സ്വർണവിലയിൽ വർധനവ്: പവന് 160 രൂപ ഉയർന്നു

സ്വർണവിലയിൽ വർധനവ്: പവന് 160 രൂപ ഉയർന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്.

ഗ്രാമിന് 3560 രൂപയും പവന് 28480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 3540 രൂപയും പവന് 28320 രൂപയുമായിരുന്നു നിരക്ക്

ആഗോള വിപണിയിലും സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന് ട്രോയ് ഔൺസിന് 1489.63 ഡോളറാണ് ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 4നാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. സ്വർണവില ആദ്യമായി 29,000 കടന്നതും അന്നായിരുന്നു. 29120 രൂപയാണ് സെപ്റ്റംബർ 4ന് രേഖപ്പെടുത്തിയത്.

 

Share this story