Kerala
ബോംബ് ഭീഷണി: തിരുവനന്തപുരം കലക്ടറേറ്റിൽ പരിശോധനക്കെത്തിയ ജീവനക്കാരെ ആക്രമിച്ച് തേനീച്ചക്കൂട്ടം

തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ തേനീച്ചയുടെ ആക്രമണം. പരിശോധന നടക്കുന്നതിനിടെ കലക്ടറേറ്റിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു
ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടേറ്റ് ജീവനക്കാർക്കും പോലീസുകാർക്കും അടക്കം തേനീച്ചയുടെ കുത്തേറ്റു. പരിശോധന നടക്കുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇവർക്കിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്
കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പത്തനംതിട്ട കലക്ടറേറ്റിലെ ബോംബ് ഭീഷണിക്ക് പിന്നാലെയാണ് തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണി വന്നത്.