മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും നേർക്ക് ബോംബ് ഭീഷണി; പരിശോധന നടത്തുന്നു

മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും നേർക്ക് ബോംബ് ഭീഷണി; പരിശോധന നടത്തുന്നു
തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേർക്കാണ് ബോംബ് ഭീഷണി വന്നത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി തിരുവനന്തപുരത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി വന്നിരുന്നു ഇതിന്റെ തുടർച്ചയായാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും ബോംബ് ഭീഷണി ഉണ്ടായത്. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിലും ജില്ലാ കോടതിയിലുമൊക്കെ ബോംബ് ഭീഷണി വന്നിരുന്നു. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Tags

Share this story