പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്തു; 450 യാത്രക്കാരെ ബന്ദികളാക്കി

പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്തു; 450 യാത്രക്കാരെ ബന്ദികളാക്കി
പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ്(ബിഎൽഎ) ട്രെയിൻ തട്ടിയെടുത്തത്. ഇവരുമായുള്ള ഏറ്റുമുട്ടലിനിടെ ആറ് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈന്യം ഏതെങ്കിലും തരത്തിലുള്ള ഓപറേഷൻ നടത്തിയാൽ ബന്ദികളെ വധിക്കുമെന്ന് ബിഎൽഎ അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന ജാഫർ എക്‌സ്പ്രസാണ് ബിഎൽഎ തട്ടിയെടുത്തത് ഒമ്പത് ബോഗികളിലായി 450ലധികം യാത്രക്കാർ യ്രെയിനിലുണ്ടായിരുന്നു. ബിഎൽഎ പ്രവർത്തകർ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.

Tags

Share this story