ബംഗ്ലാദേശ് 146 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 95 റൺസ് വിജയലക്ഷ്യം

ബംഗ്ലാദേശ് 146 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 95 റൺസ് വിജയലക്ഷ്യം
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 95 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ബംഗ്ലാദേശ് 146 റൺസിന് ഓൾ ഔട്ടായി. 101 പന്തിൽ 50 റൺസെടുത്ത ഷദ്മാൻ ഇസ്ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. മുഷ്ഫിഖർ റഹീം 37 റൺസെടുത്തു നജ്മുൽ ഹുസൈൻ ഷാന്റോ 19 റൺസും മൊമിനുൽ ഹഖ് രണ്ട് റൺസും ലിറ്റൺ ദാസ് ഒരു റൺസും ഷാക്കിബ് അൽ ഹസൻ പൂജ്യത്തിനും പുറത്തായി. സ്പിന്നർമാരാണ് ബംഗ്ലാദേശ് നിരയെ തകർത്തത്. രവീന്ദ്ര ജഡേജയും ആർ അശ്വിനും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും മൂന്ന് വിക്കറ്റെടുത്തു. ആകാശ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി രണ്ടിന് 26 എന്ന നിലയിലാണ് അവസാന ദിനം ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്. അശ്വിൻ മൊമിനുൽ ഹഖിനെ പുറത്താക്കിയാണ് അഞ്ചാം ദിനം ആരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഷദ്മാൻ ഇസ്ലാമിന്റെ പ്രതിരോധമാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

Share this story