Kerala

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കെതിരെ നരഹത്യക്ക് കേസ്

കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അബ്ദുൽ ലത്തീഫിനെ മർദിച്ച ബസ് ജീവനക്കാർക്കെതിരെ നരഹത്യ ചുമത്തി കേസെടുത്തു. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ബസ് സ്‌റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയിൽ വെച്ച് ഇവർ അബ്ദുൽ ലത്തീഫിനെ മർദിക്കുകയായിരുന്നു. പിന്നാലെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വെച്ച് ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മർദിച്ചതിന് പിന്നാലെയുണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!