ഇന്ത്യക്ക് വൻ തിരിച്ചടി: ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ല, ജയ്‌സ്വാളും പുറത്ത്
![](https://metrojournalonline.com/wp-content/uploads/2024/11/bumra-780x470.avif)
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ടീമിൽ നിന്ന് പുറത്തായി. പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബുമ്രയെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. പകരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെയും ടീമിലുൾപ്പെടുത്തി
ജയ്‌സ്വാൾ നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. നേരത്തെ 15 അംഗ സ്‌ക്വാഡിൽ ബുമ്ര ഉൾപ്പെട്ടിരുന്നു. ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇതിനിടെയാണ് ബുമ്ര ഫിറ്റ് അല്ലെന്ന വിവരം ബിസിസിഐ പുറത്തുവിട്ടത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ