ശിവഗിരി തീർത്ഥാടന വോളി: കെ.എസ്.ഇ.ബി.ക്ക് ഇരട്ടക്കിരീടം

ശിവഗിരി തീർത്ഥാടന വോളി: കെ.എസ്.ഇ.ബി.ക്ക് ഇരട്ടക്കിരീടം

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളീബാൾ മത്സരത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വനിതകളുടെയും പുരുഷൻമാരുടെയും കിരീടം ചൂടി. ശിവഗിരി എസ്.എൻ. കോളേജ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കെ.എസ്.ഇ.ബി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ തോൽപ്പിച്ചു. പുരുഷ വിഭാഗത്തിൽ കെ.എസ്.ഇ.ബി കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് ശിവഗിരി തീർത്ഥാടന കപ്പ് നേടിയത്.

ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദയും, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും, ഗിന്നസ് വേൾഡ് റെക്കോർഡ്(വേൾഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരും ചേർന്ന് വിജയികൾക്ക് കപ്പുകൾ സമ്മാനിച്ചു. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. അനിൽ കുമാർ, കോർഡിനേറ്റർ സ്വാമി ബോധിതാർത്ഥ, ജനറൽ കൺവീനർ ശ്രീ. അജി എസ്.ആർ.എം., ശ്രീ, ജീനിയസ് രാജ്, ശ്രീ. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.

Share this story