കാറിന് തീപിടിച്ച് ചണ്ഡിഗഢ് സർവകലാശാലയിലെ അസോ. പ്രൊഫസറും രണ്ട് മക്കളും മരിച്ചു

കാറിന് തീപിടിച്ച് ചണ്ഡിഗഢ് സർവകലാശാലയിലെ അസോ. പ്രൊഫസറും രണ്ട് മക്കളും മരിച്ചു
കാറിന് തീപിടിച്ച് ചണ്ഡിഗഢ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും രണ്ട് മക്കളും മരിച്ചു. സന്ദീപ് കുമാർ(37), മക്കളായ അമാനത്ത്, പ്രാപ്തി എന്നിവരാണ് മരിച്ചത്. ഷഹാബാദിന് സമീപം ചണ്ഡിഗഢ്-അംബാല ഹൈവേയിലാണ് അപകടമുണ്ടായത്. സിവിൽ എൻജിനീയറിംഗ് അസോ. പ്രൊഫസറാണ് സന്ദീപ്. സോനെപത്തിൽ നിന്ന് ഭാര്യ, മക്കൾ, അമ്മ, സഹോദരൻ, സഹോദര ഭാര്യ, മകൻ എന്നിവർക്കൊപ്പം ചണ്ഡിഗഢിലേക്ക് പോകുകയായിരുന്നു. ഡിക്കിയിൽ നിന്നാണ് തീ ഉയർന്നത്. കാറിന്റെ ഡോറുകൾ ലോക്ക് ആയതോടെ കുടുംബം അകത്ത് കുടുങ്ങി. തൊട്ടുപിന്നാലെ മറ്റൊരു കാറിൽ വരികയായിരുന്ന സഹോദരനും കുടുംബവും എത്തി ഡോർ തുറന്നെങ്കിലും സന്ദീപ് കുമാറിനെയും മക്കളെയും രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Share this story