ഹോണ്ട: ചരിത്രം തിരുത്തിയെഴുതുന്നു: അടുത്ത വർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കും

Honda

ഇലക്ട്രിക് വാഹന രംഗത്ത് ഗംഭീര തുടക്കമിടാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാനുള്ള നീക്കമാണ് ഹോണ്ട നടത്തുന്നത്. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഹോണ്ടയെങ്കിലും, ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കാത്ത രാജ്യത്തെ ഏക ബ്രാൻഡ് കൂടിയാണ് ഹോണ്ട.

2024 മാർച്ച് ആദ്യ വാരത്തോടെ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുമെന്ന
സൂചനയാണ് കമ്പനി നൽകുന്നത്. ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള വില കുറഞ്ഞ മോഡലാണ് പുറത്തിറക്കാൻ സാധ്യത. ഇന്ത്യക്കായി തയ്യാറാക്കുന്ന പ്രത്യേക പ്ലാറ്റ്ഫോമിലാണ് പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടർ എത്തുകയെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. ഊരിവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള രണ്ട് ഇരട്ട ബാറ്ററികളാണ് ഉൾക്കൊള്ളിക്കുക.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഹോണ്ട. നിലവിൽ, ചൈന, ജപ്പാൻ തുടങ്ങിയ വിപണികളിൽ ഹോണ്ടയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ വില കുറഞ്ഞ വിഭാഗത്തിലെ മത്സരം ശക്തമാക്കാൻ 100 സിസി ബൈക്കും ഹോണ്ട പുറത്തിറക്കുന്നതാണ്

Share this story