Kerala

ബലേസിയോസ് തോമസ് പ്രഥമൻ കാതോലിക ബാവക്ക് വിട ചൊല്ലി കേരളം; സംസ്‌കാരം നാളെ പുത്തൻകുരിശിൽ

അന്തരിച്ച യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയെ അനുസ്മരിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. കാതോലിക്ക ബാവയുടെ സംസ്‌കാരം നാളെ വൈകിട്ട് പുത്തൻകുരിശിൽ നടക്കും

ഇന്ന് വൈകിട്ട് 4 മണി മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. ശേഷം 5 മണി വരെ കബറടക്ക ശുശ്രൂഷ നടക്കും. കബറടക്ക ശുശ്രൂഷക്ക് ശേഷം പുത്തൻകുരിശ് പള്ളിയിൽ ബാവ നിർദേശിച്ച സ്ഥലത്ത് സംസ്‌കാരം നടക്കും. സഭയക്ക് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

ഇന്നലെ വൈകുന്നേരം കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button