Kerala
ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം പുലർച്ചെയാണ് അപകടം.
പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 ഓളം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. മൃതദേഹം പുനലൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.