Kerala
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോയും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. എംസി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ആറ്റുകാൽ പൊങ്കാല ഇടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയും വളർത്തുമകളും വർക്കലയിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. വർക്കല സ്വദേശി കുമാരി, വളർത്തുമകൾ അമ്മു എന്നിവരാണ് മരിച്ചത്
ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ് അമ്മു. കുട്ടി റെയിൽവേ പാളത്തിലേക്ക് കയറി നിൽക്കുന്നതിനിടെ ട്രെയിൻ കടന്നുവരികയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുമാരിയെയും ട്രെയിൻ തട്ടിയത്.