Kerala

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എസ് സുരേഷ്, വെള്ളിയാംകുളം പരമേശ്വരൻ എന്നിവരും എത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി 12 വർഷത്തെ ബന്ധമുണ്ടെന്നും രാഷ്ട്രീയ കൂടിക്കാഴ്ചയല്ല നടത്തിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജീവ് കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും ഒരുപാട് പേർ നേതാവാകാൻ നടക്കുന്ന ബിജെപിയിൽ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ടുപോകാൻ കഴിവുള്ള ഒരു കച്ചവടക്കാരനായ രാഷ്ട്രീയക്കാരനാണ് രാജീവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!