ജാവ യെസ്ഡി മോട്ടോർസൈക്കിൾ: പുതിയ കളർ വേരിയന്റുകളിലെ ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചു

Jawa

ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോർസൈക്കിൾ. ഇത്തവണ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളായ ജാവ 42 സ്‌പോർട്‌സ് സ്‌ട്രൈപ്പ്, യെസ്‌ഡിറോസ്റ്റർ എന്നിവയുടെ ഏറ്റവും പുതിയ കളർ വേരിയന്റുകളിലുള്ള ബൈക്കുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. പുതിയ നിറങ്ങളിൽ അവതരിപ്പിച്ചതോടെ, രണ്ട് ബൈക്കുകളെയും കൂടുതൽ ജനപ്രിയമാക്കാൻ കഴിയുമെന്ന് വിലയിരുത്തൽ.

ജാവ 42 സ്‌പോർട്‌സ് സ്‌ട്രൈപ്പിന് കോസ്മിക് കാർബൺ ഷേഡ് ആണ് നൽകിയിരിക്കുന്നത്. ഈ മോഡൽ ബൈക്കുകളുടെ എക്സ് ഷോറൂം വില 1,95,142 രൂപയാണ്. അതേസമയം, ഗ്ലോസ് ഫിനിഷിലുള്ള ക്രിംസൺ ഡ്യുവൽ ടോണാണ് യെസ്ഡി റോസ്റ്റർ ശ്രേണിക്ക് നൽകിയിരിക്കുന്നത്. ഇവയുടെ എക്സ് ഷോറൂം വില 2,03,829 രൂപ. പുതിയ മോഡൽ ബൈക്കുകൾ പുറത്തിറക്കുന്നതിനോടൊപ്പം, കമ്പനി ബിസിനസ്സ് വിപുലീകരണം നടത്തുന്നുണ്ട്. നിലവിൽ, ഇന്ത്യയിൽ 400 ടച്ച് പോയിന്റുകളാണ് കമ്പനിക്ക് ഉള്ളത്.

Share this story