്ടറേഷന്‍ ആക്‌സസറീസുകളും വാഹനത്തില്‍ ഫിറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന എം വി ഡിയുടെ നടപടികളെ പുച്ഛിച്ചാണ് നടന്‍ സംസാരിച്ചത്. കേരളത്തില്‍ വ്യാപകമായി ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുകയും അത് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനും അമര്‍ഷത്തിനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നടന്റെ പ്രസ്താവന.
എംവിഡി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ല. വണ്ടിയുടെ കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്‌സസറീസ്. ഇതെല്ലാം നിരോധിക്കാന്‍ നിങ്ങള്‍ ഗവണ്‍മെന്റിനോട് പറയണം.
ഞങ്ങള്‍ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങള്‍ റോഡില്‍ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മേടിക്കില്ല.ചൂടുള്ളത് കൊണ്ടും െ്രെപവസി പ്രശ്‌നങ്ങളുള്ളത് കൊണ്ടും പല സമയത്തും ഞങ്ങള്‍ക്ക് കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടി വന്നേക്കാം. ഇത് ഞാന്‍ ഒരിക്കലും നിങ്ങളെ മോശമാക്കി പറയുന്നതല്ല. അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. അത് കീറിക്കളയുന്നതിനേക്കാള്‍ നല്ലത് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്’ അസിഫ് അലി പറഞ്ഞു.
എംവിഡി ഉദ്യോഗസ്ഥരില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാര്‍ക്കറ്റില്‍ അതെല്ലാം സുലഭമായി ലഭിക്കുന്നതുകൊണ്ടാണ് യുവാക്കള്‍ ഇത്തരത്തിലുള്ള അള്‍ട്രേഷനുകള്‍ ചെയ്യുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നും കാണാറില്ല. ഈ വിഷയമാണ് നടന്‍ മുന്നോട്ടുവെച്ചത്.