
യുഎഇയിൽ ഭാരത് മാർട്ട് ആരംഭിക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള ഇടമാണ് ഭാരത് മാർട്ട്. ഇത് 2026 മുതൽ പ്രവർത്തനമാരംഭിക്കും. ജബൽ അലി ഫ്രീ സോണിലാവും മാർട്ട്. റീട്ടെയിൽ ഷോപ്പുകളും ഷോറൂമുകളും വെയർഹൗസുകളും ഉൾപ്പെടെ ഇന്ത്യൻ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഭാരത് മാർട്ട് 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും.
ചൈനീസ് ഡ്രാഗൺ മാർട്ട് പോലെയാവും ഭാരത് മാർട്ട് പ്രവർത്തിക്കുക. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കൺസ്യൂമർ സേവനങ്ങളൊക്കെ ഭാരത് മാർട്ടിൽ ലഭിക്കും. ഇന്ത്യൻ ഉത്പന്നങ്ങളെ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് ഭാരത് മാർട്ട് ഒരുങ്ങുക. ആദ്യ ഘട്ടത്തിൽ 1.3 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും പ്രവത്തനങ്ങൾ.