അയർലാൻഡിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; മലയാളി യുവാവ് അറസ്റ്റിൽ
Oct 2, 2024, 08:52 IST

അയർലാൻഡിലെ ബെൽഫാസ്റ്റിന് സമീപം ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. ആൻട്രിം ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്‌മോൻ പുഴക്കേപറമ്പിൽ ശശിയാണ് നോർത്തേൺ അയർലാൻഡ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 26ന് രാത്രിയാണ് ജോസ്‌മോൻ വീട്ടിൽ വെച്ച് ഭാര്യയെ തീ കൊളുത്തിയത്. ശരീരത്തിന്റെ 25 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോഴും ചികിത്സയിലാണ്. വീടിന്റെ മുൻവാതിലിലും ഹാളിലും മണ്ണെണ്ണയുടെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. യുവതിയോട് ഭർത്താവ് പതിവായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. യുവതി പതിവായി ഗാർഹിക പീഡനത്തിന് ഇരയായിരുന്നതായും സഹപ്രവർത്തകരും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യുവതി ഭർത്താവിനെതിരെ പരാതി നൽകാൻ തയ്യാറായിരുന്നില്ല.