നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ആലോചനയുമായി ബിജെപി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ ആലോചനയുമായി ബിജെപി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ചാണ് നീക്കം. മണ്ഡലത്തിൽ നിന്നുള്ള ക്രൈസ്തവ നേതാവിന്റെ പേരും സ്ഥാനാർഥിയായി പറഞ്ഞു കേൾക്കുന്നുണ്ട് വഖഫ് നിയമ ഭേദഗതിയുടെയും മുനമ്പത്തെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് ബിജെപി നീക്കം. നിലമ്പൂർ മണ്ഡലത്തിൽ 20 ശതമാനത്തോളം ക്രൈസ്തവ വോട്ടുകളാണ്. ബിജെപി വോട്ടുകൾക്ക് പുറമെ ഈ വോട്ടുകൾ കൂടി സമാഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അനൂപ് ആന്റണിയുടെ പേരും നിലമ്പൂരിൽ പറഞ്ഞു കേൾക്കുന്നുണ്ട്.

Tags

Share this story