Kerala

ജോർദാനിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജിആർ അനിൽ അടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു

ഫെബ്രുവരി 10നാണ് ജോർദാൻ-ഇസ്രായേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസൺ പരുക്കേറ്റ് നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്

ഓട്ടോ ഡ്രൈവറായിരുന്നു തോമസ്. മൂന്ന് മാസത്തെ വിസിറ്റ് വിസയിലാണ് തോമസും എഡിസണും ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10ന് കാരക് മേഖലയിൽ വെച്ച് ജോർദാൻ സേന ഇവരെ വെടിവെക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!