മെസ്സേജുകള്‍ അപ്രത്യക്ഷമാക്കാം; പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേഷനില്‍ ഉള്ളത് ഇവയൊക്കെ

മെസ്സേജുകള്‍ അപ്രത്യക്ഷമാക്കാം; പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേഷനില്‍ ഉള്ളത് ഇവയൊക്കെ

ന്യൂയോര്‍ക്ക്: മെസ്സേജ് അപ്രത്യക്ഷമാക്കുക, ഡാര്‍ക് മോഡ് എന്നിവയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പടുത്തി വാട്ട്‌സ്ആപ്പ് പരിഷ്‌കരണം. വാട്ട്‌സ്ആപ്പ് ബിറ്റ വേര്‍ഷന്‍ 2.19.348ലാണ് പുതിയ സവിശേഷതകളുള്ളത്.

ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ മെസ്സേജുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകും. സ്വകാര്യ- ഗ്രൂപ്പ് ചാറ്റുകളില്‍ ഇത് സാധ്യമാണ്. അതായത്, ഒരു മണിക്കൂറാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഈ സമയത്തിനുള്ളില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഒരു മണിക്കൂര്‍ പിന്നിട്ടാല്‍ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളില്‍ അഡ്മിന്‍മാര്‍ക്ക് മാത്രമെ ഇതിന് സാധിക്കൂ. ചാറ്റുകള്‍ക്ക് വേണ്ടിയുള്ള കോണ്ടാക്ട് ഇന്‍ഫോയില്‍ ഇതിനുള്ള ഓണ്‍/ ഓഫ് ബട്ടണുണ്ടാകും. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ പോലെ മെസ്സേജുകള്‍ ട്രേസ് ചെയ്യാന്‍ ഇതില്‍ സാധിക്കില്ല. അതായത് നിലവില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യുമ്പോള്‍ ഈ മെസ്സേജ് ഡിലീറ്റ് ചെയ്തിരിക്കുന്നു എന്ന് കാണിക്കും. എന്നാല്‍, മെസ്സേജ് അപ്രത്യക്ഷമാകുന്നതില്‍ ഇങ്ങനെയുണ്ടാകില്ല. ടെലഗ്രാമിലും സിഗ്നലിലും ഈ സൗകര്യം ഇപ്പോഴേയുണ്ട്. ഡാര്‍ക് മോഡും പുതിയ പതിപ്പിലുണ്ടാകും. അതേസമയം പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ലഭിച്ചുതുടങ്ങിയിട്ടില്ല.

Share this story