National

മണിപ്പൂരിൽ എസ് പി ഓഫീസിന് നേർക്ക് ആക്രമണം; എസ് പിയക്കം പോലീസുകാർക്ക് പരുക്ക്

മണിപ്പൂരിൽ എസ് പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ് പി ഉൾപ്പെടെ പോലീസുകാർക്ക് പരുക്കേറ്റു. കാങ്‌പോക്പി ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുക്കികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു

സായ്‌ബോൾ മേഖലയിൽ നിന്ന് അർധസുരക്ഷാ സേനകളായ ബിഎസ്എഫിനെയും സിആർപിഎഫിനെയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കികൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിസംബർ 31ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി വനിതകളടക്കമുള്ളവർക്ക് പരുക്കേറ്റിരുന്നു

ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രകടനം നടത്തിയത്. പ്രതിഷേധക്കാരുടെ കല്ലേറിൽ എസ് പി മനോജ് പ്രഭാകറിന്റെ തലയ്ക്ക് പരുക്കേറ്റു. മറ്റ് ചില പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!