ഐഖൂ സീരിസിലെ പുതിയ ഫോണുമായി വിവോ

Share with your friends

ബീജിംഗ്: ഐഖൂ സീരിസിലെ പുതിയ ഫോണ്‍ അവതരിപ്പിച്ച് വിവോ. ഐഖൂ നിയോ 855 ചൈനയിലാണ് കമ്പനി അവതരിപ്പിച്ചത്. പ്രി ഓര്‍ഡര്‍ ലഭ്യമാണ്. അടുത്ത മാസം ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.

പിന്‍വശത്ത് ട്രിപ്പിള്‍ ക്യാമറയുള്ള മോഡലാണിത്. ഡ്യുവല്‍ പിക്‌സല്‍ സാങ്കേതികവിദ്യയില്‍ 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും എട്ട് മെഗാ പിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാ പിക്‌സല്‍ ക്യാമറയുമാണ് പിന്‍വശത്തുണ്ടാകുക. 12 മെഗാ പിക്‌സല്‍ സെന്‍സറോടു കൂടിയതാണ് ഫ്രണ്ട് ക്യാമറ. ആന്‍ഡ്രോയിഡ് 9 പൈയിലാണുള്ളത്. 6- 8 ജി ബി റാമും 64 മുതല്‍ 256 ജി ബി വരെ ഇന്റേണല്‍ സ്റ്റോറേജും ഉണ്ടാകും. 4500 എം എ എച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാര്‍ജ് എന്നിവയുമുണ്ട്. 6ജി ബി/ 64 ജി ബി ഇനത്തിന് ഏകദേശം ഇരുപതിനായിരം രൂപയും 6ജി ബി/ 128 ജി ബിക്ക് 23000 രൂപയും 8ജിബി/ 128 ജിബിക്ക് 25000 രൂപയും 8ജിബി/ 256ജിബിക്ക് 27000 രൂപയുമാണ് വില.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

Leave a Reply

Your email address will not be published. Required fields are marked *